Saturday, 13 December 2014

ദേശീയ നിയമ സ്കൂളുകളിലേക്കെത്തിപ്പെടാൻ ക്ലാറ്റ്




ജനാധിപത്യത്തിൻറ്റെ എല്ലാ തുറകളിലും ഒരു പോലെ വിരാജിക്കുന്നവരാണു നിയമ ബിരുദ ധാരികൾ. ആഗോളികരണത്തിൻറ്റെ ഈ കാലഘട്ടത്തിൽ കേവലം പ്രാക്ടീസിനപ്പുറം വ്യത്യസ്ത മേഖലകളിൽ ശോഭിക്കാവുന്നയൊരു പ്രൊഫഷനാണു നിയമ ബിരുദ ധാരികളുടേത്.  പ്രാക്ടീസ് തന്നെ മുൻ കാലങ്ങളിൽ സിവിൽ, ക്രിമിനൽ എന്നിങ്ങനെ മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് സൈബർ ലോ, ഫാമിലി ലോ, ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, ഹ്യൂമൻ റൈറ്റ്സ്, ലേബർ ലോ, അഡ്മിനിസ്ട്രേഷൻ തുടങ്ങി 70 ൽ പരം വ്യത്യസ്ത മേഖലകളിൽ പ്രാക്ടീസ് ചെയ്യുവാൻ കഴിയും.  ബാങ്കുകൾ, മറ്റു ധന കാര്യ സ്ഥാപനങ്ങൾ, വൻ കിട സ്വകാര്യ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാൻറ്റിങ്ങ് കൗൺസിൽ, കമ്പനികളുടെ ലീഗൽ അഡ്വൈസർ, പബ്ലിക് പ്രോസിക്യൂട്ടർ ഇങ്ങനെ അവസരങ്ങൾ അനവധിയാണു. മുൻസിഫ് മജിസ്സ്ട്രേറ്റ് മുതൽ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് വരെയുള്ള നിയമജ്ഞരുടെ നിര, വിവിധ കമ്മീഷനുകളുടെ അധ്യക്ഷ സ്ഥാനം തുടങ്ങി ഇവർക്ക് കടന്നു ചെല്ലുവാൻ കഴിയുന്ന ഇടങ്ങൾ ഏറെയുണ്ട്. 

നിയമ ബിരുദമെടുക്കുവാൻ അനവധി സ്ഥാപനങ്ങളുണ്ടെങ്കിലും രാജ്യത്തെ 14 ലോ സ്കൂളുകൾ ഇവയിൽ നിന്നൊക്കേയും ഉയർന്ന നിലവാരം പുലർത്തുന്നു. കേരളത്തിലെ NUALS (National University of Advanced Legal Studies) ഉൾപ്പെടെയുള്ള ഈ ദേശീയ സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ദേശീയ തലത്തിൽ നടത്തുന്ന എൻട്രൻസാണു CLAT (Common Law Admission Test). 2008 ലാണു ഈ എൻട്രൻസ് ആരംഭിച്ചത്. 5 വർഷമാണു ഇവിടുത്തെ LLB കോഴ്സിൻറ്റെ ദൈർഖ്യം.

ബിരുദ കോഴ്സുകൾക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

ഏത് വിഷയത്തിൽ +2 പാസായവർക്കും CLAT നു അപേക്ഷിക്കാം. 20 വയസാണു കൂടിയ പ്രായ പരിധി. 45 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്.

ടെസ്റ്റിൻറ്റെ രീതി എങ്ങനെ?

200 മാർക്കിൻറ്റെ ഒബ്ജക്ടീവ് ടെപ്പ് ചോദ്യങ്ങളാണുള്ളത്. 

English including Comprehension
40 Marks
General Knowledge and Current Affairs
50 Marks
Elementary Mathematics (Numerical Ability)
20 Marks
Legal Aptitude
50 Marks
Logical Reasoning
40 Marks

എന്നിങ്ങനെയാണു ടെസ്റ്റിൻറ്റെ വിഷയങ്ങൾ. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കുണ്ട്. 2 മണിക്കൂറാണു പരീക്ഷാ സമയം.

ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

55 ശതമാനം മാർക്കോടെ 3 വർഷ LLB യോ, 5 വർഷ LLB യോ പാസായവർക്കാണു അപേക്ഷിക്കാവുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്.

ടെസ്റ്റിൻറ്റെ രീതി എങ്ങനെ?

150 മാർക്കിൻറ്റെ ചോദ്യങ്ങളാണുള്ളത്.  2 മണിക്കൂറാണു പരീക്ഷാ സമയം. 

Long Essay Type Descriptive Questions (covering subject areas such as Constitutional Law and Jurisprudence)
100 Marks (4 questions of 25 marks each)
Multiple-Choice Questions (Covering all compulsory law subjects prescribed by the BCI for the Under-Graduate Course except Constitutional Law and Jurisprudence)
50 Marks (50 questions of 1 mark each)

ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുടെ സിലബസ് താഴെപ്പറയുന്നു. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കുണ്ട്.

·         English/Comprehension
·         General knowledge/Current affairs
·         Mathematics
·         Logical reasoning
·         Legal aptitude

ഓരോ വർഷവും ഏതെങ്കിലുമൊരു സ്കൂളിനായിരിക്കും പരീക്ഷാ നടത്തിപ്പിൻറ്റെ ചുമതല.

രാജ്യത്തെ നാഷണൽ ലോ സ്കൂളുകൾ

1
·         National Law School of India University, Bangalore (NLSIU)
2
·         NALSAR University of Law, Hyderabad (NALSAR)
3
·         National Law Institute University, Bhopal (NLIU)
4
·         The West Bengal National University of Juridical Sciences, Kolkata (WBNUJS)
5
·         National Law University, Jodhpur (NLUJ)
6
·         Hidayatullah National Law University, Raipur (HNLU)
7
·         Gujarat National Law University, Gandhinagar (GNLU)
8
·         Dr. Ram Manohar Lohiya National Law University, Lucknow (RMLNLU)
9
·         Rajiv Gandhi National University of Law, Patiala (RGNUL)
10
·         Chanakya National Law University, Patna (CNLU)
11
·         National University of Advanced Legal Studies, Kochi (NUALS)
12
·         National Law University, Orissa (NLUO)
13
·         National University of Study & Research in Law, Ranchi (NUSRL)
14
·         National Law University & Judicial Academy, Assam (NLUJA)

നിയമ പഠനമാണു ലക്ഷ്യമെങ്കിൽ അത് രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിലാവട്ടെ.



No comments:

Post a Comment