Saturday, 14 July 2018

നിരവധി സ്പെഷ്യലൈസേഷനുകളുമായി സസ്യശാസ്ത്രം




ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങളിലൊന്നായി ന്നും കണക്കാക്കപ്പെടുന്നയൊന്നാണ് സസ്യശാസ്ത്രം.  സസ്യങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ബോട്ടണി. വിവിധയിനം സസ്യങ്ങള്‍, അവയുടെ രാസഘടന, വളർച്ച, രോഗങ്ങള്‍, ഔഷധഗുണങ്ങള്‍, വിവിധയിനം സസ്യങ്ങള്‍ തമ്മിലുള്ള  രാസ വിനിമയം തുടങ്ങിയവയെല്ലാം ഇതില്‍ പഠന വിഷയമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ ഒരു സസ്യശാസ്ത്രജ്ഞൻ എന്ന് വിളിക്കുന്നു. വനം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നത് ഇവരുടെ ജോലിയുടെ ഒരു ഭാഗം മാത്രമാണ്.  മരുന്നുകൾ, ഭക്ഷണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം  വനങ്ങളുടെ പരിപാലനം, പാർക്കുകൾ, പാഴ്ഭൂമി, സമുദ്ര സമ്പത്ത് എന്നിവ സംബന്ധമായ ജോലികള്‍ക്ക് സസ്യ ശാസ്ത്രത്തിലുള്ള അറിവ് അത്യന്താപേക്ഷിതമാണ്.

എങ്ങനെ പഠിക്കാം.
Bachelor of Science in Botany, Bachelor of Science (Hons) in Botany എന്നിവയ്ക്ക് ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടു ആണ് ആവശ്യം.  ബോട്ടണിയില്‍ ഡിഗ്രി ഉള്ളവർക്ക് ബിരുദാനന്തര ബിരുദത്തിനും തുടർന്ന് ഗവേഷണത്തിനും ശ്രമിക്കാവുന്നതാണ്. Bachelor of Science in Botany, Bachelor of Science (Hons) in Botany,  Master of Science in Botany,  Master of Science in Botany and Forestry,  Master of Science in Applied Botany,  Master of Science in Herbal Science,  Post Graduate Diploma in Medico botany,  Post Graduate Diploma in Plant Biodiversity തുടങ്ങി കോഴ്സുകള്‍ അനവധിയുണ്ട്.

സ്പെഷ്യലൈസേഷനുകള്‍
Agronomy, Bionics, Bryology, Cytology, Economic botany, Ethno botany, Forestry, Genetics, Horticulture, Lichenology, Marine Geology, Palaeobotany, Palynology, Phycology, Phytochemistry, Phytopathology, Plant anatomy, Plant ecology, Plant genetics, Plant morphology, Plant physiology, Plant systematics, Plant Taxonomy, Wood Science തുടങ്ങി നിരവധി വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യാവുന്നതാണ്.  

പ്ലാന്‍റ്   ടാക്സോണിമിസ്റ്റ്

സസ്യങ്ങളുടെ തിരിച്ചറിയലും വർഗ്ഗീകരണവും ഉൾപ്പെടുന്നതാണ് പ്ലാന്റ് ടാക്സോണമി. സസ്യങ്ങളെ തിരിച്ചറിയാനും, വർഗ്ഗീകരിക്കാനും, വർഗ്ഗീകരിക്കാനും, പരിശീലിപ്പിക്കുന്ന സസ്യശാസ്ത്രജ്ഞരാണ് പ്ലാന്റ് ടാക്സോണമിസ്റ്റുകൾ. മുൻപ് അജ്ഞാതമായിരുന്ന  പുതിയ സസ്യങ്ങളെ തിരിച്ചറിയുന്ന ഇവർ പുതിയ സസ്യജാലങ്ങളുടെ സ്രോതസ്സും ഉണ്ടാക്കുന്നു. മിക്ക ടാക്സോണമിസ്റ്റുകളും ഫീല്‍ഡ് വർക്കില്‍ ഏർപ്പെടുന്നുണ്ട്.

