ആകര്‍ഷകമായ വ്യക്തിത്വത്തിന്‍റെ ഉടമയും ഏത് പരുക്കനേയും
വിനയത്തോടെ സ്വാഗതം ചെയ്യുവാനുള്ള കഴിവുമുള്ളവരാണോ നിങ്ങള്‍? ആത്മാര്‍ത്ഥതയോടെ
സമയബന്ധിതമല്ലാതെ പരിശ്രമിക്കുവാന്‍ തയ്യാറാണോ? എങ്കില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് നിങ്ങളെ സഹര്‍ഷം
സ്വാഗതം ചെയ്യുന്നു. ടൂറിസം രംഗത്തുണ്ടായ വളര്‍ച്ചയും സമ്പദ്ഘടനയിലുണ്ടായ
പുത്തനുര്‍വും ആഗോളവല്‍ക്കരണവും ഈ മേഖലയിലെ സാധ്യതകള്‍ ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
ഏതൊരു രാജ്യത്തും ടൂറിസത്തിന്‍റെ വളര്‍ച്ച ഹോട്ടലുകളുടെ നിലവാരവുമായി
ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ത്തന്നെ രാജ്യാന്തര അതിര്‍ത്തികള്‍
ഭേദിക്കുന്നയൊന്നായി ഈ കരിയറിനെ വിലയിരുത്താം.
വ്യക്തിപരമായ സവിശേഷതകള്‍ എന്തൊക്കെ?
സാങ്കേതിക പരിശീലനത്തേക്കാള്‍ വൈദഗ്ധ്യമാണ് ഈ
ജോലിക്ക് ഏറെ ആവശ്യം. ജീവനക്കാരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അതിഥികളുടെ
ഹൃദയത്തില്‍ പതിയണം. രാപകല്‍ ഭേദമേന്യേ ജോലി ചെയ്യുവാനുള്ള സന്നദ്ധത, പ്രസന്നതയും
സഹകരണശീലവും, പ്രലോഭനങ്ങളെ കീഴടക്കുവാനുള്ള ഇച്ഛാശക്തി, സൌഹാര്‍ദ്ദപരമായ
വ്യക്തിത്വം, ഒരു ടീമിന്‍റെ കൂടെ യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള കഴിവ് ഇങ്ങനെ ഈ
രംഗത്തുള്ളവര്‍ക്ക് വേണ്ട സവിശേഷതകള്‍ ഏറെയാണ്. സംഘടനാ പാടവം, മികച്ച ആശയ വിനിമയ
ശേഷി, സംഘാങ്ങളെ ഒരുമിപ്പിക്കാനുള്ള കഴിവ്, സ്വയം ഒതുങ്ങിക്കൂടാതെ അതിഥികളെ
കയ്യിലെടുക്കാനുള്ള മികവ് ഇതൊക്കെയുള്ളവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവും. ഏത്
പ്രതിസന്ധിയിലും വിനയാന്വിതനായി പെരുമാറാനുള്ള കഴിവ് ഈ മേഖലയില്‍ അത്യാവശ്യമാണ്.
ഒരു ജീവനക്കാരന്‍റെ പെരുമാറ്റം മോശമായാല്‍ അത് ഒരു ഹോട്ടല്‍ ഗ്രൂപ്പിനെത്തന്നെ
ബാധിച്ചേക്കാം.
കോഴ്സുകളും യോഗ്യതകളും
ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (ബി
എച്ച് എം), ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് (ഡി എച്ച് എം), ബാച്ച്ലര്‍ ഓഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കേറ്ററിങ്ങ് ടെക്നോളജി (ബി എച്ച് എം സി ടി), ഡിപ്ലോമ
ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കേറ്ററിങ്ങ് ടെക്നോളജി (ഡി എച്ച് എം സി ടി),
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് (പി ജി ഡി എച്ച് എം)
എന്നിവയാണ് ഈ രംഗത്തെ പ്രധാന കോഴ്സുകള്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ക്കുള്ള അടിസ്ഥാന
യോഗ്യത പ്ലസ് ടു ആണ്. എഴുത്ത് പരീക്ഷ, ഇന്‍റര്‍വ്യു, ഗ്രൂപ്പ് ഡിസ്കഷന്‍
എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മിക്ക ഹോട്ടല്‍ മാനേജ്മെന്‍റ്
കോഴ്സുകളുടേയും കാലാവുധി 3 വര്‍ഷമാണ്. ഡിഗ്രി കോഴ്സുകള്‍ക്ക് പുറമേ ഡിപ്ലോമാ
കോഴ്സുകളുമുണ്ട്. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അത്യാവശ്യമാണ്. മിക്ക ഇന്‍സ്റ്റിറ്റ്യൂട്ടുകളും
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന് നിഷ്കര്‍ഷിക്കാറുണ്ട്.
