Tuesday, 25 February 2014

എഞ്ചിനിയറിങ്ങ് കോളേജിൽ പോകാതെ എഞ്ചിനിയറാകാൻ




എഞ്ചിനിയറിങ്ങ് കോളേജിൽ പോകാതെയും എഞ്ചിനിയറാകണമോ, വഴിയുണ്ട്. അതാണു എം . അസ്സോസിയേറ്റ് മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് എന്നതാണു പൂർണ്ണ രൂപം. കൊൽക്കത്ത ആസ്ഥാനമായ എഞ്ചിനിയേഴ്സ് ഇന്ത്യ എന്ന പ്രൊഫഷണൽ സ്റ്റാറ്റ്യൂട്ടറി ബോഡിയാണു പരീക്ഷ നടത്തി എം സമ്മാനിക്കുന്നത്.  ചാർട്ടേഡ് എഞ്ചിനിയർ എന്ന പദവിയാണു ഇതിലൂടെ ലഭിക്കുന്നതു.  ബി /ബി ടെകിനു തുല്യമായി യു പി എസ് സി വരെ അംഗീകരിക്കുന്ന ഇതിനു പക്ഷേ ടീച്ചിങ്ങ് തസ്തികൾക്ക് മാത്രം അപേക്ഷിക്കാനാവില്ല. എന്നാൽ മറ്റെല്ലാം പരീക്ഷകൾക്കും തുടർ പഠനത്തിനും ഇതു മതിയാവുന്നതാണു. സ്വന്തമായി പഠിച്ച് പരീക്ഷ എഴുതുവാൻ കഴിയും.


ടെക്നീഷ്യൻ മെമ്പർഷിപ്പ്, സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ് എന്നിങ്ങനെ രണ്ട് തരം പ്രോഗ്രാമുകളാണുള്ളത്.


ടെക്നീഷ്യൻ മെമ്പർഷിപ്പ്: ചുരുങ്ങിയതു 45 ശതമാനം മാർക്കോടെ +2 പാസാവണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45 ശതമാനം മാർക്ക് വേണം. ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. പ്രായം 18 വയസ്. വി എച്ച് എസ് സി, നാഷണൽ ഓപ്പൺ സ്കൂളിൻറ്റെ സീനിയർ സെക്കഡറി സർട്ടിഫിക്കറ്റ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് ബി എസ് സി എന്നിവയും മതിയായ യോഗ്യതകളാണു. 


സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ്: കുറഞ്ഞത് 18 വയസും എഞ്ചിനിയറിങ്ങ് ഡിപ്ലോമയുമാണു ഇതിൻറ്റെ യോഗ്യത.  അല്ലെങ്കിൽ എം ടെക്നീഷ്യൻ മെമ്പർഷിപ്പ് ഉണ്ടാവണം. 


സെക്ഷൻ , സെക്ഷൻ ബി, പ്രോജക്ട്, ലാബ് ഇന്നിങ്ങനെയാണു പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നതു.  വർഷത്തിൽ 2 തവണ പരീക്ഷ നടത്തുന്നുണ്ട്.  ജൂണിൽ സമ്മർ പരീക്ഷയും ഡിസംബറിൽ വിൻറ്റർ പരീക്ഷയും.  തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണു.  സെക്ഷൻ പരീക്ഷ ഡിപ്ലോമ സ്ട്രീം, നോൺ ഡിപ്ലോമ സ്ട്രീം എന്നിങ്ങനെ വെവ്വേറെയാണു നടത്തുക.  ടെക്നീഷ്യൻ മെമ്പർഷിപ്പിനുള്ളതാണു നോൺ ഡിപ്ലോമ സ്ട്രീം.  ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു.  പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ.  ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു. 


സെക്ഷൻ ബി പരീക്ഷ അതത് ഓപ്ഷണൽ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണു.  തെരെഞ്ഞെടുക്കാവുന്ന എഞ്ചീയറിങ്ങ് ബ്രാഞ്ചുകൾ. കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ, മൈനിങ്ങ്, പ്രൊഡക്ഷൻ, ടെക്സ്റ്റൈൽ,.

           
സെക്ഷൻ ബി യിൽ ഓരോ ബ്രാഞ്ചിലും 9 വിഷയങ്ങളുണ്ടാവും.  ഇതിൽ ആറെണ്ണം നിർബന്ധ വിഷയങ്ങളും 3 എണ്ണം ഓപ്ഷണലുമാണു.  ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു.  പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ.  ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു.  വിജയത്തിനു കുറഞ്ഞത് സി ഗ്രേഡ് (50 ശതമാനം മാർക്ക്) വേണം. സെക്ഷൻ ബി പരീക്ഷയിൽ 5 വിഷയങ്ങൾക്കെങ്കിലും സി ഗ്രേഡ് കിട്ടിയാൽ എക്സ്പിരിമെൻറ്റിനു അനുമതി ലഭിക്കും.  ഇതിലും 100 മാർക്കാണു.  ബി ഗ്രേഡ് (60 – 65) വേണം. പ്രോജക്ട് വർക്ക് കോഴ്സിൻറ്റെ ഭാഗമാണു. ഇതു കൂടി പൂർത്തിയായാൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിൻറ്റെ കോർപ്പറേറ്റ് മെമ്പറാകും. വിശദ വിവരങ്ങൾക്ക് http://www.ieindia.org/

1 comment: