Monday, 26 January 2015

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് – സ്ഥിതി വിവര ശാസ്ത്രം പഠിക്കാനൊരു ഉന്നത സ്ഥാപനം




രാഷ്ട്രത്തിൻറ്റെ വികസനത്തിനുള്ള കുതിപ്പിൽ ഏറ്റവും അനിവാര്യമായയൊന്നാണു സ്ഥിതി വിവര ശാസ്ത്രം (Statistics). ഗണിത ശാസ്ത്രത്തിൻറ്റെ കൈവഴിയിൽ നിന്നും ഈ ശാസ്ത്ര ശാഖ ഇന്ന് വളരെയേറെ വികാസം പ്രാപിച്ച് കഴിഞ്ഞു.  ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണു ഇന്ന് ഗവണ്മെറ്റും മറ്റു ബഹുരാഷ്ട്ര കമ്പനികളും തങ്ങളുടെ ഡാറ്റകളെ അനലൈസ് ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.  ഓരോ രംഗത്തേയും വളർച്ചയുടേയും തളർച്ചയുടേയും വേഗം മറ്റെന്താല്ലാമുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠിക്കുവാൻ സ്ഥിതി വിവര ശാസ്ത്രത്തിൻറ്റെ സഹായം ആവശ്യമാണു.  അഞ്ചു വർഷം കൊണ്ടോ പത്ത് കൊണ്ടോ  വർഷം എന്തു മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രവചിക്കുവാൻ ഈ ശാസ്ത്ര ശാഖ അനിവാര്യമാണു. ഗവേഷണ രംഗത്തും ഒഴിച്ച് കൂടാത്തതാണിത്. 

കാർഷിക, വ്യാവസായിക, വാണിജ്യ, വൈദ്യശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖലകളിലെല്ലാം മുൻപോട്ടുള്ള പ്രയാണത്തിൽ മാറ്റി നിർത്തുവാനാവാത്തതായ ഈ ശാസ്ത്ര ശാഖ പഠിക്കുവാൻ ഇന്ത്യയിൽ പല സ്ഥാപനങ്ങളിൽ അവസരങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദേശീയ ഗവേഷണ സ്ഥാപനമായ ‘ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്’ തന്നെയാണു.  കൊൽക്കത്തയിലാണു ആസ്ഥാനം. കൂടാതെ ഡെൽഹി, ബാംഗ്ലൂർ, ചെന്നൈ, തെസ്പുർ എന്നിവിടങ്ങളിൽ ക്യാമ്പസുകളും മറ്റ് ചില നഗരങ്ങളിൽ ഓഫീസുകളുമുണ്ട്. ക്യാമ്പസുകളിൽ അധ്യാപനവും ഗവേഷണവും നടക്കുമ്പോൾ മറ്റു നഗരങ്ങളിലെ ഓഫീസുകളിൽ കൺസൾട്ടൻസി, ക്വാളിറ്റി കൺട്രോൾ, ഓപ്പറേഷൻസ് റിസേർച്ച് എന്നിവയ്ക്കാണു പ്രാമുഖ്യം. 

Degree and PG Programmes

Programme
Duration
Eligibility
Venue
B.Stat. (Hons.)
3 Year
10+2 with Mathematics and English
Kolkata
B.Stat. (Hons.) (New)
3 Year
10+2 with Mathematics and English
Kolkata
B.Math (Hons)
3 Year
10+2 with Mathematics and English
Bangalore
B.Math (Hons) (New)
3 Year
10+2 with Mathematics and English
Bangalore
M.Stat
2 Year
BSc (Statistics), B.Tech, B.Stat
Chennai, Delhi, Kolkata
M.Math
2 Year
BSc (Maths), B.Tech, B.Math
Kolkata, Bangalore
MS in Quantitative Economics
2 Year
Degree in Economics/ Mathematics/ Statistics/ Physics or B.Stat or B.Tech
Kolkata, Delhi
MS in Library & Information Science
2 Year
Any Degree
Bangalore
M.Tech in Computer Science
2 Year
MSc Statistics/Maths/Physics/Electronics/Computer/IT
Kolkata
M.Tech in Computer Science (New)
2 Year
MSc Statistics/Maths/Physics/Electronics/Computer/IT
Kolkata
M.Tech, Quality, Reliability & OR
2 Year
B.Tech/MSc Statistics or Maths
Kolkata
Diploma Programmes
Programmes
Duration
Eligibility
Venue
PG Diploma in Statistical Methods & Analysis
1 Year
Degree in Mathematics/Statistics/Economics and a Domicile of North Eastern State
Tezpur (Assam)
PG Diploma in Statistical Methods & Applications
1 Year
BSc Mathematics/B.Tech
Tezpur (Assam)
Certificate/Diploma in Computer Programming & Applications
1 Year

