Wednesday 26 February 2014

വിക്ടിമോളജി – അവസരങ്ങളിലെ പുതു ജാലകം



കുറ്റകൃത്യങ്ങളിൽ ഇരയാവുന്നവർക്ക് അല്ലെങ്കിൽ ബലിയാടാകുന്നവർക്ക് നിയമ പരിരക്ഷയും സഹായവും നൽകുന്നത് സംബന്ധിച്ചുള്ള പുതിയ പാഠ്യപദ്ധതിയാണു വിക്ടിമോളജി. കുറ്റകൃത്യങ്ങളിൽ മാത്രമല്ല ദുരന്തങ്ങളിൽ, പ്രതിസന്ധികളിൽ ഇരയാകുന്നവർക്ക് നീതിയും സഹായവും അവബോധവും ലഭ്യമാക്കുകയാണു വിക്ടിമോളജിസ്റ്റിൻറ്റെ കൃത്യനിർവഹണം.



പാഠ്യപദ്ധതിയിൽ റെസ്റ്റൊഗേറ്റീവ് ജസ്റ്റിസ്, പോലീസ് ഇൻറ്ററോഗേഷൻ, ജൻഡർ വിക്ടിമൈസേഷൻ, വിക്ടിംസ് ഹ്യൂമൻ റൈറ്റ്സ്, വിക്ടിം ആൻഡ് മീഡിയ, ചൈൽഡ് വിക്ടിമൈസേഷൻ, വിക്ടിംസ് സയൻറ്റിഫിക് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ വിഷയങ്ങളാണു പഠിപ്പിക്കുക.


2 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വിക്ടിമോളജി ആൻഡ് വിക്ടിം അസ്സിസ്റ്റൻസ് കോഴ്സിനു ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  തമിഴ് നാട്ടിലെ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയാണു ഈ കോഴ്സ് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് http://www.msuniv.ac.in/ 

No comments:

Post a Comment