Sunday, 8 July 2018

ഡയറി സയന്‍സ് പഠിക്കുവാനൊരു ദേശീയ സ്ഥാപനം – നാഷണല്‍ ഡയറി റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്



ഇന്ത്യയുടെ സാഹചര്യത്തില്‍ ഡയറി സയന്‍സ് പഠനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയുടെ വികസനത്തില്‍ പാലുല്‍പ്പാദന മേഖല വഹിക്കുന്ന പങ്ക് ഏറെയാണ്, ആയതിനാല്‍ത്തന്നെ ഈ മേഖലയിലെ പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. മലയാളിയായ ശ്രീ. വര്‍ഗീസ് കുര്യന്‍ വഴി മരുന്നിട്ട ധവള വിപ്ലവം ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോല്‍ബലകമായത് ചരിത്രം. ഡയറി പ്ലാന്‍റുകളുടെ ഡിസൈനിങ്ങ്, ഡവലപ്മെന്‍റ്, പ്രവര്‍ത്തനം, വിവിധങ്ങളായ  പാലുല്‍പ്പാദനങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം പാഠ്യ വിഷയങ്ങളാണ്.


400 ലധികം ഡയറി പ്ലാന്‍റുകള്‍ ഇന്ത്യയിലുണ്ട്. ഗവണ്‍മെന്‍റ് മേഖലയിലും പ്രൈവറ്റ് മേഖലയിലും തൊഴിലവസരങ്ങളുണ്ട്. അഗ്രിക്കള്‍ച്ചറല്‍ ബാങ്കപകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഭക്ഷ്യ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവയിലൊക്കെ ജോലി നേടാം. സ്വന്തം സംരംഭങ്ങളാരംഭിക്കുവാനും കഴിയും. അധ്യാപക രംഗത്തും അവസരങ്ങളുണ്ട്. Manager, Educationist, Dairy Technologist, Micro-biologists, Nutritionists, Dairy Scientist, Industry supervisor തുടങ്ങിയവയൊക്കെ വിവിധ തസ്തികകളാണ്.


ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ഹരിയാനയിലെ കര്‍ണാലയിലുള്ള നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.ndri.res.in/) ഈ രംഗത്തെ അതി പ്രശസ്തമായ സ്ഥാപനമാണ്. 1969 ല്‍ ഈ സ്ഥാപനത്തിന് കല്‍പ്പിത സർവകലാശാല പദവി കിട്ടിയിട്ടുണ്ട്. സ്ഥാപനത്തിന് ബാംഗ്ലൂരിലും വെസ്റ്റ് ബംഗാളിലെ കല്യാണിയിലും റീജിയണല്‍ സെന്‍ററുകളുണ്ട്.   


കോഴ്സുകള്‍


ഡയറി സയന്‍സുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകളുണ്ടിവിടെ. ഡിപ്ലോമ മുതല്‍ ഡോക്ടറേറ്റ് വരെ.


1.      Diploma in Dairy Technology
2.      Diploma in Animal Husbandry & Dairying

എന്നിവയാണ് ഡിപ്ലോമ കോഴ്സുകള്‍. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയമാണ് ഈ കോഴ്സുകളുടെ അടിസ്ഥാന യോഗ്യത. 15 നും 21നും ഇടയ്ക്കായിരിക്കണം പ്രായം. സർവീസീലുള്ള വിദ്യാർത്ഥികള്‍ക്ക് 45 വയസ്സാണ് പ്രായ പരിധി. മെയ്/ജൂണ്‍ ദിവസങ്ങളില് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കുക. 3 വർഷമാണ് കാലാവധി.


B.Tech Diary Technology


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് 50 ശതമാനം മാർക്കോടെയുള്ള  പ്ലസ്ടുവാണ് ഈ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത. ന്യൂ ഡല്‍ഹിയിലെ Indian Council of Agricultural Research ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 17നും 23 നും ഇടയ്ക്കായിരിക്കണം പ്രായം.


