Saturday, 3 January 2015

അറിവു നേടാൻ അനന്ത സാധ്യതകളുമായി ഇ-ലേണിങ്ങ്




ആഗോളവൽക്കരണത്തിൻറ്റെ  ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസം രാജ്യാന്തര അതിർത്തികൾ ഭേദിക്കുന്നതൊരു അത്ഭുതക്കാഴ്ചയൊന്നുമല്ല. വിവര സാങ്കേതിക വിദ്യ അതിനു നമ്മെ പ്രാപ്തരാക്കുന്നുണ്ട്.  അതാണു ഇ-ലേണിങ്ങ്. ലോകത്താകമാനം മികവുറ്റ അധ്യാപകരുടെ ക്ഷാമം നില നിൽക്കുമ്പോൾ വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസത്തിലൂടെ പ്രഗൽഭരായ അധ്യാപകരുടെ ക്ലാസുകൾ കേൽക്കുവാനും ലോക പ്രശസ്ത സർവകലാശാലകളിൽ നിന്ന് ഉന്നത ബിരുദം നേടുവാനും ഈ സാങ്കേതിക വിദ്യ കൊണ്ട് സാധിക്കും. 

എന്താണു ഇ-ലേണിങ്ങ്?

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ബെർണാഡ് ലസ്കിൻറ്റെ അഭിപ്രായത്തിൽ ഇ ലേണിങ്ങിലെ ഇ എന്നതിനെ Exciting, Energetic, Enthusiastic, Emotional, Extended, Excellent, Educational എന്നൊക്കെയും വിവക്ഷിക്കാം. കൂടാതെ Electronic എന്നും. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പഠനം, അധ്യാപനം, വിദ്യാഭ്യാസ സാങ്കേതിക വിദ്യ, വിവര വിനിമയം എന്നിവയെല്ലാം ഇതിലുൾപ്പെടും. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാതെ തന്നെ വീട്ടിലിരുന്നു പഠിക്കാവുന്ന രീതി വിപുലമായി വരുന്നു. ഇ-ലേണിങ്ങിൽ അറിവുകൾ എക്സ്ട്രാനെറ്റ്, ഓഡിയോ ടേപ്പ്, വീഡിയോ ടേപ്പ്, സാറ്റലൈറ്റ് ടിവി, സി ഡി റോം എന്നിവയിലൂടെ പഠിതാക്കളിലെത്താം. 

ഇ-ലേണിങ്ങ് – സാധ്യതകൾ

ഇ-ലേണിങ്ങിൽ സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷനു വേണ്ടി വീടിനു പുറത്ത് പോകേണ്ട ആവശ്യമില്ല.  മറിച്ച് ഓൺലൈൻ വഴി ട്യൂഷൻ ക്ലാസിലിരിക്കാം. പുസ്തകവും പേനയുമില്ലാതെ ടാബ്ലറ്റ് പി സി മാത്രം ഉപയോഗിച്ചുള്ള ടെക്നോളജി എനേബ്ല്ഡ് സ്കൂളുകൾ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്. 
 
സൈബർ, വിർച്വൽ സ്കൂൾ പ്ലാറ്റ്ഫോം ഇ-ലേണിങ്ങിനായി രാജ്യത്താകമാനം പ്രയോജനപ്പെടുത്തി വരുന്നു. Synchronous and Asynchronous Learning കോഴ്സുകൾ ഇൻറ്റർനെറ്റിൻറ്റെ സാധ്യത ഉപയോഗിച്ച് പ്രയോജനപ്പെടുത്താം. നിരവധി കമ്പനികൾ ജീവനക്കാരെ പരിശീലിപ്പിക്കാൻ ഇ ലേണിങ്ങ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇ-ലേണിങ്ങിൽ Black board inc, Moodle എന്നീ പ്ലാറ്റ്ഫോമുകളുണ്ട്.  Black BoardBlack board learn, Black board collaborate, Black board mobile, Black board connect, Transact, Analytics എന്നിവയുണ്ട്.  Moodle ഒരു Open Source മാനേജ്മെൻറ്റ് സിസ്റ്റം ആണു.  ബ്ലോഗുകൾ, വിക്കിപീഡിയ, ഗൂഗിൾ ടോക് എന്നിവ Computer supported Collaborative Learning (CSCL)ൽ പെടുന്നു. ഇ-ലേണിങ്ങിലൂടെയുള്ള ആശയവിനിമയത്തിനു Synchronous, Asynchronous സാങ്കേതിക വിദ്യകൾ അഭ്യസിച്ച് വരുന്നു. സ്കൈപ്പ് വഴിയുള്ള സംസാരം, ചാറ്റിങ്ങ് എന്നിവ ഇവയിൽപ്പെടും. ഇ മെയിൽ Asynchronous സാങ്കേതിക വിദ്യയിൽപ്പെടുന്നു. Learning Management System (LMS), Learning Content Management System (LCMS) എന്നിവ അധ്യാപനം, പരിശീലനം എന്നിവക്ക് ഉപയോഗിച്ച് വരുന്നു.
ഓൺലൈൻ കോഴ്സുകളുടെ പരീക്ഷയുമായി ബണ്ഡപ്പെട്ട് കമ്പ്യൂട്ടർ അധിഷ്ടിത വിലയിരുത്തുകളും നിലവിലുണ്ട്.  Formative assessment, Summative assessment, Electronics Performance Support Systems (EPSS) എന്നിവ ഇവയിൽ ചിലതാണു. 

