Monday, 26 January 2015

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് – സ്ഥിതി വിവര ശാസ്ത്രം പഠിക്കാനൊരു ഉന്നത സ്ഥാപനം




രാഷ്ട്രത്തിൻറ്റെ വികസനത്തിനുള്ള കുതിപ്പിൽ ഏറ്റവും അനിവാര്യമായയൊന്നാണു സ്ഥിതി വിവര ശാസ്ത്രം (Statistics). ഗണിത ശാസ്ത്രത്തിൻറ്റെ കൈവഴിയിൽ നിന്നും ഈ ശാസ്ത്ര ശാഖ ഇന്ന് വളരെയേറെ വികാസം പ്രാപിച്ച് കഴിഞ്ഞു.  ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണു ഇന്ന് ഗവണ്മെറ്റും മറ്റു ബഹുരാഷ്ട്ര കമ്പനികളും തങ്ങളുടെ ഡാറ്റകളെ അനലൈസ് ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.  ഓരോ രംഗത്തേയും വളർച്ചയുടേയും തളർച്ചയുടേയും വേഗം മറ്റെന്താല്ലാമുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠിക്കുവാൻ സ്ഥിതി വിവര ശാസ്ത്രത്തിൻറ്റെ സഹായം ആവശ്യമാണു.  അഞ്ചു വർഷം കൊണ്ടോ പത്ത് കൊണ്ടോ  വർഷം എന്തു മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രവചിക്കുവാൻ ഈ ശാസ്ത്ര ശാഖ അനിവാര്യമാണു. ഗവേഷണ രംഗത്തും ഒഴിച്ച് കൂടാത്തതാണിത്. 

കാർഷിക, വ്യാവസായിക, വാണിജ്യ, വൈദ്യശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖലകളിലെല്ലാം മുൻപോട്ടുള്ള പ്രയാണത്തിൽ മാറ്റി നിർത്തുവാനാവാത്തതായ ഈ ശാസ്ത്ര ശാഖ പഠിക്കുവാൻ ഇന്ത്യയിൽ പല സ്ഥാപനങ്ങളിൽ അവസരങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദേശീയ ഗവേഷണ സ്ഥാപനമായ ‘ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്’ തന്നെയാണു.  കൊൽക്കത്തയിലാണു ആസ്ഥാനം. കൂടാതെ ഡെൽഹി, ബാംഗ്ലൂർ, ചെന്നൈ, തെസ്പുർ എന്നിവിടങ്ങളിൽ ക്യാമ്പസുകളും മറ്റ് ചില നഗരങ്ങളിൽ ഓഫീസുകളുമുണ്ട്. ക്യാമ്പസുകളിൽ അധ്യാപനവും ഗവേഷണവും നടക്കുമ്പോൾ മറ്റു നഗരങ്ങളിലെ ഓഫീസുകളിൽ കൺസൾട്ടൻസി, ക്വാളിറ്റി കൺട്രോൾ, ഓപ്പറേഷൻസ് റിസേർച്ച് എന്നിവയ്ക്കാണു പ്രാമുഖ്യം. 

Degree and PG Programmes

Programme
Duration
Eligibility
Venue
B.Stat. (Hons.)
3 Year
10+2 with Mathematics and English
Kolkata
B.Stat. (Hons.) (New)
3 Year
10+2 with Mathematics and English
Kolkata
B.Math (Hons)
3 Year
10+2 with Mathematics and English
Bangalore
B.Math (Hons) (New)
3 Year
10+2 with Mathematics and English
Bangalore
M.Stat
2 Year
BSc (Statistics), B.Tech, B.Stat
Chennai, Delhi, Kolkata
M.Math
2 Year
BSc (Maths), B.Tech, B.Math
Kolkata, Bangalore
MS in Quantitative Economics
2 Year
Degree in Economics/ Mathematics/ Statistics/ Physics or B.Stat or B.Tech
Kolkata, Delhi
MS in Library & Information Science
2 Year
Any Degree
Bangalore
M.Tech in Computer Science
2 Year
MSc Statistics/Maths/Physics/Electronics/Computer/IT
Kolkata
M.Tech in Computer Science (New)
2 Year
MSc Statistics/Maths/Physics/Electronics/Computer/IT
Kolkata
M.Tech, Quality, Reliability & OR
2 Year
B.Tech/MSc Statistics or Maths
Kolkata
Diploma Programmes
Programmes
Duration
Eligibility
Venue
PG Diploma in Statistical Methods & Analysis
1 Year
Degree in Mathematics/Statistics/Economics and a Domicile of North Eastern State
Tezpur (Assam)
PG Diploma in Statistical Methods & Applications
1 Year
BSc Mathematics/B.Tech
Tezpur (Assam)
Certificate/Diploma in Computer Programming & Applications
1 Year