Masters in Dairying


Karnal സെന്‍ററിലെ കോഴ്സുകള്‍
  1. Dairy Microbiology
  2. Dairy Chemistry
  3. Dairy Technology
  4. Dairy Engineering
  5. Animal Biochemistry
  6. Animal Biotechnology
  7. Animal Genetics & Breeding
  8. Livestock Production & Management
  9. Animal Nutrition
  10. Animal Physiology
  11. Dairy Economics
  12. Dairy Extension Education
  13. Forage Production
  14. Animal Reproduction, Gynaecology and Obstetrics
ബാംഗ്ലൂർ സെന്‍ററിലെ കോഴ്സുകള്‍
  1. Dairy Chemistry
  2. Dairy Technology
  3. Dairy Engineering
  4. Animal Genetics & Breeding
  5. Livestock Production and Management
  6. Animal Nutrition
  7. Dairy Economics
  8. Dairy Extension Education
  9. Food Quality & safety Assurance
കല്യാണി സെന്‍ററിലെ കോഴ്സുകള്‍
  1. Animal Biotechnology
  2. Livestock Production and Management
  3. Animal Nutrition
  4. Dairy Economics
  5. Animal Genetics & Breeding
  6. Dairy Extension Education
  7. Animal Physiology
3 വർഷത്തെ ഡിഗ്രി കഴിഞ്ഞവർക്ക് 3 വർഷവും 2 വർഷത്തെ ഡിഗ്രി കഴിഞ്ഞവർക്ക് 2 വർഷവുമാണ് ഈ കോഴ്സുകളുടെ ദൈർഖ്യം. ഡയറി അനുബന്ധ കോഴ്സുകളിലുള്ള ഡിഗ്രിയാണ് മിനിമം യോഗ്യത. 19 വയസ്സാണ് കുറഞ്ഞ പ്രായപരിധി. കൂടിയ പ്രായം നിഷ്കർഷിച്ചിട്ടില്ല. ന്യൂ ഡല്‍ഹിയിലെ Indian Council of Agricultural Research ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.


പി എച്ച് ഡി കോഴ്സുകള്‍
  1. Dairy Microbiology       
  2. Dairy Chemistry
  3. Dairy Technology  
  4. Dairy Engineering
  5. Animal Biochemistry
  6. Animal Biotechnology
  7. Animal Genetics & Breeding
  8. Livestock Production & Management
  9. Animal Nutrition
  10. Animal Physiology
  11. Dairy Economics
  12. Dairy Extension Education
  13. Agronomy (forage Production)
  14. Animal Reproduction, Gynaecology and Obstetrics
തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി ചെയ്യുവാനിവിടെ സൌകര്യമുണ്ട്. ഇതില്‍
  1. Dairy Chemistry
  2. Dairy Technology
  3. Animal Genetics & Breeding
  4. Livestock Production & Management
  5. Dairy Economics
  6. Dairy Extension
  7. Dairy Engineering
  8. Animal Nutrition
എന്നീ വിഷയങ്ങളില്‍ ബാംഗ്ലൂർ സെന്‍ററിലും
  1. Animal Nutrition
  2. LPM
  3. Animal Biotechnology
എന്നിവയില്‍ കല്യാണ്‍ സെന്‍ററിലും സൌകര്യമുണ്ട്. 3 വർഷത്തെ ഡിഗ്രിക്കാർക്ക് 4 വർഷവും 4 വർഷ ഡിഗ്രിയും പി ജിയുമുള്ളവർക്ക് 3 വർഷവുമാണ് കുറഞ്ഞ കാലാവധി. ഡയറി അനുബന്ധ വിഷയങ്ങളില്‍ പി ജിയാണ് അടിസ്ഥാന യോഗ്യത വേണ്ടത്. കുറഞ്ഞ പ്രായ പരിധി 21 വയസ്സ്.  കൂടിയ പ്രായം നിഷ്കർഷിച്ചിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ndri.res.in നോക്കുക.

No comments:

Post a Comment