കോളേജുകള്‍
അത് പ്രൊഫഷണല് കോളേജുകളാണങ്കില് പോലും പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികള്‍ വന്കിട
കമ്പനികളില്‍ ജോലി നേടുന്നതില് പരാജയപ്പെടുന്നത് കാണുന്നുണ്ട്. അതിന് പ്രധാന
കാരണം പഠിച്ചിറങ്ങിയ വിഷയവും കമ്പനികളിലെ സാഹചര്യവും തുലോ വ്യത്യസ്തമാണെന്നതാണ്.
എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ ചില പ്രത്യേക കോഴ്സുകള്
തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നാമിത് അറിയാറില്ല. അല്ലായെങ്കില്‍
വ്യക്തമായ വിവരങ്ങള്‍ ലഭ്യമാവാറില്ല. യൂണിവേഴ്സിറ്റി അംഗീകാരത്തോടെയുള്ള കോഴ്സുകള്‍
മാത്രമേ തിരഞ്ഞെടുക്കാവു എന്ന് പറയുമ്പോള്‌ത്തന്നെ വിദേശ യൂണിവേഴ്സിറ്റികളുടെ
അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടുവെന്ന് നാം അറിയണം.
ഇന്ത്യന് റെയില്‍വേ, ഒ എന്‍ ജി സി തുടങ്ങിയ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളില്‍
ഉയർന്ന ശമ്പളത്തോട് കൂടിയുള്ള ജോലി ഇത്തരം കോഴ്സുകള്‍ കഴിഞ്ഞവരെ കാത്തിരിക്കുന്നുവെന്നത്
ഒരു യാഥാർത്ഥ്യമാണ്. ഇത്തരം ഹ്രസ്വകാല കോഴ്സുകള്‍ കഴിഞ്ഞവർക്ക് വിദേശങ്ങളിലും
ജോലി സാധ്യതയുണ്ട് എന്നും നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിലുള്ള ഒന്നാണ് ക്വാളിറ്റി കണ്ട്രോള്‍ കോഴ്സുകള്‍.
എന്താണ്
ക്വാളിറ്റി കണ്ട്രോള്‍
ക്വാളിറ്റി
കണ്‍ട്രോള്‍ എന്നത് സാധാരണയായി അളവ് തൂക്കവുമായി ബന്ധപ്പെട്ട വാക്കാണ്. എന്നാല്‍
വിവിധ ഉല്‍പ്പന്ന നിർമ്മാണ മേഖലയുമായും വ്യത്യസ്തമായ സർവീസുമായി
ബന്ധപ്പെട്ടുമെല്ലാം ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആയതിനാല്‍ത്തന്നെ
ഒട്ടു മിക്ക കമ്പനികളിലും ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാർട്ട്മെന്‍റുണ്ട്. ഉല്‍പ്പന്നങ്ങളുടേയും
സേവനങ്ങളുടേയും ഗുണ നിലവാരം അളക്കുക എന്നതാണ് ഇവരുടെ ചുമതല.
ക്വാളിറ്റി പ്ളാനിംഗ് - ഉൽപ്പന്നത്തിന്‍റേയും സേവനങ്ങളുടെയും
ജീവിതചക്രത്തിൽ വേണ്ട ഗുണനിലവാര നിയന്ത്രണ
ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് ഈ ഘട്ടത്തിൽ ഉറപ്പ് വരുത്തുന്നു.
ക്വാളിറ്റി കണ്ട്രോൾ - ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന
വേളയിൽ ഗുണനിലവാര നിയന്ത്രണ ആവശ്യങ്ങൾ എല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു എന്നുറപ്പ്
വരുത്തുന്നു.
ക്വാളിറ്റി അഷ്വറൻസ് - ഉൽപ്പന്നങ്ങളും സേവനങ്ങളും ഗുണനിലവാര നിയന്ത്രണങ്ങൾ
പ്രകാരം നിർമ്മിക്കപ്പെട്ടു എന്ന് ഉറപ്പു വരുത്തുന്നു.
ക്വാളിറ്റി ഇമ്പ്രൂവ്മെന്‍റ് - കച്ചവടത്തിന്റെ ആവശ്യാർത്ഥം വേണ്ട
എല്ലാ ഘടകങ്ങളും മേലുദ്ധരിച്ച ഘട്ടങ്ങളിലൂടെ സാദ്ധ്യമാക്കിയെന്നുറപ്പ്
വരുത്തുന്നു.
ക്വാളിറ്റി
കണ്ട്രോള്‍ എന്ന ഒറ്റ വാക്കില്‍ പറഞ്ഞാലും വിവിധ കമ്പനികളില്‍ ഈ ജോലി
വ്യത്യസ്തമായിരിക്കും. ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള ക്വാളിറ്റി കണ്ട്രോള്‍ അല്ല,
ഓയില്‍ ആന്‍റ് ഗ്യാസ് മേഖലയിലേത്. ആയതിനാല്‍ത്തന്നെ ഏത് തരത്തിലുള്ള കമ്പനികളെയാണ്
ഉന്നം വയ്ക്കുന്നത് എന്നതിനനുസൃതമായ കോഴ്സായിരിക്കണം പഠിക്കേണ്ടത്. Production Planning and Control, Statistical
Quality Control, Quality Control in Biotechnology, Food Quality and Control,
Welding Quality Control തുടങ്ങിയ മേഖലകളിലെല്ലാം
തന്നെ Quality Control
ഇന്‍സ്പെക്ടർമാരുടെ സേവനം ആവശ്യമാണ്.
