വ്യത്യസ്തമായി
ചിന്തിക്കു … വിജയം നിങ്ങളുടേത്
പഠന ശേഷം ഒരു നല്ല ജോലി എന്ന എന്നതായിരുന്നു
ഏതാനും നാൾ മുൻപ് വരെ ഏതൊരു ശരാശരി മലയാളി ചെറുപ്പക്കാരൻറ്റേയും സ്വപ്നം. എന്നാലിന്ന്
ആ ചിന്താഗതിയിൽ നിന്നും ഭാവനയും ചിന്താശേഷിയുമുള്ളതുമായ ഏറെ ചെറുപ്പക്കാർ വഴി മാറി
നടക്കുന്നത് ഒരു വർത്തമാന കാല യാഥാർഥ്യം. ജോലി അന്വേഷിക്കുന്നവരിൽ നിന്നും പലരും തന്നെ
ജോലി നൽകുന്നവർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ടെക്നോപാർക്കിലും, സ്റ്റാർട്ട് അപ് വില്ലേജിലും,
കോഴിക്കോട് എൻ ഐ ടി കാമ്പസിലുമായി അഭ്യസ്ത വിദ്യരായ യുവ തലമുറയുടെ തലയിൽ വിരിഞ്ഞ നിരവധി
കമ്പനികളെ കാണാം. വ്യത്യസ്തമായ ആശയങ്ങളുമായി
വരുന്നവർക്കിന്നു കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകളുടെ ഭാഗത്ത് നിന്നും മുൻപെങ്ങുമില്ലാത്ത
വിധം സഹായ ഹസ്തങ്ങളുണ്ട്. പ്രധാന മന്ത്രിയുടെ Made
in India, Make in India ക്യാമ്പയിൻ അതിൻറ്റെ നാന്ദിയാണു. കാരണം അഭ്യസ്ത വിദ്യരായ
യുവജനങ്ങളെ സംരംഭകത്വമെന്നതിലേക്ക് തിരിക്കേണ്ടതിൻറ്റെ ആവശ്യകത വൈകിയാണെങ്കിലും നമ്മുടെ
ഭരണാധികാരികൾ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലിപ്പോൾ മൈക്രോ, സ്മോൾ മീഡിയം എൻറ്റർപ്രൈസിനായി
(MSME) ഒരു ക്യബിനറ്റ് മന്ത്രിയുണ്ട്. മാത്രവുമല്ല ഈ മന്ത്രാലയത്തിനു കീഴിൽ വ്യത്യസ്തമായ
തൊഴിലുകൾക്കുള്ള പരിശീലനക്കളരിയായി വിവിധ ട്രെയിനിങ്ങ് സെൻറ്ററുകളുണ്ട്. കേരളത്തിലെ
ജനങ്ങൾക്ക് സംരംഭകരോടുള്ള മനോഭവത്തിൽ വന്നിട്ടുള്ള മാറ്റവും ആശാവഹമാണു.
ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളിൽ
കേരളത്തിൻറ്റെ ഷെയർ 5.62 ശതമാനമാണു.
ഏകദേശം 6000 MSME ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി ഇനി ചെറുകിട വ്യവസായങ്ങളിലാണെന്ന്
പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല. പ്രത്യേകിച്ചും
കേരളത്തിലേപ്പോലെ ജന സാക്ഷരത കൂടിയ സംസ്ഥാനത്തിൽ.
ഇന്ത്യയുടെ വ്യവസായത്തിൽ ഏകദേശം 90 ശതമാനത്തോളം
MSME ആണെന്നു പഠനങ്ങൾ കാണിക്കുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട ചെറുകിട വ്യവസായങ്ങൾ Handicrafts, Handloom, Khadi, Food processing
industries, Garment making and Textile industries, industries related to
coir/wood/bamboo/Plastic/rubber/ leather/clay products തുടങ്ങിയവയാണു. ഒപ്പം
സോഫ്റ്റ് വെയർ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും കൂടിയാകുമ്പോൾ നമ്മൾക്ക് മുൻപിലുള്ള
സാധ്യതകൾ ഏറെ വലുതാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബൈൽ ആപ്ലിക്കേഷൻ,
ഗയിം ഡവലപ്മെൻറ്റ്, ആനിമേഷൻ തുടങ്ങിയവയിലെ സാധ്യതകൾ നാമിനിയും വേണ്ട വിധം
തിരിച്ചറിഞ്ഞിട്ടില്ല. ടൂറിസം അതിൻറ്റെ വ്യത്യസ്ത തലങ്ങളായ ആരോഗ്യ ടൂറിസവും
മറ്റുമായി മാർക്കറ്റ് ചെയ്യുവാൻ കഴിഞ്ഞാൽ തന്നെ നമ്മുടെ പരമ്പരാഗത
ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുവാൻ കഴിയും.
താരതമേന്യ
കുറഞ്ഞ മുതൽ മുടക്കിൽ ഇത് ആരംഭിക്കുവാൻ കഴിയുമെന്നതാണു വസ്തുത. Service, Manufacture എന്നിങ്ങനെ
രണ്ടായിട്ടാണു ചെറു കിട വ്യവസായങ്ങളെ തിരിച്ചിട്ടുള്ളത്. സംസ്ഥാന വ്യവസായ വകുപ്പ് (www.dic.kerala.gov.in) ENTREPRENEURES
SUPPORT SCHEME (ESS) എന്ന പദ്ധതിയിലൂടെ ചെറുകിട വ്യവസായികൾക്കാവശ്യമായ സബ്സിഡി
നൽകുന്നു. വായ്പ നൽകുവാൻ ബാങ്കുകൾ, കെ എഫ് സി തുടങ്ങിയവർ, അല്ലെങ്കിൽ വെഞ്ച്വർ
ക്യാപിറ്റൽ മുതലായവ.
വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുള്ളവർക്ക് ഇന്ന് ഏറ്റവും
അനുകൂലമായ കാലാവസ്ഥയാണുള്ളത്. പക്ഷേ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയണമെങ്കിൽ പരമ്പരാഗതമായ
വഴിയിൽ നിന്നും മാറി നടക്കുവാൻ നാം ബോധ പൂർവ്വം ശ്രമിക്കേണ്ടിയിരിക്കുന്നു. ഓർക്കുക
എന്നും വ്യത്യസ്തമായി ചിന്തിച്ചിട്ടുള്ളവരാണു ജീവിതത്തിൽ വിജയിച്ചിട്ടുള്ളവർ.
മുൻപിൽ പിന്തുടരുവാൻ മാതൃകകളില്ലാതിരുന്നിട്ടും തങ്ങളുടെ ആശയങ്ങളുടെ
സാക്ഷാത്ക്കാരത്തിനായി ഏതറ്റം വരേയും പോകുവാൻ തയ്യാറുള്ളവർ. അല്ലെങ്കിൽ ഒരു Burning Desire ഉള്ളവർ അവർക്ക്
അവർക്ക് മാത്രമാണു വിജയിക്കുവാൻ കഴിയുക.
No comments:
Post a Comment