Giridih
Part Time Certificate Course in Statistical Quality Control and OR
1  + 1 Year
B.Tech/Engineering Diploma
Mumbai , Chennai

Certificate Programmes
Programmes
Duration
Venue
Intensive course in Programming and Application of Electronic Computers
10 Weeks
Kolkata
Part-time course in Statistical Methods and Applications
1 Year
Kolkata, Delhi, Hyderabad
Part-time course in SQC
1 Months
Bangalore & Hyderabad

ഇത് കൂടാതെ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് അനുബന്ധ വിഷയങ്ങളിൽ ഗവേഷണത്തിനും അവസരമുണ്ട്. 

എല്ലാ കോഴ്സുകൾക്കും പ്രവേശന പരീക്ഷയുണ്ട്. ഐ എസ് ഐ യിലെ ബിരുദക്കാരെ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ചില കോഴ്സുകൾക്ക് സ്റ്റൈപൻഡും നൽകുന്നു.  ഇപ്പോൾ മാസം 3000 രൂപ സ്റ്റൈപൻഡായി നൽകുന്നുണ്ട്. 

ISEC: വിദേശ വിദ്യാർഥികളെ ഉദ്ദേശിച്ച് ഇൻറ്റർ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ എഡ്യുക്കേഷൻ സെൻറ്റർ (http://www.isical.ac.in/~isecweb/) എന്ന സ്ഥാപനവും ഇതിൻറ്റെ അനുബന്ധമായുണ്ട്. മധ്യ പൗരസ്ത്യ രാഷ്ട്രങ്ങൾ, ദക്ഷിണ ഏഷ്യ, ദക്ഷിണ പൂർവ്വ ഏഷ്യ, കോമൺ വെൽത്ത് രാജ്യങ്ങൾ, പൗരസ്ത്യ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 
 
സ്റ്റാറ്റിസ്റ്റിക്സ് സാധ്യതകൾ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറേറ്റ്, ഡയറക്ട്രേറ്റ് ഓഫ് കൊമേഴ്സ്യൽ ഇൻറ്റല്ലിജെൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഈ രംഗത്തെ പ്രധാന ഗവണ്മെൻറ്റ് സ്ഥാപനങ്ങളാണു.  കൂടാതെ ഒട്ടു മുക്കാൽ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിലും സ്വന്തമായി സ്റ്റാറ്റിസ്റ്റിക്സ് സംവിധാനങ്ങളുണ്ട്.  സ്വകാര്യ മേഖലയിലെ അവസരങ്ങൾ ഇതിനു പുറമേയാണു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

എല്ലാ വർഷവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന അഖിലേന്ത്യാ സർവീസിലേക്കുള്ള ഈ പരീക്ഷയിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  പാസായാൽ ചെറുപ്രായത്തിൽത്തന്നെ ഉയർന്ന പദവിയിലെത്താം. 21-30 വയസാണു പ്രായ പരിധി. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.htm കാണുക. 

ഈ മേഖലയിൽ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥാപനമായ ഐ എസ് ഐയിൽ പഠിച്ച് പുറത്ത് വരുന്നവർക്ക് തൊഴിൽ വിപണിയിൽ നല്ല ഡിമാൻഡാണു.  ക്യാമ്പസ് റിക്രൂട്ട്മെൻറ്റും നന്നായി നടക്കുന്നുണ്ട്. സാധാരണയായി ഫെബ്രുവരി/മാർച്ച് മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക.  വിശദ വിവരങ്ങൾക്ക് www.isical.ac.in/ സന്ദർശിക്കുക.

