രാജ്യത്തെ മുൻനിര ആണവ ഗവേഷണ സ്ഥാപനമാണു
ഭാഭാ ആറ്റോമിക് റിസേർച്ച് സെൻറ്റർ (BARC). എന്നാൽ മലയാളികളിൽ എത്ര പേർക്ക് ഇതിനെപ്പറ്റി
വ്യക്തമായ അവബോധമുണ്ടുവെന്നത് സംശയമുള്ള കാര്യമാണു. 5 തലങ്ങളിലായി ഇവിടുത്തെ ജീവനക്കാരെ
തരം തിരിച്ചിട്ടുണ്ട്. ഇതിൽ സയൻറ്റിഫിക് ഓഫീസേഴ്സിനേയും ടെക്നിക്കൽ ഓഫീസേഴ്സിനേയും
നേരിട്ടുള്ള നിയമനം വഴിയും ട്രെയിനിങ്ങ് സ്കൂൾ പ്രോഗ്രാം വഴിയും നിയമിക്കാറുണ്ട്. ചില പ്രത്യേക ബ്രാഞ്ചുകളിലെ എഞ്ചിനിയറിങ്ങ് ബിരുദമോ,
ചില പ്രത്യേക വിഷയങ്ങളിലുള്ള സയൻസ് ബിരുദാനന്തര ബിരുദമോ ആണു ട്രെയിനിങ്ങ് സ്കൂൾ വഴിയുള്ള
നിയമനത്തിനുള്ള യോഗ്യത. സാധുവായ ഗേറ്റ് സ്കോർ ആവശ്യമാണു.
1. ഓറിയൻറ്റേഷൻ കോഴ്സ് ഫോർ എഞ്ചിനിയറിങ്ങ് ഗ്രാജ്വേറ്റ്സ്
(OCES)
60 ശതമാനം
മാർക്കുള്ള എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കുമായി
ഒരു വർഷത്തെ ഓറിയൻറ്റേഷൻ കോഴ്സ് വിജയിക്കുന്നവർക്ക് ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
കൽപ്പിത സർവകലാശാലയുടെ പി ജി ഡിപ്ലോമ നൽകും.
എഞ്ചിനിയറിങ്ങ് വിഷയങ്ങൾ: മെക്കാനിക്കൽ,
ഇലക്ട്രിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇൻസ്ട്രുമെൻറ്റേഷൻ,
സിവിൽ.
സയൻസ് വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ്, റേഡിയോളജിക്കൽ സയൻസ്,
ജിയോളജി, ജിയോ ഫിസിക്സ്.
50 ശതമാനം
മാർക്കോടെ കോഴ്സ് വിജയിക്കുന്നവരെ 11 ആണവോർജവ വകുപ്പുകളൊന്നിൽ ‘C’ ഗ്രേഡ് സയൻറ്റിഫിക്
ഓഫീസർമാരായി നിയമിക്കും.
എഴുത്ത്
പരീക്ഷയുടേയും അഭിമുഖത്തിൻറ്റേയും അടിസ്ഥാനത്തിലാണു നിയമനം.
2. ഗ്രാജ്വേറ്റ് ഫെലോഷിപ്പ് പ്രോഗ്രാം. (DGFS)
എഞ്ചിനിയറിങ്ങ്
ബിരുദധാരികൾക്കും ഫിസിക്സ് ബിരുദാനന്തര ബിരുദധാരികൾക്കുമാണു 2 വർഷത്തെ ഈ ഫെലോഷിപ്പ്
സ്കീം. ഈ സ്കീമിൽ ട്രെയിനിങ്ങ് സ്കൂൾ പ്രോഗ്രാമിനു
തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ എം ടെകിനു പ്രവേശനം ലഭിക്കുകയും
ചെയ്തവർക്ക് എം ടെക് പഠനത്തിനു സ്റ്റൈപൻഡ് നൽകും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ
ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞാൽ പ്രോജക്ട് വർക്ക് ചെയ്യാം. പരിശീലന സമയത്ത് 20000 രൂപയാണു സ്റ്റൈപൻഡ്. എം ടെക് വിജയിച്ചാൽ അവരെ ആണവോർജ വകുപ്പിൽ സയൻറ്റിഫിക്
ഓഫീസർമാരായി നിയമിക്കും.
വിശദ വിവരങ്ങൾക്ക്
www.barc.gov.in/careers സന്ദർശിക്കുക.
No comments:
Post a Comment