ഇൻറ്റർനെറ്റിൻറ്റെ അതി വ്യാപനം ആഗോളതലത്തിൽ
സൃഷ്ടിച്ച മാറ്റങ്ങൾ അനവധിയാണു. അനുബണ്ഡമായി
വിദ്യാഭ്യാസ രംഗത്തും അത് പ്രതിഫലിച്ചു. അതിനാൽ തന്നെ വിദേശ വിദ്യാഭ്യാസത്തിലേക്കെത്തിച്ചേരുവാൻ
ഇക്കാലഘട്ടത്തിൽ ഇൻറ്റർനെറ്റിൻറ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണു. ഇന്ന് വിദേശ
വിദ്യാഭ്യാസത്തിലൂടെ ഏതൊരാൾക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങളിലേക്കെത്തിച്ചേരുവാൻ കഴിയും. വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളിലാണു
സാധ്യത കൂടുതൽ. പഠന വിസക്ക് ശേഷം ജോലിയിൽ പ്രവേശിക്കാനുള്ള
സാധ്യത അമേരിക്കയിലേറെയാണു. എന്നാൽ ഇംഗ്ലണ്ടിൽ സ്റ്റുഡൻറ്റ് വിസ പൂർത്തിയാക്കിയാൽ താൽക്കാലിക
പെർമിറ്റ് ലഭിക്കുമെങ്കിലും ഒരു വർഷത്തിനു ശേഷം മാതൃ രാജ്യത്തിൽ മടങ്ങിയെത്തി വീണ്ടും
തൊഴിൽ നേടുവാൻ ശ്രമിക്കണം.
തയ്യാറെടുപ്പ്
എപ്പോൾ?
വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പുകൾ
വളരെ നേരത്തെ തന്നെ തുടങ്ങുന്നതാണുത്തമം. ഓരോ
രാജ്യത്തിലേയും അഡ്മിഷൻ വ്യവസ്ഥകൾ, പുത്തൻ കോഴ്സുകൾ, തുടർ പഠന സാധ്യതകൾ, തൊഴിൽ സാധ്യത,
കോഴ്സിൻറ്റെ അംഗീകാരം, സർവ്വകലാശാലയുടെ നിലവാരം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണു.
+2 കഴിഞ്ഞ് SAT (Scholastic
Aptitude Test) (www.ets.org) എഴുതിയാണു
അമേരിക്കയിലേക്ക് BS, BA (Under Graduate) കോഴ്സുകൾക്ക് പ്രവേശനം നേടുന്നത്. മെഡിക്കൽ,
ഡെൻറ്റൽ, വെറ്ററിനറി, നിയമ കോഴ്സുകൾക്ക് യഥാക്രമം പ്രീ മെഡിക്കൽ, പ്രീ ഡെൻറ്റൽ, പ്രീ
വെറ്ററിനറി, പ്രീ ലോ കോഴ്സുകൾ ബി എസ് പ്രോഗ്രാമിലുണ്ട്. എസ് എസ് എൽ സി കഴിഞ്ഞ് +2 പഠനത്തോടൊപ്പം
തന്നെ SAT നുള്ള തയ്യാറെടുപ്പ് വേണം.
അമേരിക്കയിലും യൂറോപ്പിലും കാനഡയിലും,
ബിരുദം നൽകിയ സർവകലാശാലകളുടെ അംഗീകാരം, നിലവാരം എന്നിവ സൂഷ്മമായി വിലയിരുത്താറുണ്ട്.
വിസ ഇൻറ്റർവ്യൂവിനു മുൻപ് എംബസിയിൽ നിന്നും ഇവ കർശനമായി വിലയിരുത്തപ്പെടും.
കോഴ്സുകളൂം
സാധ്യതകളും
ഡിഗ്രി കഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിൽ
പഠിക്കാൻ GRE, TOEFL, IELTS തുടങ്ങിയ പരീക്ഷകൾ ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കണം.