Thursday, 22 January 2015



വ്യത്യസ്തമായി ചിന്തിക്കു … വിജയം നിങ്ങളുടേത്

പഠന ശേഷം ഒരു നല്ല ജോലി എന്ന എന്നതായിരുന്നു ഏതാനും നാൾ മുൻപ് വരെ ഏതൊരു ശരാശരി മലയാളി ചെറുപ്പക്കാരൻറ്റേയും സ്വപ്നം. എന്നാലിന്ന് ആ ചിന്താഗതിയിൽ നിന്നും ഭാവനയും ചിന്താശേഷിയുമുള്ളതുമായ ഏറെ ചെറുപ്പക്കാർ വഴി മാറി നടക്കുന്നത് ഒരു വർത്തമാന കാല യാഥാർഥ്യം. ജോലി അന്വേഷിക്കുന്നവരിൽ നിന്നും പലരും തന്നെ ജോലി നൽകുന്നവർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ടെക്നോപാർക്കിലും, സ്റ്റാർട്ട് അപ് വില്ലേജിലും, കോഴിക്കോട് എൻ ഐ ടി കാമ്പസിലുമായി അഭ്യസ്ത വിദ്യരായ യുവ തലമുറയുടെ തലയിൽ വിരിഞ്ഞ നിരവധി കമ്പനികളെ കാണാം.  വ്യത്യസ്തമായ ആശയങ്ങളുമായി വരുന്നവർക്കിന്നു കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകളുടെ ഭാഗത്ത് നിന്നും മുൻപെങ്ങുമില്ലാത്ത വിധം സഹായ ഹസ്തങ്ങളുണ്ട്. പ്രധാന മന്ത്രിയുടെ Made in India, Make in India ക്യാമ്പയിൻ അതിൻറ്റെ നാന്ദിയാണു. കാരണം അഭ്യസ്ത വിദ്യരായ യുവജനങ്ങളെ സംരംഭകത്വമെന്നതിലേക്ക് തിരിക്കേണ്ടതിൻറ്റെ ആവശ്യകത വൈകിയാണെങ്കിലും നമ്മുടെ ഭരണാധികാരികൾ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലിപ്പോൾ മൈക്രോ, സ്മോൾ മീഡിയം എൻറ്റർപ്രൈസിനായി (MSME) ഒരു ക്യബിനറ്റ് മന്ത്രിയുണ്ട്.  മാത്രവുമല്ല ഈ മന്ത്രാലയത്തിനു കീഴിൽ വ്യത്യസ്തമായ തൊഴിലുകൾക്കുള്ള പരിശീലനക്കളരിയായി വിവിധ ട്രെയിനിങ്ങ് സെൻറ്ററുകളുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് സംരംഭകരോടുള്ള മനോഭവത്തിൽ വന്നിട്ടുള്ള മാറ്റവും ആശാവഹമാണു. 

ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളിൽ കേരളത്തിൻറ്റെ ഷെയർ 5.62 ശതമാനമാണു. ഏകദേശം 6000 MSME ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.  ഇന്ത്യയുടെ ഭാവി ഇനി ചെറുകിട വ്യവസായങ്ങളിലാണെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല.  പ്രത്യേകിച്ചും കേരളത്തിലേപ്പോലെ ജന സാക്ഷരത കൂടിയ സംസ്ഥാനത്തിൽ.  ഇന്ത്യയുടെ വ്യവസായത്തിൽ ഏകദേശം 90 ശതമാനത്തോളം MSME ആണെന്നു പഠനങ്ങൾ കാണിക്കുന്നു.   