പ്ലാന്‍റ്  ഇക്കോളജിസ്റ്റ് 

ഇവർ സസ്യങ്ങളും പുറം ലോകവുമായുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തുന്നവരാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സസ്യങ്ങൾ, മൃഗങ്ങൾ, ശാരീരിക അന്തരീക്ഷം എന്നിവ തമ്മിലുള്ള ബന്ധം പഠിക്കുന്നു. മഴ, ജനസംഖ്യ, മാലിന്യങ്ങൾ, താപനില, ഉയരം, ചെടികളുടെ വളർച്ചയെ നിയന്ത്രിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ അവർ പരിശോധിക്കുന്നു. ഉദാഹരണത്തിന്, ഒരു പാരിസ്ഥിതിക ദുരന്തത്തിനുശേഷം സസ്യങ്ങളടെ ജീവിത സാഹചര്യങ്ങള്‍ സുരക്ഷിതമോയെന്ന ചോദ്യത്തിന് മറുപടി തേടുന്നതും ഇവരാണ്. സർക്കാർ സ്ഥാപനങ്ങളിലും എന്‍ ജി ഓകളിലും യൂണിവേഴ്സിറ്റികളിലമൊക്കെ ഇവർക്ക് തൊഴില്‍ സാധ്യതകളുണ്ട്.

പ്ലാന്‍റ്   മോർഫോളജിസ്റ്റ്

പ്ലാന്‍റ് മോർഫോളജിസ്റ്റ് പഠിക്കുന്നത് ഓരോ ചെടിയുടേയും സെല്ലുകളുടെ ക്രമീകരണമാണ്.  ചെടിയുടെ സെല്ലുലാർ ക്രമീകരണങ്ങളെ നിർണ്ണയിക്കാൻ അവർ വിവിധ സസ്യങ്ങളുടെ ഭക്ഷണ രീതിയെയും പഠന വിധേയമാക്കുന്നു. സാധാരണയായി ഇവർ ഗവേഷണ ലബോറട്ടറികളിൽ പ്രവർത്തിക്കുന്നു.

പ്ലാന്‍റ്   സൈറ്റോളജിസ്റ്റ് 

സസ്യകോശകൾ പഠിക്കുന്ന ബോട്ടനിസ്റ്റുകൾ സൈറ്റോളജിസ്റ്റുകൾ എന്നറിയപ്പെടുന്നു. പ്ലാന്റുകളുടെ ഘടന, പ്രവർത്തനം, ജീവ ചരിത്രം എന്നിവയെക്കുറിച്ച് അവർ പഠിക്കുന്നു. സൂക്ഷ്മകോശങ്ങളുടെ സഹായത്തോടെ പ്ലാന്‍റ്  ടിഷ്യുവിന്റെ സൂക്ഷ്മ കണങ്ങളെ സൈറ്റോളജിസ്റ്റ് പഠിക്കുന്നു. ഒരു പ്രത്യേക ഇനം സസ്യങ്ങളുടെ ഡിഎൻഎയുടെ ശാരീരിക ക്രമീകരണം അവർക്കറിയാം. പ്രത്യുത്പാദനം, ക്രോമോസോണുകൾ വിഭജിക്കുകയോ അല്ലെങ്കിൽ ഒന്നിപ്പിക്കുകയോ ചെയ്യുന്ന മാർഗ്ഗങ്ങളും അവർ പഠിക്കുന്നു. ഗവേഷണ ലബോറട്ടറികളിലെയും ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലും ഇവർക്ക്  ജോലി  കണ്ടെത്താനാകും.

പ്ലാന്‍റ് ഫിസിയോളജിസ്റ്റ് 

പ്ലാന്‍റ് ഫിസിയോളജിസ്റ്റ് സസ്യങ്ങളുടെ ആന്തരിക പ്രവർത്തനങ്ങളും പ്രക്രിയകളും പഠിക്കുന്നു. വളർച്ച, ശ്വസനം, കൃഷി, വിസർജ്ജനം, പുനരുൽപാദനം, തുടങ്ങിയവയാണ് ഇവരുടെ പഠന മേഖല. പ്ലാന്റ് പ്രക്രിയകളിൽ. ജൈവ, രാസ, ശാരീരിക പ്രക്രിയകളെക്കുറിച്ചുള്ള അറിവ് അവർ വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഇവർ കാർഷിക മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്നു. വരൾച്ച വിള ഉൽപാദനം, പോഷകാഹാരം, ഭക്ഷ്യ വിളകളുടെ ഗുണനിലവാരം, മുളച്ച്, വിത്തു സംഭരിക്കുന്നതും ഫലം ഉല്പാദിപ്പിക്കുന്നതുമെല്ലാം ഇവരുടെ പഠന മേഖലയാണ്.  ഇവർ മുഖ്യമായും ഫീല്‍ഡ് വർക്കിലും ഗവേഷണ ലബോറട്ടറിയിലും ജോലി ചെയ്യുന്നു.