ഇതിനുള്ള തയ്യാറെടുപ്പുകൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ തുടങ്ങണം. കൂടാതെ ഇംഗ്ലീഷ്
പ്രാവീണ്യം വിലയിരുത്തുവാനുള്ള IELTS, നേഴ്സുമാർക്കുള്ള CGFNS (www.testpreview.com/cgfns), എം ബി
എ അഡ്മിഷനു വേണ്ടിയുള്ള GMAT, വക്കീലന്മാർക്കുള്ള LSAT (www.lasat.org) തുടങ്ങി വിദേശത്ത് കടക്കാനുള്ള
നിരവധി ടെസ്റ്റുകളുണ്ട്. ഇത്തരം ടെസ്റ്റുകളെല്ലാം
തന്നെ കമ്പ്യൂട്ടർ അധിഷ്ടിതമാണു.
ഡിപ്ലോമ കഴിഞ്ഞവർക്ക് ഡിഗ്രി കഴിഞ്ഞവരെ
അപേക്ഷിച്ച് വിദേശ പഠന സാധ്യത കുറവാണു. ഇവർക്കു ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം
വിദേശ പഠനത്തിനു ശ്രമിക്കാവുന്നതാണു.
നമ്മുടെ നാട്ടിലെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ
അമേരിക്കയിലും യു കെ യിലും Under Graduate Programme ആയും പി ജി പ്രോഗ്രാമുകൾ
Graduate Programme ഉം ആയാണു കണക്കാക്കുന്നതെന്ന് ഓർക്കുക. നാലു വർഷ ഡിഗ്രി കോഴ്സുകൾ
കഴിഞ്ഞാൽ പി ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. മൂന്ന് വർഷ ഡിഗ്രി പൂർത്തിയാക്കിയവർ
ഉപരി പഠനത്തിനു മുൻപ് ബിരുദാനന്തര ബിരുദങ്ങൾ ഇന്ത്യയിൽ പൂർത്തിയാക്കി MS (Master
of Science) നു ശ്രമിക്കുന്നതാണു നല്ലത്.
മെഡിക്കൽ, ഡൻറ്റൽ, വെറ്ററിനറി, ലോ
എന്നിവയിൽ ബിരുദം നേടിയവർക്ക് അമേരിക്കയിലും യൂറോപ്പിലും കാനഡയിലും നേരിട്ട് പ്രാക്ടീസ്
ചെയ്യുവാൻ സാധിക്കുകയില്ല. പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവർ ലൈസൻസിങ്ങ് പരീക്ഷ പാസാവേണ്ടതുണ്ട്.
എഞ്ചിനിയറിങ്ങ് ബിരുദധാരികൾ GMAT വിജയകരമായി ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കി എം
ബി എ കോഴ്സിനു ചേരുന്നത് മെച്ചപ്പെട്ട തൊഴിൽ നേടുവാൻ സഹായകമാണു. എഞ്ചിനിയറിങ്ങ് ഏത്
ശാഖയിൽ ബിരുദമെടുത്താലും താല്പര്യമുള്ള ഏത് ശാഖയിലും ഉപരി പഠനം നടത്താം. ഏത് ശാഖയിൽ
എഞ്ചിനിയറിങ്ങ് കഴിഞ്ഞവർക്കും ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഉപരിപഠനം നടത്താം.
എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും
സയൻസ് ബിരുദാനന്തര ബിരുദ ധാരികൾക്കും ഇൻഫോർമേഷൻ ടെക്നോളജിയിൽ (IT) ഉപരി പഠനം നടത്താം.
മെഡിക്കൽ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക്
ബയോ ഇൻഫോർമാറ്റിക്സിൽ ഉപരി പഠനം നടത്തി തൊഴിൽ നേടാവുന്നതാണു. എം എസ് സി ബയോ ഇൻഫോർമാറ്റിക്സ്
പൂർത്തിയാക്കിയവർക്ക് TOEFL എഴുതി അമേരിക്കയിലും, IELTS എഴുതി യു കെയിലും നേരിട്ട്
ജോലി നേടാവുന്നതാണു.
നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ
വക്കീലൻമാർക്ക് ലൈസൻസിങ്ങ് പരീക്ഷ പാസായി താല്പര്യമുള്ള മേഖലയിൽ സ്പെഷ്യലൈസ് ചെയ്യാം.
ഇത് വിജയകരമായി പൂർത്തിയാക്കിയാൽ വിദേശത്ത് പ്രാക്ടീസ് ചെയ്യുവാൻ എളുപ്പമാണു.
എം എ, എം എസ് സി കോഴ്സുകൾ പൂർത്തിയാക്കിയവർക്ക്
ഉപരി പഠനത്തിനും ഗവേഷണത്തിനും അനേകം അവസരങ്ങളുണ്ട്. GRE പൂർത്തിയാക്കേണ്ടതുണ്ട്. ഡോക്ട്രേറ്റ്
നേടിയവർക്ക് നേരിട്ട് പോസ്റ്റ് ഡോക്ടറൽ പഠനത്തിനു അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ
മേഖലയിൽ തന്നെ ഗവേഷണം നടത്തണമെന്നില്ല.
ഇംഗ്ലീഷ്
നിർബണ്ഡം
ഉപരി പഠനത്തിനും തൊഴിലിനും വേണ്ടി
വിദേശത്ത് പോകാനാഗ്രഹിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പ്രത്യേകം വിലയിരുത്തും.
അതിനായി പ്രത്യേക മാനദണ്ഡങ്ങളുള്ള സ്ക്രീനിങ്ങ് ടെസ്റ്റുകളുണ്ട്. ടെസ്റ്റിൻറ്റെ സ്കോറിനനുസരിച്ചാണു
ഉപരി പഠനത്തോടൊപ്പം തൊഴിൽ ലഭിക്കാനും ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുന്ന വിവിധ പരീക്ഷകളാണു
IELTS (International English Language Testing System), TOEFL (Test of English
as a Foreign Language), TEFEL (Teach English as a Foreign Language), TSFEL
(Test of Spoken English as a Foreign Language) മുതലായവ.
യൂറോപ്യൻ രാജ്യങ്ങളിലാണു IELTS കൂടുതലും
ആവശ്യമായി വരുന്നത്. കൂടാതെ ആസ്ത്രേലിയ, ന്യൂസിലാൻറ്റ്, അമേരിക്കയിലെ ഇരുന്നോറോളം സർവ്വകലാശാലകൾ
എന്നിവിടങ്ങളിലും IELTS നിർബണ്ഡമായും പാസ്സായിരിക്കണം. നേഴ്സിങ്ങ് റിക്രൂട്ട്മെൻറ്റിനു ഇംഗ്ലണ്ടിൽ
IELTS ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കിയിരിക്കണം. അമേരിക്കയിലെ ചില ആശുപത്രികകളിൽ
IELTS നു പകരം TOEFL മതിയാകും. IELTS നെ പറ്റി കൂടുതൽ അറിയാൻ www.ielts.org, www.britishcouncil.in/ielts എന്നിവയും
TOEFL നെ പറ്റി മനസ്സിലാക്കാൻ www.testmagic.com, www.ets.org, www.prometricindia.com എന്നിവ
സന്ദർശിക്കുക.
വിദേശ പഠനത്തിനു ബിരുദത്തിലെ നിലവാരം
വിലയിരുത്തുന്ന പരീക്ഷയാണു GRE (Graduate Record Examination). അമേരിക്കയിലെ എല്ലാ
സർവ്വകലാശാലകളും GRE നിഷ്കർഷിച്ച് വരുന്നു.
ഇംഗ്ലണ്ടിലെയും കാനഡയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും GRE നിർബണ്ഡമാക്കി വരുന്നു.
വിശദ വിവരങ്ങൾക്ക് www.gre.org, www.prometric.com എന്നിവ
സന്ദർശിക്കുക.
വിദേശത്തെ ബിസിനസ് സ്കൂളുകളിൽ എം
ബി എക്ക് പ്രവേശനം ലഭിക്കാൻ GMAT (Graduate Management Aptitude Test) ഉയർന്ന സ്കോറോട്
കൂടി പൂർത്തിയാക്കേണ്ടതുണ്ട്. 16 വർഷ പഠനം, +2 കഴിഞ്ഞ് 4 വർഷ ബിരുദ കോഴ്സ്, ബിരുദാനന്തര
ബിരുദം എന്നിവയിലേതെങ്കിലുമൊന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് GMAT നു അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് www.gmat.org സന്ദർശിക്കുക.