കേരളത്തിലെ പ്രധാനപ്പെട്ട ചെറുകിട വ്യവസായങ്ങൾ Handicrafts, Handloom, Khadi, Food processing industries, Garment making and Textile industries, industries related to coir/wood/bamboo/Plastic/rubber/ leather/clay products തുടങ്ങിയവയാണു. ഒപ്പം സോഫ്റ്റ് വെയർ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും കൂടിയാകുമ്പോൾ നമ്മൾക്ക് മുൻപിലുള്ള സാധ്യതകൾ ഏറെ വലുതാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബൈൽ ആപ്ലിക്കേഷൻ, ഗയിം ഡവലപ്മെൻറ്റ്, ആനിമേഷൻ തുടങ്ങിയവയിലെ സാധ്യതകൾ നാമിനിയും വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല. ടൂറിസം അതിൻറ്റെ വ്യത്യസ്ത തലങ്ങളായ ആരോഗ്യ ടൂറിസവും മറ്റുമായി മാർക്കറ്റ് ചെയ്യുവാൻ കഴിഞ്ഞാൽ തന്നെ നമ്മുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുവാൻ കഴിയും. 

താരതമേന്യ കുറഞ്ഞ മുതൽ മുടക്കിൽ ഇത് ആരംഭിക്കുവാൻ കഴിയുമെന്നതാണു വസ്തുത. Service, Manufacture എന്നിങ്ങനെ രണ്ടായിട്ടാണു ചെറു കിട വ്യവസായങ്ങളെ തിരിച്ചിട്ടുള്ളത്. സംസ്ഥാന വ്യവസായ വകുപ്പ് (www.dic.kerala.gov.in) ENTREPRENEURES SUPPORT SCHEME (ESS) എന്ന പദ്ധതിയിലൂടെ ചെറുകിട വ്യവസായികൾക്കാവശ്യമായ സബ്സിഡി നൽകുന്നു. വായ്പ നൽകുവാൻ ബാങ്കുകൾ, കെ എഫ് സി തുടങ്ങിയവർ, അല്ലെങ്കിൽ വെഞ്ച്വർ ക്യാപിറ്റൽ മുതലായവ.  

വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുള്ളവർക്ക് ഇന്ന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണുള്ളത്. പക്ഷേ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയണമെങ്കിൽ പരമ്പരാഗതമായ വഴിയിൽ നിന്നും മാറി നടക്കുവാൻ നാം ബോധ പൂർവ്വം ശ്രമിക്കേണ്ടിയിരിക്കുന്നു. ഓർക്കുക എന്നും വ്യത്യസ്തമായി ചിന്തിച്ചിട്ടുള്ളവരാണു ജീവിതത്തിൽ വിജയിച്ചിട്ടുള്ളവർ. മുൻപിൽ പിന്തുടരുവാൻ മാതൃകകളില്ലാതിരുന്നിട്ടും തങ്ങളുടെ ആശയങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഏതറ്റം വരേയും പോകുവാൻ തയ്യാറുള്ളവർ.  അല്ലെങ്കിൽ ഒരു Burning Desire ഉള്ളവർ അവർക്ക് അവർക്ക് മാത്രമാണു വിജയിക്കുവാൻ കഴിയുക.

Wednesday, 7 January 2015

പാദ രക്ഷയിൽ പടുത്തുയർത്താനൊരു കരിയർ - ഫുട് വെയർ ടെക്നോളജി




രൂപകൽപ്പനയെന്നും ഒരു ക്രിയേറ്റീവ് ഫീൽഡ് ആണു.  സർട്ടിഫിക്കറ്റിനപ്പുറം അനിതര സാധാരാണമായ കഴിവുള്ളവർക്ക് മാത്രം ശോഭിക്കുവാൻ പറ്റുന്ന മേഖല.  ഈ ആധുനിക കാലഘട്ടത്തിൽ എന്തിനുമേതിനും ഡിസൈനുകൾ ഉള്ളതിനാൽ വ്യത്യസ്തമായ നിരവധി ഡിസൈൻ കോഴ്സുകളും അതിനനുസൃതമായ തൊഴിലവസരങ്ങളുമുയർന്ന് വന്നിട്ടുണ്ട്.  ഇതിൽ എക്കാലവും ഡിമാൻഡുള്ള ഒന്നാണു ഫുട് വെയർ ഡിസൈൻ ആൻഡ് ടെക്നോളജി. എളുപ്പം മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുള്ള വിപണിയെ കയ്യിലെടുക്കുവാൻ കഴിയുന്ന പുത്തൻ ഫാഷൻ പാദരക്ഷകൾ ഡിസൈൻ ചെയ്യുവാൻ കഴിയുന്നവർക്ക് രാജ്യത്തും വിദേശത്തും മികച്ച കരിയർ പടുത്തുയർത്താം. ഇപ്പോൾ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണു ഡിസൈനുകൾ ചെയ്യുന്നതെങ്കിലും മൗലീകമായ ആശയങ്ങളുള്ളവർക്ക് മാത്രമേ ഡിസൈൻ രംഗത്ത് പിടിച്ച് നിൽക്കുവാൻ കഴിയുകയുള്ളു.  ഫുട് വെയർ ഇൻഡ്സ്ട്രിയിൽ ഡിസൈൻ, ഉൽപ്പാദനം, വിപണനം എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ജനതയുടെ മാറുന്ന അഭിരുചിക്കിണങ്ങും വിധം ഡിസൈനുകൾ തയ്യാറാക്കേണ്ടവരാണു ഡിസൈനർമാർ. 
   
പ്രമുഖ പഠന കേന്ദ്രങ്ങൾ

ഈ വിഷയം പഠിക്കുവാൻ ഇന്ന് ഇന്ത്യയിൽ നിരവധി പ്രമുഖ സ്ഥാപനങ്ങളുണ്ട്.  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖമായ സ്ഥാപനമാണു ഫുട് വെയർ ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (www.fddiindia.com). 1986 ൽ ഉത്തർ പ്രദേശിലെ നോയിഡയിലാണു സ്ഥാപനം.  ഇന്ന് ചെന്നൈ, കൊൽക്കത്ത, ജോധ്പുർ, രൊഹ്താക്,  ചിധ് വാര, ഫുർസാധ്ഗാനി, ഗുണാ എന്നിവിടങ്ങളിൽ കാമ്പസുകൾ. School of Footwear Design, Production & Management (SFDPM), School of Retail Management (SRM), School of Leather Goods and Accessories Design (SLGAD), School of Fashion Design (SFD) and School of Business Management (SBM) എന്നിങ്ങനെയാണിവിടുത്തെ സ്കൂളുകൾ. ഇവിടുത്തെ School of Footwear Design, Production & Management കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി Centre of Excellence എന്ന പദവി നില നിർത്തുന്നുണ്ട്. ഫുട് വെയർ ഡിസൈൻ, റിട്ടയിൽ മാനേജ്മെൻറ്റ്, മാർക്കറ്റിങ്ങ് എന്നിവയിൽ ഡിഗ്രി, പി ജി തലങ്ങളിൽ സ്പെഷൈലൈസ് ചെയ്ത് പഠിക്കുവാൻ ഇവിടെ സൗകര്യമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് പി ജിക്കും ഏതു വിഷയത്തിൽ +2 പാസായവർക്ക് ഡിഗ്രി കോഴ്സിനും ചേരാം. ഇതു കൂടാതെ മറ്റ് ഡിസൈൻ കോഴ്സുകളും ഇവിടെ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഇവിടുത്തെ കുട്ടികൾ ഇന്ന് USA, UK, Germany, Hong Kong, Egypt, China, Singapore, UK, Middle East, Sri Lanka, South Africa  തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
 
ലോകത്തിലെ ഏറ്റവും വലിയ ലതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയുള്ള ചെന്നൈയിലെ സെൻട്രൽ ലതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുട് വെയർ സയൻസിൽ എം ടെക്, പി എച്ച് ഡി എന്നിവയും ഫുട് വെയർ ടെക്നോളജിയിൽ ഡിപ്ലോമയുമുണ്ട്. ഇത് കൂടാതെ ഫുട് വെയർ മാനുഫാക്ചറിൽ നിരവധി ഹ്രസ്വ കാല കോഴ്സുകളുമുണ്ട്.  വിശദ വിവരങ്ങൾക്ക് www.clri.org സന്ദർശിക്കുക.