എത്നോ ബോട്ടാനിസ്റ്റ് 

സസ്യങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് എത്നോ ബോട്ടണി. മെച്ചപ്പെട്ട മരുന്നുകളും കൂടുതൽ കാര്യക്ഷമമായ ഭക്ഷ്യ ഉൽപാദനവും തേടുന്നതിന് ഈ പഠനം സഹായിക്കുന്നു. ഭക്ഷണം, ഫൈബർ, മെഡിസിൻ, മറ്റേതെങ്കിലും ലക്ഷ്യം എന്നിവയ്ക്കായി സസ്യങ്ങളെ ഉപയോഗിക്കുന്ന വിവിധ മാർഗങ്ങൾ എത്നോബോട്ടാനനിസ്റ്റ് പഠിക്കുന്നു. ഭക്ഷണം, ഹെർബൽ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തുടങ്ങിയവയ്ക്കായി എത്നോബോട്ടണിസ്റ്റുകൾ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുകയും ചിലപ്പോൾ ജൈവ രാസായുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. ഇവർ പ്രധാനമായും ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക്, ഹെൽത്ത് കമ്പനികള്‍, സർവ്വകലാശാലകൾ, ഗവൺമെന്റ് ഹെൽത്ത് ഏജൻസികൾ തുടങ്ങിയവയില്‍ ഗവേഷണ മേഖലയില്‍ ജോലി ചെയ്യുവാന്‍ പ്രാപ്തരാണ്.

മൈക്കോളജിസ്റ്റ് 

ഫംഗസിനെപ്പറ്റി പഠിക്കുകയും ഗവേഷണ ഫലങ്ങള്‍ വൈദ്യശാസ്ത്രം, കൃഷി, വ്യവസായം എന്നിവയില്‍ പ്രയോഗിക്കുകയും ചെയ്യുന്നു. രാസവസ്തുക്കളിലും ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിലും ഇത് വളരെ പ്രധാനമാണ്. ഫീല്‍ഡില്‍ നിന്നും ഡേറ്റാ ശേഖരിക്കുകയും ലബോറട്ടറികളിൽ ഗവേഷണം നടത്തുകയും ചെയ്യുന്നവരാണിവർ.

പ്ലാന്‍റ്   ജനിതക വിദഗ്ധർ 

സസ്യങ്ങളുടെ പാരമ്പര്യവും വ്യത്യസ്തതയും പഠിക്കുന്ന സസ്യശാസ്ത്ര വിദഗ്ധരാണ് പ്ലാന്റ് ജനിറ്റിക്സുകള്‍. കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള വിത്തിനങ്ങള്‍ കണ്ടെത്തുക, ,ചെടികള്‍ വികസിപ്പിക്കുക, പ്രതിരോധശേഷിയുള്ള ചെടികളേയും വിത്തുകളേയും വികസിപ്പിക്കുക, സംരക്ഷിക്കുക ഇവയെല്ലാം ഇതില്‍ പഠന വിധേയമാക്കുന്നു.
സസ്യങ്ങളിലെ പാരമ്പര്യ സ്വഭാവങ്ങളുടെ ഉത്ഭവവും വികാസവും ഇവർ പഠന വിധേയമാക്കുന്നു. സസ്യങ്ങളുടെ ബ്രീഡിംഗ് രീതികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും ഇവരുടെ വകുപ്പാണ്. ജനിതക വിദഗ്ധർക്ക് സർക്കാർ സ്ഥാപനങ്ങള്‍, സ്വകാര്യ വന സംരക്ഷിത സംഘടനകൾ എന്നിവിടങ്ങളിലെല്ലാം തൊഴിലവസരങ്ങളുണ്ട്.