Giridih
Part Time Certificate Course in Statistical Quality Control and OR
1  + 1 Year
B.Tech/Engineering Diploma
Mumbai , Chennai

Certificate Programmes
Programmes
Duration
Venue
Intensive course in Programming and Application of Electronic Computers
10 Weeks
Kolkata
Part-time course in Statistical Methods and Applications
1 Year
Kolkata, Delhi, Hyderabad
Part-time course in SQC
1 Months
Bangalore & Hyderabad

ഇത് കൂടാതെ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് അനുബന്ധ വിഷയങ്ങളിൽ ഗവേഷണത്തിനും അവസരമുണ്ട്. 

എല്ലാ കോഴ്സുകൾക്കും പ്രവേശന പരീക്ഷയുണ്ട്. ഐ എസ് ഐ യിലെ ബിരുദക്കാരെ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ചില കോഴ്സുകൾക്ക് സ്റ്റൈപൻഡും നൽകുന്നു.  ഇപ്പോൾ മാസം 3000 രൂപ സ്റ്റൈപൻഡായി നൽകുന്നുണ്ട്. 

ISEC: വിദേശ വിദ്യാർഥികളെ ഉദ്ദേശിച്ച് ഇൻറ്റർ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ എഡ്യുക്കേഷൻ സെൻറ്റർ (http://www.isical.ac.in/~isecweb/) എന്ന സ്ഥാപനവും ഇതിൻറ്റെ അനുബന്ധമായുണ്ട്. മധ്യ പൗരസ്ത്യ രാഷ്ട്രങ്ങൾ, ദക്ഷിണ ഏഷ്യ, ദക്ഷിണ പൂർവ്വ ഏഷ്യ, കോമൺ വെൽത്ത് രാജ്യങ്ങൾ, പൗരസ്ത്യ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 
 
സ്റ്റാറ്റിസ്റ്റിക്സ് സാധ്യതകൾ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറേറ്റ്, ഡയറക്ട്രേറ്റ് ഓഫ് കൊമേഴ്സ്യൽ ഇൻറ്റല്ലിജെൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഈ രംഗത്തെ പ്രധാന ഗവണ്മെൻറ്റ് സ്ഥാപനങ്ങളാണു.  കൂടാതെ ഒട്ടു മുക്കാൽ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിലും സ്വന്തമായി സ്റ്റാറ്റിസ്റ്റിക്സ് സംവിധാനങ്ങളുണ്ട്.  സ്വകാര്യ മേഖലയിലെ അവസരങ്ങൾ ഇതിനു പുറമേയാണു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

എല്ലാ വർഷവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന അഖിലേന്ത്യാ സർവീസിലേക്കുള്ള ഈ പരീക്ഷയിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  പാസായാൽ ചെറുപ്രായത്തിൽത്തന്നെ ഉയർന്ന പദവിയിലെത്താം. 21-30 വയസാണു പ്രായ പരിധി. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.htm കാണുക. 

ഈ മേഖലയിൽ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥാപനമായ ഐ എസ് ഐയിൽ പഠിച്ച് പുറത്ത് വരുന്നവർക്ക് തൊഴിൽ വിപണിയിൽ നല്ല ഡിമാൻഡാണു.  ക്യാമ്പസ് റിക്രൂട്ട്മെൻറ്റും നന്നായി നടക്കുന്നുണ്ട്. സാധാരണയായി ഫെബ്രുവരി/മാർച്ച് മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക.  വിശദ വിവരങ്ങൾക്ക് www.isical.ac.in/ സന്ദർശിക്കുക.

No comments:

Post a Comment