Friday, 28 November 2014

ഉയരങ്ങളിലെത്താൻ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്



കേരളത്തിലെ ശരാശരി വിദ്യാർഥികൾ പോലുമിപ്പോൾ എഞ്ചിനിയറിങ്ങ് ഒരു പാഷനായി എടുത്ത് ആ മേഖലയിലേക്ക് തിരിയുന്നത് വ്യാപകമായിട്ടുണ്ട്.  കൂണുകൾ പോലെ മുളച്ച് പൊന്തുന്ന എഞ്ചിനിയറിങ്ങ് കോളേജുകൾ വരുത്തി വക്കുന്ന സാമൂഹിക ദുരന്തം നാം കണക്കിടാറില്ല. അതായത് മറ്റു മേഖലകളിലേക്ക് തിരിഞ്ഞ് ഉന്നതങ്ങളിലെത്തേണ്ട പലരും എഞ്ചിനിയറിങ്ങ് എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് തങ്ങളുടെ കരിയർ സ്വപ്നങ്ങൾ തിരിച്ച് വിടുന്നു. അതിനാൽ തന്നെ രാജ്യത്തിൻറ്റെ സാമ്പത്തിക നയരൂപീകരണത്തിനോ അസൂത്രണത്തിനോയൊന്നും തന്നെ മിടുക്കരായവരെ കിട്ടാതെ വരുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട് കുറഞ്ഞ പക്ഷം കേരളത്തിൽ നിന്നെങ്കിലും. ഇവിടെയാണു മാനവിക വിഷയങ്ങളിൽ എന്നും മുൻ നിരയിൽ സ്ഥാനമുള്ള ഇക്കണോമിക്സിനും അത് പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് കഴിഞ്ഞാൽ ലോകത്തെ തലയെടുപ്പുള്ള സാമ്പത്തിക വിദഗ്ദരേയും സാമൂഹിക ശാസ്ത്രജ്ഞരേയും വാർത്തെടുക്കുന്ന സ്ഥാപനമെന്ന് ഖ്യാതിയുള്ള ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൻറ്റെ പ്രസക്തി.   അമർത്യാ സെൻ, ഡോ. മൻമോഹൻസിങ്ങ് പോലുള്ളവർ വരെ ഫാക്കൽറ്റി അംഗങ്ങളായിരുന്നിട്ടുള്ള സ്ഥാപനമാണിത്. ഇന്ത്യൻ സോഷ്യോളജിയുടെ പിതാവ് എം എൻ ശ്രീനിവാസൻ സ്ഥാപിച്ചതാണു ഇവിടുത്തെ സോഷ്യോളജി ഡിപ്പാർട്ട്മെൻറ്റ്.  

കോഴ്സുകൾ
 
Department of Commerce (http://www.commercedu.com/)
Master of Commerce (M.Com), Master of International Business (MIB). Master of Human Resource and Organizational Development (MHROD), Master of Philosophy (M.Phil), Doctor of Philosophy  (PhD) എന്നിവയാണിവിടുത്തെ കോഴ്സുകൾ

Department of Geography (http://geography.du.ac.in)

MA  Geography (76 സീറ്റ്), M.Phil Geography,  PhD എന്നിവയാണിവിടുത്തെ കോഴ്സുകൾ

Department of Sociology (http://sociology.du.ac.in/)

BA, MA, M.Phil, PhD എന്നിവയാണിവിടുത്തെ കോഴ്സുകൾ

Department of Economis (www.econdse.org)

MA, M.Phil, PhD  എന്നിവയാണിവിടുത്തെ കോഴ്സുകൾ

 

പ്രമുഖ വിദേശ സർവകലാശാലകളിൽ നിന്നെത്തുന്ന വിദഗ്ദരുമായും ഗവേഷകരുമായും ഇടപഴകുവാനുള്ള അവസരം ഇവിടെയുണ്ട്.  ക്ലാസുകൾക്ക് ശേഷം നടത്തുന്ന ഗ്രൂപ്പ് തിരിച്ചുള്ള പാഠ്യപ്രവർത്തനം വേറിട്ടയൊരു അനുഭവമാണു. 

 

പ്രവേശനപരീക്ഷയുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന മാതൃകാ ചോദ്യപ്പേപ്പറിൽ നിന്നും പരീക്ഷയുടെ രീതി സംബദ്ധിച്ച് ഏകദേശ ധാരണ ലഭിക്കും. ഇക്കണോമിക്സിലും ജ്യോഗ്രഫിയിലും നടത്തുന്ന പ്രവേശന പരീക്ഷകളിൽ പൊതു വിവരങ്ങളും നിലപാടുകളും വിലയിരുത്തുന്ന ചോദ്യങ്ങളുമുണ്ടാവും.   

 
 
സർക്കാറുകളുടെ നയരൂപീകരണത്തിനു പ്രാപ്തിയുള്ളവരെ വാർത്തെടുക്കുന്നതിലാണു (സർക്കാർ സേവകരെയല്ല) ഡി സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ സിവിൽ സർവീസിനു പോകാനുദ്ദേശിക്കുന്ന വിദ്യാർഥികൾ ഇൻറ്റർവ്യൂവിൽ ഇക്കാര്യം വെളിപ്പെടുത്തിയാൽ സാധാരണ ഗതിയിൽ അവർക്ക് പ്രവേശനം ലഭിക്കാറില്ല. വൻ കോർപ്പറേറ്റുകൾ കാമ്പസ് റിക്രൂട്ട്മെൻറ്റിനു കണ്ണു വെക്കുന്നതിനാൽ അത്തരം മോഹ വലയങ്ങളെ മറി കടന്നാണു രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദരെ ഇവിടെ വാർത്തെടുക്കുന്നത്.

No comments:

Post a Comment