അക്കോമഡേഷന്‍ മാനേജ്മെന്‍റ്, കമ്യൂണിക്കേഷന്‍
സ്കില്‍സ്‍, മാനേജ്മെന്‍റ് ഓപ്പറേഷന്‍സ്, വിദേശ ഭാഷകള്‍, എച്ച് ആര്‍ഡി, ടൂറിസം,
മാര്‍ക്കറ്റിങ്ങ് ഇതൊക്കെയാണ് ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകളില്‍ നിന്നും ഒരു
വിദ്യാര്‍ഥി പഠിക്കുന്നത്.
പ്രധാന സ്ഥാപനങ്ങള്‍
§ National Council for Hotel Management & Catering
Technology Library Avenue, New Delhi
§ Institute of Hotel Management Catering Technology &
Applied Nutrition, Tharamani P.O, Chennai
§ Institute of Hotel Management Catering Technology &
Applied Nutrition, D D Colony, Vidya Nagar Hyderabad
§ Welcome Group Graduate School of Hotel Administration,
Valley View International Manipal
§ State Institute of Hotel Management & Catering
Technology, Thuvakkudi, Thiruchirappally
§ National Council For Hotel Management & Catering
Technology, Noida, UP
§ Kerala Institute Of Tourism & Travel Studies, Thycaud
P.O. Thiruvananthapuram, Kerala
§ Army Institute Of Hotel Management, Bangalore
§ Institute Of Hotel Management, Bangalore
സാധ്യതകള്‍
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് മാനേജ്മെന്‍റ്,
എയര്‍ലൈന്‍ കാറ്ററിങ്ങ് ആന്‍ഡ് ക്യാബിന്‍ സര്‍വീസ്,
ക്ലബ് മാനേജ്മെന്‍റ്, ക്രൂയിഷിപ്പ് ഹോട്ടല്‍ മാനേജ്മെന്‍റ് - ഈ മേഖലയില്‍ അവസരങ്ങള്‍
നീളുകയാണ്.
ടൂറിസം അസോസിയേഷനുകള്‍, ഗസ്റ്റ് ഹൌസ്, മാളുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ ഇവിടെയൊക്കെ ഹോട്ടല്‍
മാനേജ്മെന്‍റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി സാധ്യതയുണ്ട്.
ജനറല്‍ ഓപ്പറേഷന്‍സ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ്,
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ്, ഫുഡ് ആന്‍ഡ് ബിവറേജ്, ഹൌസ് കീപ്പിങ്ങ് – ഇതാണ്
ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയിലെ പ്രധാന വിഭാഗങ്ങള്‍
അതിഥികളുടെ സൌകര്യങ്ങളുമായി ബന്ധപ്പെട്ടാണ്
അഡ്മിനിസ്ട്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഡനര്‍ മുതല്‍ പ്ലംബര്‍ വരെ ഈ
വിഭാഗത്തിന് കീഴിലായിരിക്കും. സന്ദര്‍ശകരെ സ്വീകരിക്കുക, അവരുടെ ആവശ്യങ്ങളറിയുക,
യാത്രാസൌകര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഫ്രണ്ട് ഓഫീസ് കൈകാര്യം ചെയ്യുന്നു.
ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഫുഡ് ആന്‍ഡ് ബിവറേജിന് കീഴില്‍ വരുന്നത്.
ആഗതരുടെ താമസവും മുറിയുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹൌസ് കീപ്പിങ്ങ്
വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്.
ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചവര്‍ക്ക്
ഹോട്ടലില്‍ മാത്രമല്ല ജോലി കിട്ടുന്നത്, സ്വതന്ത്ര കണ്‍സള്‍ട്ടന്‍റായും അവര്‍ക്ക്
ജോലി ചെയ്യാം. കേരളത്തിനകത്തും പുറത്തുമായി ധാരാളം പ്രൈവറ്റ് സ്ഥാപനങ്ങളുണ്ട്.
ഇവിടെ അധ്യാപകരായും സാധ്യതകളുണ്ട്.
No comments:
Post a Comment