മൈക്രോ സ്മോൾ, മീഡിയം എൻറ്റർപ്രൈസസ് മന്ത്രാലയത്തിൻറ്റെ കീഴിൽ ആഗ്രയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫുട് വെയർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത് സംബണ്ഡമായി നിരവധി കോഴ്സുകളുണ്ട്. 

 ദീർഖ കാല പ്രോഗ്രാമുകൾ

കോഴ്സ്
യോഗ്യത
കാലാവുധി
പ്രായം
Certificate in Creative Design and Shoe Making
12th  pass
1 year
17 years and above
Crash course in Footwear Design and Manufacture
10th   pass/fail
6 months
17 years and above
Certificate Course in Footwear Manufacturing Technology

12th  pass

1 year
17 years and above
Diploma in Foot ware Manufacture & Design
12th pass or equivalent in any stream.
2 Year

17 -25 years

Post Graduate Diploma in Footwear Technology
Degree in any discipline. Science graduates will be   preferred.
1 year

19  years and above



ഇതു കൂടാതെ ഹ്രസ്വ കാല പ്രോഗ്രാമുകളായ 

Certificate course in Basic shoe design & pattern making, Certificate course in shoe designing & production technology,  Operators course in bottom & making technology, Operators course in clicking & material technology, Certificate course in upper stitching തുടങ്ങിയവയും ഇതുമായി ബണ്ഡപ്പെട്ട് ഇവിടെ പഠിപ്പിക്കുന്നുണ്ട്. കൂടാതെ വിവിധ ഔട്ട് റീച്ച് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്.  വിശദാംശങ്ങൾക്ക് http://cftiagra.org.in
 
മൈക്രോ സ്മോൾ, മീഡിയം എൻറ്റർപ്രൈസസ് മന്ത്രാലയത്തിൻറ്റെ കീഴിൽത്തന്നെ ചെന്നൈയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫുട് വെയർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലും നിരവധി കോഴ്സുകളുണ്ട്. 

കോഴ്സ്
യോഗ്യത
കാലാവുധി
പ്രായം
Diploma in Footwear Design & production
+2 Pass
2 Years
17-25
Post Graduate Diploma in Footwear Technology
Any Graduate
1 Year
35 Max
Post Diploma in Footwear Technology

Diploma in any discipline

1 year
Up to 35 years
Certificate Course in Footwear Technology
10th
1 year

35 Max

Post Graduate Higher Diploma in Footwear Technology & Management
Any Graduate
1.5 Years

35 Max


കൂടാതെ Advanced Shoe Styling, Designing & Pattern Cutting, Shoe CAD, Shoe Upper Clicking, Shoe Upper Closing, Lasting, Full Shoe Making & Finishing, Leather Goods Making തുടങ്ങിയ ഹ്രസ്വ കാല കോഴ്സുകളും ചില സ്പോൺസേർഡ് കോഴ്സുകളും ഇവിടെയുണ്ട്. യോഗ്യത, ഫീസ് കാലാവുധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.cftichennai.in/ കാണുക.

പശ്ചിമ ബംഗാളിലെ കലിപ്പൂരിൽ പ്രവർത്തിക്കുന്ന Central Footwear Training Centre ഈ രംഗത്തെ മറ്റൊരു പ്രധാന സ്ഥാപനമാണു.  Footwear Technology,  Leather Goods Technology എന്നീ ഡിപ്ലോമ കോഴ്സുകളും ഒരു ഹ്രസ്വ കാല കോഴ്സുമാണിവിടെയുള്ളത്. All-India Council for Technical Education ൻറ്റെ അംഗീകാരമുള്ള ഈ കോഴ്സുകളെക്കുറിച്ചറിയാൻ http://cftc.org.in/ സന്ദർശിക്കുക.

വമ്പൻ ബ്രാൻഡുകൾ കയ്യടക്കിയിരിക്കുന്ന ഈ വിപണി ഇന്ന് കഴിവുള്ളവർക്ക് ശോഭിക്കുവാൻ പറ്റുന്നയൊരു മേഖലയാണു.