ഓൺലൈൻ വിദ്യാഭ്യാസം ഒരു പുത്തൻ സാങ്കേതിക വിദ്യയായി മാറിക്കഴിഞ്ഞു.  ലോകത്തെ ഏത് വിദ്യാഭ്യാസ സ്ഥാപനവുമായും വീട്ടിലിരുന്നു തന്നെ ആശയവിനിമയം നടത്തുവാനും പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ കേൾക്കുവാനും ഓൺലൈൻ വിദ്യാഭ്യാസം ഉപകരിക്കും.  ഈ രംഗത്ത് ഡിജിറ്റൽ പുസ്തകങ്ങൾ വന്നു കഴിഞ്ഞു.  ഇ ബുക്കുകൾ ലൈബ്രറിയിൽ നിന്ന് മെബർഷിപ്പ് വ്യവസ്ഥയിൽ തിരഞ്ഞെടുക്കാവുനതാണു.  വിപണിയിൽ യഥേഷ്ടം വിദ്യാഭ്യാസ സോഫ്റ്റ് വെയറുകളും ഇ ബുക്കുകളും നിലവിലുണ്ട്. ഓൺലൈൻ ലേണിങ്ങിൽ പരീക്ഷകളുടെ പ്രോജക്ടുകളും, ശില്പശാലകളും ലൈബ്രറിയുമുണ്ട്. അധ്യാപകരുടെ ക്ഷാമം മൂലം ബുദ്ധിമുട്ടുന്ന സ്ഥാപനങ്ങൾക്ക് ഏറെ അനുഗ്രഹമാണു ഇ-ലേണിങ്ങ്.  

ഇ-ലേണിങ്ങ് – പ്രമുഖ കോഴ്സുകളും സ്ഥാപനങ്ങളും

ഇ-ലേണിങ്ങ് പ്രയോജനപ്പെടുത്തിയുള്ള കോഴ്സുകൾ രാജ്യത്തിനകത്തും പുറത്തും നിരവധിയുണ്ട്. രാജ്യത്തെ പ്രമുഖ ഐ ഐ ടികളെ ബന്ധിപ്പിച്ചുള്ള ഓൺലൈൻ കോഴ്സുകളിൽ നിരവധി വിദ്യാർഥികൾ ഉപരിപഠനം നടത്തുന്നു. ICT യുടെ സഹായത്തോടെ ഇ-ലേണിങ്ങ്, എഡ്യുസാറ്റ് എന്നിവയുടെ സാധ്യതകൾ രാജ്യത്താകമാനം പ്രയോജനപ്പെടുത്തി വരുന്നു.

കേരളത്തിൽ കേരള വെറ്റിനറി യൂണിവേഴ്സിറ്റി കാനഡയിലെ ഗ്വൾഫ് സർവകലാശാലയുമായി ചേർന്ന് ആനിമൽ മെഡിസിനിൽ ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാം നടത്തുന്നുണ്ട്. വിശദ വിവരങ്ങൾക്ക് http://www.kvasu.ac.in സന്ദർശിക്കുക. 

അമൃത സർവകലാശാല അവരുടെ ഇ ലേണിങ്ങ് പ്ലാറ്റ്ഫോമായ AVIEW (http://aview.in/) പ്രയോജനപ്പെടുത്തി Talk to a Teacher പദ്ധതിയിലൂടെ അധ്യാപകരോട് സംസാരിക്കുവാൻ അവസരമൊരുക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിൻറ്റേയും ഐ ഐ ടി മുംബൈയുടേയും സഹകരണത്തോടെയാണിത്. അമൃത പുരി ക്യാമ്പസിൽ നിന്നാണു വിദഗ്ദരായ അധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.onlinegurukul.in സന്ദർശിക്കുക. 