ബയോഡേറ്റയും
റഫറൻസും
വിദേശത്ത് ഉപരി പഠനത്തിനും തൊഴിലിനും
അപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥിയുടെ വസ്തു നിഷ്ടമായ വിവരങ്ങൾ ആകർഷകമായി തയ്യാറക്കിയ
ഒരു ബയോഡേറ്റ തയ്യാറാക്കണം. വ്യക്തമായ ഇ മെയിൽ വിലാസം നിർബണ്ഡമാണു. ഇതോടൊപ്പം വിദ്യാർത്ഥിയെക്കുറിച്ച്,
ആവശ്യപ്പെട്ടാൽ വ്യക്തമായ വിവരങ്ങൾ നല്ല രീതിയിൽ നൽകുവാൻ കഴിവുള്ള രണ്ട് പേരുടെ പേരുകൾ
നൽകണം. അധ്യാപകരോ ബണ്ഡുക്കളോ ആവാം.
പഠന
ചിലവ്
വിദേശത്തെ ഉപരി പഠനം ഏറെ ചിലവുള്ളതാണു.
എന്നാൽ സമർത്ഥരായവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യുവാനും, യൂണിവേഴ്സിറ്റികളിൽ
അസിസ്റ്റൻഷിപ്പ് ചെയ്യുവാനും സാധിക്കും. ഇതിലൂടെ പഠന ചിലവും, ജീവിത ചിലവും കണ്ടെത്തുവാനും
കഴിയും.
വഞ്ചിതരാകരുത്
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും
അഞ്ജത മുതലെടുത്ത് കൊണ്ട് അംഗീകാരമില്ലാത്തതും താല്പര്യമില്ലാത്തതുമായ കോഴ്സുകൾക്ക്
ആവശ്യത്തിലേറെ പരസ്യം നൽകി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അനവധി ഏജൻസികൾ ഇന്നുണ്ട്.
ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രൊഫഷണൽ കോഴ്സിനായി ചേക്കേറുന്ന പ്രവണത
അടുത്ത കാലത്തായി കൂടുതലായി കണ്ട് വരുന്നു. ഇവയിൽ എം ബി ബി എസ് കോഴ്സുമുണ്ട്. ഈ രാജ്യങ്ങളിൽ
തഴച്ച് വളരുന്ന അംഗീകാരമോ, നിലവാരമോ ഇല്ലാത്ത മെഡിക്കൽ സ്കൂളുകളിൽ വൻ തുക നൽകി പഠനം
പൂർത്തിയാക്കിയവർക്ക് അംഗീകാരമില്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുവാൻ സാധിക്കാത്ത ഗതികേട്
ഏറെ വൈകിയാണു രക്ഷിതാക്കൾ മനസ്സിലാക്കുന്നത്.
വ്യക്തമായ മാനദണ്ഡങ്ങളോട് കൂടി മാത്രമേ
അംഗീകാരവും നിലവാരവുമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ പ്രവേശിപ്പിക്കാറുള്ളു.
ആയതിനാൽ തന്നെ മാനദണ്ഡങ്ങളിൽ ധാരാളം ഇളവ് നൽകുമെന്നറിയിക്കുന്ന ഏജൻസികളേയും സ്ഥാപനങ്ങളേയും
സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ചേർന്ന് കോഴ്സ് കഴിയുമ്പോൾ
മാത്രം കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുന്ന നിരവധി പേരുണ്ട്. അതിനാൽ തന്നെ വിദേശ വിദ്യാഭ്യാസത്തിനു
ശ്രമിക്കുമ്പോൾ വളരെ വ്യക്തമായി അന്വേക്ഷിച്ചറിഞ്ഞതിനു ശേഷം മാത്രം ചേരുവാൻ ശ്രദ്ധിക്കണം.
അല്ലായെങ്കിൽ ധന നഷ്ടവും സമയ നഷ്ടവും മാത്രമായിരിക്കും ഫലം.
No comments:
Post a Comment