ആർക്കിടെക്ചർ, പ്ലാനിങ്ങ് പോലുള്ള ക്രിയേറ്റീവ് കോഴ്സുകള്‍ ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാവുമ്പോള്‍ അതിന് വില കൂടും. ഇത്തരത്തിലുള്ളയൊരു ഉന്നത
സ്ഥാപനമാണ് സെന്‍റർ ഫോർ പ്ലാനിങ്ങ് & ടെക്നോളജി
എന്നത്. അണ്ടർ ഗ്രാജ്വേറ്റ് മുതല്‍ പി എച്ച് ഡി വരെ ഇവിടെ
ചെയ്യുവാന്‍ കഴിയുമെന്നതാണ് ഈ സ്ഥാപനത്തിന്‍റെ പ്രത്യേകത. ഗുജറാത്തിലെ
അഹമ്മദാബാദിലാണ് ഈ സ്ഥാപനം. 1962 ലാണ് ഇത് സ്ഥാപിതമായത്. പകുതി സീറ്റുകള്‍
ഗുജറാത്ത് സ്റ്റേറ്റ് കോട്ടയും പകുതി സീറ്റുകള്‍ ഓള്‍ ഇന്ത്യാ കോട്ടയും ആണ്. ബിആർക്കിന് ശേഷം പി ജി ചെയ്യുന്നവർക്കുള്ള ഏറ്റവും
നല്ല ഓപ്ഷനിലൊന്നാണ് CEPT.
പ്രോഗ്രാമുകള്‍
ഫാക്കല്‍റ്റി ഓഫ്
ആർക്കിടെക്ചർ, ഫാക്കല്‍റ്റി ഓഫ് പ്ലാനിങ്ങ്, ഫാക്കല്‍റ്റി ഓഫ് ടെക്നോളജി, ഫാക്കല്‍റ്റി
ഓഫ് ഡിസൈന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റ് എന്നിങ്ങനെയാണ് ഡിപ്പാർട്ടമെന്‍റുകള്‍.
ഫാക്കല്‍റ്റി
ഓഫ് ആർക്കിടെക്ചർ
1.
ബാച്ചിലർ ഓഫ്
ആർക്കിടെക്ചർ
ആകെ
80 സീറ്റാണുള്ളത്. മാത്തമാറ്റിക്സ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടുവാണ്
യോഗ്യത. 50 ശതമാനം മാർക്കോടെയുള്ള എഞ്ചിനിയറിങ്ങ് ഡിപ്ലോമയായാലും മതിയാകും. മാത്തമാറ്റിക്സ്
പഠിച്ച് 50 ശതമാനം മാർക്കോടെയുള്ള International Baccalaureate Diploma യും അംഗീകരിക്കും. National Aptitude Test in Architecture (NATA) യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
2.
M Arch in Architecture Design
50 ശതമാനം
മാർക്കോടെയുള്ള ആർക്കിടെക്ചർ ബിരുദമാണ് യോഗ്യത. 2 വർഷമാണ് കാലാവധി.
3.
M Arch/MA in Conservation & Regeneration
55 ശതമാനം മാർക്കോടെ (B.Arch), urban design,
planning (B.Plan), design (BID – five years), archaeology (MA), structural
engineering (BE/ B.Tech), civil engineering (B.E/B.Tech.), Bachelors in
construction Technology (BCT) എന്നിവയിലേതെങ്കിലും യോഗ്യത വേണം. 2
വർഷമാണ് കാലാവധി.
4. M Arch/MA in
Architectural History & Design
55 ശതമാനം
മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് യോഗ്യത.
5.
Master of Landscape Architecture / Design
റൂറല്‍, അർബന്‍ പ്ലാനിങ്ങില്‍ ഏറ്റവും
പ്രധാനപ്പെട്ടയൊന്നാണ് ലാന്‍ഡ്സ്കേപ് ഡിസൈന്‍ എന്നത്. ഇത് വെറും ഗാർഡന്‍
ഡിസൈനിങ്ങ് അല്ല. Master of Landscape Architecture ന്
ആർക്കിടെച്റിലോ ഇന്‍റീരിയർ ഡിസൈനിലോ ഉള്ള ഡിഗ്രിയാണ് ആവശ്യം. Master of
Landscape Design ന് Botany, Ecology, Horticulture, Geography,
Agriculture, Forestry, Geology, Hydrology എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദോ, സിവില്‍
എഞ്ചിനിയിറിങ്ങലോ, പ്ലാനിങ്ങിലോ ഉള്ള നാലു വർഷത്തെ ഡിഗ്രിയോ ആണ് ആവശ്യം.
6. MPhil/PhD in Architecture
Architecture, Architectural Design, Conservation,
History & Theory, or Landscape Architecture എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദമാണ് യോഗ്യത. (Sociology, anthropology, economics, environmental studies,
history), art history or civil engineering എന്നിവയിലുള്ള പി ജി ബിരുദമായാലും മതിയാകും.
എന്നാലിവർ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്സു ചെയ്തിരിക്കണമെന്നുണ്ട്.
ഫാക്കല്‍റ്റി ഓഫ് ഡിസൈന്‍
1.
ബാച്ചിലർ ഓഫ് ഇന്‍റീരിയർ ഡിസൈന്‍
ഇന്‍റീരിയർ ഡിസൈനില്‍ ഡിഗ്രിയെടുക്കുവാന്‍
ചുരുക്കം ചില സ്ഥാപനങ്ങളിലേ അവസരമുള്ളു. 4 വർഷത്തെയാണ് ഇവിടുത്തെ കോഴ്സ്. 60 സീറ്റാണുള്ളത്. മാത്തമാറ്റിക്സ്, ഫിസിക്സ്
എന്നിവ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടുവാണ് മതിയായ യോഗ്യത.
2.
Bachelor of Design (Building Products and
Systems/Furniture)
60
ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവോ, 60 ശതമാനം മാർക്കോടെ Civil, mechanical, architecture, or
architectural assistantship എന്നിവയിലുള്ള ഡിപ്ലോമയോ ആണ് യോഗ്യതയായി വേണ്ടുന്നത്.
3.
Master of Design in Interior Design
55 ശതമാനം മാർക്കോടെ Interior
Design or Interior Architecture or Design or equivalent, Architecture, Construction
Technology എന്നിവയിലേതിലെങ്കിലുമുള്ള
ഡിഗ്രിയോ, Interior
Design ല്‍ നാല് വർഷത്തെ
ഡിപ്ലോമയോ ആണ് വേണ്ടുന്ന യോഗ്യത.
4.
International Master of Interior Architectural
Design
55
ശതമാനം മാർക്കോടെ Interior Design or Interior Architecture or Design
or equivalent, Architecture, Construction Technology എന്നിവയിലേതിലെങ്കിലുമുള്ള
ഡിഗ്രിയോ, Interior
Design ല്‍ നാല് വർഷത്തെ
ഡിപ്ലോമയോ ആണ് വേണ്ടുന്ന യോഗ്യത.
5. Master of Design in Furniture Design
Architecture , Industrial Design & furniture Design,
എന്നിവയിലുള്ള ഡിഗ്രിയോ Interior Design or Interior Architecture or Design എന്നിവയിലുള്ള ഡിഗ്രിയോ 4 വർഷത്തെ ഡിപ്ലോമയോ ആണ് വേണ്ടുന്ന യോഗ്യത.
6.
Master of Design in Building Products and
Systems
55 ശതമാനം മാർക്കോടെ Interior Design or Interior Architecture
or Design (Industrial Design, Furniture Design, Exhibition Design) , Architecture, Construction Technology (five-year
program) or BE (Civil), BE(Mechanical), BE(Production), എന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയാണ്
യോഗ്യത.
ഫാക്കല്‍റ്റി ഓഫ് പ്ലാനിങ്ങ്
Thanks for sharing information visit us for Best Schools in Greater Noida
ReplyDelete