ഇന്ന് ഡോക്ടർമാർക്ക്
സ്വന്തം കഴിവുകൾ മാത്രം ഉപയോഗിച്ച് എല്ലാ രോഗികളേയും സുഖപ്പെടുത്താനാവില്ല. അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനും
ആത്മവിശ്വാസം നൽകുവാനും ഒരു ഫിസിയോതെറാപ്പിസ്റ്റിൻറ്റെ സേവനം കൂടിയേ തീരു. അപകടത്തിൽ
കൈകാലുകൾക്ക് ക്ഷതമേറ്റവർ, അംഗവൈകല്യം സംഭവിച്ചവർ, സംസാരശേഷി നഷ്ടപ്പെട്ടവർ നഷ്ടപ്പെട്ടവർ
തുടങ്ങി പുനരധിവാസം ആവശ്യപ്പെടുന്ന എല്ലാ രോഗികൾക്കും ഒരു തെറാപ്പിസ്റ്റിൻറ്റെ സേവനം
ആവശ്യമാണു. ഡോക്ടർമാർ, നേഴ്സുമാർ, സാമൂഹിക പ്രവർത്തകർ, ടെക്നീഷ്യൻസ്, മനശാസ്ത്രജ്ഞർ
തുടങ്ങി ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ സംഘത്തിൻറ്റെ ഭാഗമാണു ഫിസിയോതെറാപ്പിസ്റ്റുകൾ.
രോഗികളുടെ
പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബഹുമുഖമായ ചികിത്സാ രീതികൾ അവർ സ്വീകരിക്കും. നമ്മുടെ നാട്ടുചികിത്സാ രീതിയിൽ ഉണ്ടായിരുന്ന
തിരുമ്മൽ സമ്പ്രദായമാണിതെന്നുള്ള ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ അത് പൂർണ്ണമായും ശരിയല്ല.
തിരുമ്മൽ പ്രക്രിയ ഈ ചികിത്സാരീതിയിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. നേർത്ത വൈദ്യുത പ്രവാഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള
ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സർസൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള
ഹൈഡ്രോതെറാപ്പി, ഐസിന്‍റെ ഗുണങ്ങൾ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികൾ
അടങ്ങിയതാണ് ഫിസിയോതെറാപ്പിയെന്ന ചികിത്സാരീതി. നമ്മുടെ
പാരമ്പര്യ ചികിത്സാരീതിയിൽപ്പെട്ട ഒന്നല്ല ഫിസിയോതെറാപ്പി. വിദേശരാജ്യങ്ങളിൽ ഉടലെടുത്ത
ഈ രീതി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. രോഗകാരണമായ ഘടകത്തെ മാറ്റുകയോ ആ ഘടകത്തിൻറ്റെ
പിന്നീടുള്ള പ്രവർത്തനം തടയുകയോ ആണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്.
ആളുകളുമായി ഇടപെടാനുള്ള
കഴിവ്, പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള സാമർത്ഥ്യം, കാരണം കണ്ടെത്താനുള്ള അപഗ്രഥന
പാടവം, ദീർഘനേരം ജോലി ചെയ്യുവാനുള്ള സന്നദ്ധത, സഹാനുഭൂതി തുടങ്ങിയവ ഫിസിയോതെറാപ്പിസ്റ്റിനു
ഏറെ ആവശ്യമാണു.
കോഴ്സുകൾ
1. ഡിപ്ലോമ: ബയോളജി, ഇംഗ്ലീഷ്
എന്നിവയോടെ പ്ലസ്ടു വാണു യോഗ്യത.
2. ബിരുദം (ബി. പി. ടി):
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെയുള്ള പ്ലസ്ടു.
3. പി. ജി (എം. പി. ടി):
ഫിസിയോതെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദം.
പഠനം കേരളത്തിൽ
1. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൻറ്റെ നിയന്ത്രണത്തിൽ
സ്വകാര്യ അംഗീകൃത സ്ഥാപനങ്ങളിലായി ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി. പി. ടി) കോഴ്സ്
നടത്തുന്നുണ്ട്. കാലാവധി നാലര വർഷം.
കൂടുതൽ വിവരങ്ങൾക്ക്: The Director, Directorate of Medical
Education, Medical College P.O,
Thiruvanathapuram
2.
തിരുവന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിൽ
യോഗക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബി പി ടി കോഴ്സ് നടത്തുന്നുണ്ട്. കാലാവധി നാലര വർഷം. ആകെ 30 സീറ്റുകൾ. കൂടാതെ 2 വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തുള്ള 2 വർഷത്തെ
എം. പി. ടി കോഴ്സുമിവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:
http://www.bncptvm.ac.in/home/
3.
എം ജി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ
ബി പി ടി കോഴ്സുകൾ നടത്തി വരുന്നു. കോട്ടയം,
തേവര, അങ്കമാലി കേന്ദ്രങ്ങളിലാണു കോഴ്സുള്ളത്.
കോട്ടയത്ത് എം പി ടി കോഴ്സുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് http://sme.edu.in/
4. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ
ബി എസ് സി ഫിസിയോ തെറാപ്പി കോഴ്സുണ്ട്. ആകെ 8 സെൻറ്ററുകൾ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50%
മാർക്കിൽ കുറയാതെ നേടിയ പ്ലസ്ടു. കൂടുതൽ വിവരങ്ങൾക്ക്
The Director, School of health Sciences, University of Calicut, Calicut University P.O, Kerala - 673635
5. കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരത്തോട് കൂടി എ ഡബ്ല്യു
എച്ച് സ്പെഷ്യൽ കോളേജ് ബി പി ടി കോഴ്സ് നടത്തുന്നുണ്ട്. ആകെ 50 സീറ്റ്. വിശദ വിവരങ്ങൾക്ക് http://www.awhspecialcollege.info/
No comments:
Post a Comment