കേരളത്തിലെ ഗവണ്മെൻറ്റ് ഐ ടി ഐ കളെ ബണ്ഡിപ്പിച്ച് കൊണ്ട് വിർച്വൽ ക്ലാസുകൾ നടത്തി വരുന്നുണ്ട്. 

കർണ്ണാടകയിലെ വിശ്വേശരയ്യ സാങ്കേതിക സർവകലാശാല Technology Enhancement Learning പ്രയോജനപ്പെടുത്തി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് http://elearning.vtu.ac.in/ സന്ദർശിക്കുക. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആൻഡ് മാനേജ്മെൻറ്റ് (http://www.naarm.ernet.in/) ഇ-ലേണിങ്ങിലൂടെ കാർഷിക രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകൾ കർഷകരിലും വിദ്യാർഥികളിലുമെത്തിക്കുന്നു. കോഴിക്കോട് ഐ ഐ എമ്മിൽ (https://www.iimk.ac.in)  ഇ-ലേണിങ്ങ് പ്രയോജനപ്പെടുത്തി രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് വിവിധ കോഴ്സുകൾ പഠിപ്പിക്കുന്നു. ക്ലാസുകൾ പൂർണമായും ഓൺലൈൻ വഴിയാണു.

അണ്ണാ യൂണിവേഴ്സിറ്റി (https://www.annauniv.edu/) എഞ്ചിനിയറിങ്ങ് വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാൻ ഇ-ലേണിങ്ങ് ഉപയോഗിക്കുന്നു. വിദേശ വിദ്യാഭ്യാസത്തിനുള്ള പ്രാവിണ്യ പരീക്ഷകളായ GRE, GMAT, TOEFL, IELTS എന്നിവയ്ക്കുള്ള ഓൺലൈൻ കോച്ചിങ്ങും ഇന്ന് ലഭ്യമാണു. 

അമേരിക്കൻ സർവകലാശാലാ ഓൺലൈൻ കോഴ്സുകൾ

അമേരിക്കയിലെ പ്രശസ്തമായ ഹാവാർഡ്, സ്റ്റാൻഫോർഡ്, മിഷിഗൺ പ്രിൻസ്റ്റൺ സർവകലാശാലകളും ഐ വി ലീഗിൽപ്പെടുന്ന ബിസിനസ് സ്കൂളുകളും കമ്പ്യൂട്ടർ, മാനേജ്മെൻറ്റ് തുടങ്ങി നിരവധി വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ കോഴ്സുകൾ നടത്തിവരുന്നു. പഠിതാവിനു പ്രായഭേദമേന്യ ഈ കോഴ്സുകൾക്ക് ചേരാവുന്നതാണു. ഓൺലൈൻ വീഡിയോ ക്ലാസുകൾ, ടെലികോൺഫറൻസ്, ആശയവിനിമയത്തിനുള്ള സൗകര്യം എന്നിവയോടൊപ്പം പഠന നിലവാരം വിലയിരുത്തുവാൻ നിശ്ചിതകാലയളവുകളിൽ പരീക്ഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഹവാർഡ് സർവകലാശാലയും മസാചുസ്റ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (MIT) ഓൺലൈൻ വിദ്യാഭ്യാസത്തിനായി Edx (https://www.edx.org/) എന്നൊരു കമ്പനിക്കു രൂപം നൽകിയിട്ടുണ്ട്. Edx നു നിരവധി സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. സ്റ്റാൻഫോർഡ്, പ്രിൻസ്റ്റൺ, പെൻസിൽവാനിയ സർവകലാശാലകൾ ചേർന്ന് coursera എന്നൊരു കമ്പനി ആരംഭിച്ചു കഴിഞ്ഞു.  MIT ആരംഭിച്ച MITX എന്ന പ്രോജക്ടിൻറ്റെ ഭാഗമായി Circuit and Electronics തുടങ്ങിയിട്ടുണ്ട്. 

വിദേശ വിദ്യാഭാസത്തിനു ചിലവേറുന്ന ഇക്കാലത്ത് ഓൺലൈൻ കോഴ്സുകൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും. കൂടുതൽ വിവരങ്ങൾക്ക് www.ai-class.com, see.stanford.edu, www.coursera.org എന്നിവ സന്ദർശിക്കുക.  

No comments:

Post a Comment