ഫിനാൻഷ്യൽ
മാർക്കറ്റുകൾ, പോർട്ട് ഫോളിയോ മാനേജ്മെൻറ്റ് മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന
ആധുനിക സാമ്പത്തിക രംഗങ്ങളിൽ അവഗാഹം നേടിയവരാണു ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റുകൾ. കോർപ്പറേറ്റ് ഫിനാൻസ്, ഫിനാൻഷ്യൽ സർവീസസ്, ഇൻവെസ്റ്റ്മെൻറ്റ്
മാനേജ്മെൻറ്റ്, ഫിനാൻഷ്യ്ൽ ബാങ്കിങ്ങ് തുടങ്ങിയവയിൽ നൈപുണ്യം നേടിയവരാവണം. ഇക്വറ്റികൾ, സ്ഥിര വരുമാന സെക്യൂരിറ്റികൾ, ഡെറിവേറ്റീവ്സ്,
തുടങ്ങിയ ഫിനാൻഷ്യൽ ഇൻസ്ട്രുമെൻറ്റുകൾ മൂല്യ നിർണ്ണയം ചെയ്യുന്നതും അവയുടെ നഷ്ടസാധ്യതയും
വരുമാന സാധ്യതയും വിശകലനം ചെയ്യുന്നതും ഇവരാണു.
ഓഹരി വിപണി അടക്കമുള്ള ധനകാര്യ വിപണികളെപ്പറ്റിയും മ്യൂച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്,
ഇൻവെസ്റ്റ്മെൻറ്റ് ഫണ്ടുകൾ തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രമായ പഠനം ഇവരുടെ ഉത്തരവാദിത്വമാണു.
യോഗ്യതയും
പഠന സൗകര്യവും
രണ്ട് വർഷം
ദൈർഘ്യമുള്ള പി ജി ഡി എഫ് എ പ്രോഗ്രാം പാസാകുന്നവർക്കാണു ഫിനാൻഷ്യൽ അനലിസ്റ്റ് ആകുവാൻ
കഴിയുക. ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഓഫ്
ഇന്ത്യയാണു (ഇക്ഫായ്) ഈ കോഴ്സ് നടത്തുന്നത്.
മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിലെ ബിരുദമാണു അടിസ്ഥാന
യോഗ്യത. സി എ/സി ഡബ്ലു എ/എം എ ഇക്കണോമിക്സ്/എം
എസ് സി സ്റ്റാറ്റിസ്റ്റിക്സ്/എം എസ് (ഫിനാൻസ്)/എം എസ് (അക്കൗണ്ടിങ്ങ്) തുടങ്ങിയ യോഗ്യതകൾ
ഉള്ളവർക്ക് ചില പേപ്പറുകളിൽ ഇളവ് ലഭിക്കും.
രണ്ട് വർഷത്തെ
കോഴ്സിൽ താഴെപ്പറയുന്നവയാണു വിഷയങ്ങൾ
Program Structure
|
Subject
|
Year
I
|
Year
II
|
Financial
Accounting
|
Investment
Management
|
Economics
|
Risk
Management and Derivatives Analysis
|
Quantitative
Methods
|
Portfolio
Management
|
Financial
Management
|
Mutual
& Other Funds
|
Financial
Markets
|
Strategic
Finance & Corporate Restructuring
|
Financial
Statement Analysis and Decision Making
|
Business
Ethics & Corporate Governance
|
വർഷത്തിൽ
നാലു തവണയാണു പരീക്ഷ. യഥാക്രമം ഓഗസ്റ്റ്, നവംമ്പർ,
ഫെബ്രുവരി, മേയ് മാസങ്ങൾക്കുള്ളിൽ പ്രവേശനം നേടുന്നവർക്ക് തൊട്ടടുത്ത ജനുവരി, ഏപ്രിൽ,
ജൂലായ്, ഒക്ടോബർ മാസങ്ങളിൽ പരീക്ഷയെഴുതാം. നാലു വർഷമാണു കാലാവുധി. കാലാവുധി നീട്ടിക്കിട്ടണമെന്നുള്ളവർക്ക് യൂണിവേഴ്സിറ്റിയെ
സമീപിക്കാവുന്നതാണു.
വിദ്യാർഥികൾക്ക് സി ഡി ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയൽസ് യൂണിവേഴ്സിറ്റി
അയച്ച് കൊടുക്കുന്നു. യൂണിവേഴ്സിറ്റി ട്രെയിനിംഗ് ക്ലാസുകളും, ഇൻറ്റേൺഷിപ് പ്രോഗ്രാമുകളും
സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് പോസ്റ്റ്
ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അനലിസ്റ്റ് എന്ന സർട്ടിഫിക്കറ്റ് ലഭിക്കും. കേരളത്തിൽ, കോട്ടയം, കോച്ചി, കോഴിക്കോട്, കൊല്ലം,
തിരുവവനന്തപുരം എന്നിവടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രേഷനു 5 മാസങ്ങൾക്ക് ശേഷം ആദ്യത്തെ രണ്ട്
പേപ്പറുകൾ എഴുതാം. കമ്പ്യൂട്ടർ ബേസഡ് ടെസ്റ്റ് ആയിരിക്കും.
ജോലി
സാധ്യത
ബാങ്കിങ്ങ്,
ഇൻഷുറൻസ്, കോർപ്പറേറ്റ് മേഘല, ഫിനാൻസ്, ലീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾ
തുടങ്ങിയവയിലൊക്കെ വിപുലമായ അവസരങ്ങളുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ, ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
(ഐ എഫ് സി ഐ), ഇന്ത്യൻ റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങൾ സി എഫ് എ ക്കാരെ നിയമിക്കാറുണ്ട് സ്വന്തമായി കൺസൾട്ടൻറ്റായി പ്രവർത്തിക്കുകയോ, ഒരു
കൺസൾട്ടൻറ്റ് ഫേമിൽ അംഗമായി ജോലി ചെയ്യുകയുമാകാം.
വിശദ വിവരങ്ങൾക്ക് http://www.icfaiuniversity.in/dlp_pgdfa.html