പെട്രോളിയം,
ഓയില്‍ ഗ്യാസ്, റിഗുകള്‍ എന്നിവയുടെ ദൈനം ദിന പ്രവർത്തനങ്ങളില്‍ വെല്‍ഡിങ്ങ് ഇന്‍സ്പെക്ഷനുമായി
ബന്ധപ്പെട്ട ജോലികളും അവയുടെ ഡോക്യുമെന്‍റേഷനുമെല്ലാം വെല്‍ഡിങ്ങ് ക്വാളിറ്റി
കണ്ട്രോളുടെ ജോലിയുടെ പരിധിയില്‍ വരും.
എങ്ങനെ
പഠിക്കാം
ഇത്തരം
കോഴ്സുകള്‍ പഠിക്കുന്നതിന് ചില സ്ഥാപനങ്ങളിലെങ്കിലും നിശ്ചിത വിദ്യാഭ്യാസ യോഗ്യത
നിഷ്കർഷിക്കുന്നില്ല. എന്നാല്‍ ചില സ്ഥാപനങ്ങള്‍ പ്രത്യേക യോഗ്യതകള്‍ പറയാറുമുണ്ട്.
ഇത് ഏത് തരത്തിലുള്ള ക്വാളിറ്റി കണ്‍ട്രോളാണ് പഠിക്കുന്നത് എന്നതിനെ
അനുസരിച്ചിരിക്കും. വെല്‍ഡിങ്ങ് സംബന്ധമായ ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സുകള്‍ക്ക് നിശ്ചിത
വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. എന്നിരുന്നാലും ബി ടെക്, ഡിപ്ലോമ, ഐ ടി ഐ
എന്നിവയില്‍ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ പഠിച്ചവർക്ക് ഈ മേഖലയില്‍ കൂടുതല്‍
ശോഭിക്കുവാന്‍ കഴിയും.
മൂന്ന്
മാസങ്ങള്‍ മുതല്‍ ഒരു വർഷം വരെ നീണ്ട് നില്‍ക്കുന്ന കോഴ്സുകള്‍ ഈ രംഗത്ത്
ലഭ്യമാണ്. ചില സ്ഥാപനങ്ങള്‍ ക്രാഷ്
കോഴ്സുകളായിട്ടും അവധി ദിനങ്ങളിലായിട്ടും
കോഴ്സുകള്‍ നടത്തുന്നുണ്ട്.
ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ
സി.എസ്.ഐ.ആർ. ഇന്‍റഗ്രേറ്റഡ് സ്കിൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായ ‘പ്രിസിഷ്യൻ മെഷർമെന്‍റ് ആൻഡ് ക്വാളിറ്റി കൺട്രോൾ (പി.എം.ക്യു.സി.)
സർട്ടിഫിക്കേഷൻ കോഴ്‌സ് ഉണ്ട്. നൂറുശതമാനം തൊഴിലുറപ്പ് നൽകുന്ന ഒരു വർഷത്തെ ഫുൾടൈം
കോഴ്‌സാണിത്. 22 വയസ്സാണ് പ്രായ പരിധി. ഇൻഡസ്ട്രി സ്പോൺസർ
ചെയ്യുന്നവർക്ക് 40 വയസ്സ്. ബി.എസ്‌സി (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്)
അല്ലെങ്കിൽ ബി.ടെക്/ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ്
ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ) എന്നതാണ് യോഗ്യത. 25 സീറ്റുണ്ടാവും.
അവസരങ്ങള്‍
അനേകം
ഇത്തരം
കോഴ്സുകള് പഠിച്ചവർക്ക് മുന്‍പില്‍ നിരവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും എണ്ണ
ഖനനവുമായി ബന്ധപ്പെട്ട കോഴ്സുകള്‍. പെട്രോളിയം, ഓയില്‍ , ഗ്യാസ്, ഷിപ്യാർഡുകള്‍,
എയ്റോസ്പേസ്, റെയില്‍വേ തുടങ്ങി മേഖലകള്‍ പലതാണ്. മറ്റ് മേഖലകളില്‍ നിന്നും
വ്യത്യസ്തമായി ആകർഷകമായ ശമ്പള പാക്കേജുകളും, അവധികളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം
ഈ മേഖലയില്‍ ലഭ്യമാണ്. പെട്രോളിയെ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സർവ്വ
സാധാരണമായതിനാല്‍ തൊഴിലവസരങ്ങള്‍ വർദ്ധിച്ച് കൊണ്ടേയിരിക്കമെന്നതിന്
പക്ഷാന്തരമില്ല.
No comments:
Post a Comment