പാലിയോ ബൊട്ടാണിസ്റ്റ്

സസ്യങ്ങളുടെ ഫോസിലുകളെപ്പറ്റിയും പാറകളെപ്പറ്റിയും പഠിക്കുന്നവരാണിവർ. ഫോസിൽ, ജീവജാലങ്ങൾ, സ്പോറസുകൾ, സമാനമായ ചെടിയുടെ ഘടന എന്നിവയെക്കുറിച്ചുള്ള പഠനമാണ് പാലിനോളജി. ഗവേഷണ രംഗത്താണ് ഇവരുടെ സേവനം കൂടുതല്‍.
പ്ലാന്‍റ് പതോളജി
സസ്യങ്ങള്‍ക്കുണ്ടാവുന്ന രോഗങ്ങളുടെ പ്രകൃതി, കാരണം, നിയന്ത്രണം, ഉൽപന്നങ്ങളുടെ ശോഷണം എന്നിവ പഠിക്കുന്നു. രോഗ കാരണമായ ഏജന്‍റുമാരെ വേർതിരിച്ചറിയാനും വിവിധ സസ്യങ്ങളുടെ ജീവിത ചക്രങ്ങളെയും പഠിക്കാനും അവർ ശ്രമിക്കുന്നു. ഗവേഷണ ലബോറട്ടറികളിൽ ഇവർ പ്രധാനമായും പ്രവർത്തിക്കുന്നു.
ബയോണിക്സ്
പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും സൂക്ഷ്മമായി പഠിച്ച് അവയുടെ അതി സൂക്ഷ്മ ശാരിരിക ആന്തിക ഘടനകളേയും പ്രവര്‍ത്തനങ്ങളേയും പോലും സാങ്കേതികമായി ഉപയോഗപ്പെടുത്തുന്നതാണ് ബയോണിക്സ് എന്ന് പറയാം. വ്യവസായത്തിലും ഗവേഷണത്തിലുമാണ് അവസരങ്ങളുള്ളത്.
എവിടെ പഠിക്കാം
ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റിയിലും ബോട്ടണി പഠന വിഷയമാണ്. കൂടാതെ ഗവേഷണത്തിന് ആശ്രയിക്കാവുന്ന ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്.
തൊഴില്‍ സാധ്യതകള്‍
ഒരു പരിസ്ഥിതി വിദഗ്ധൻ, ജൈവശാസ്ത്രജ്ഞൻ, പരിസ്ഥിതി കൺസൾട്ടന്‍റ്, ഹോർട്ടികൾച്ചറിസ്റ്റ്, പ്ലാൻറ് ബയോകെമിസ്റ്റ്, നഴ്സറി മാനേജർ, ജെനറ്റിക്സിസ്റ്റ്, മോളിക്യൂലാർ ബയോളജിസ്റ്റ്, പ്ലാന്‍റ് ടാക്സോണമിസ്റ്റ്, പ്ലാൻറ് പനോളജിസ്റ്റ്, കൃഷി കൺസൾട്ടന്റ് തുടങ്ങിയ പ്രൊഫഷനുകളിലെല്ലാം ബോട്ടണി പഠിച്ച ഒരു വ്യക്തിക്ക് ശോഭിക്കാനാവും.  ഇന്ത്യന്‍ ഫോറസ്റ്റ് സർവീസ് പരീക്ഷ എഴുതുവാനും കഴിയും.
Chemical Industries, Food Companies, Arboretum, Forest Services, Biotechnology Firms, Oil Industry, Land Management Agencies, Seed And Nursery Companies, Plant Health Inspection Services, National Parks, Biological Supply Houses, Plant Resources Laboratory, Educational Institutions, Plantation Corporation തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിലും നിരവധിയായ ഗവേഷണ സ്ഥാപനങ്ങളിലും,  അധ്യാപന രംഗത്തും അവസരങ്ങളുണ്ട്.  ബൊട്ടാണിക്കല്‍ സർവേ ഓഫ് ഇന്ത്യ എടുത്ത് പറയേണ്ട സ്ഥാപനമാണ്.

Sunday, 8 July 2018

ഡയറി സയന്‍സ് പഠിക്കുവാനൊരു ദേശീയ സ്ഥാപനം – നാഷണല്‍ ഡയറി റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്



ഇന്ത്യയുടെ സാഹചര്യത്തില്‍ ഡയറി സയന്‍സ് പഠനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയുടെ വികസനത്തില്‍ പാലുല്‍പ്പാദന മേഖല വഹിക്കുന്ന പങ്ക് ഏറെയാണ്, ആയതിനാല്‍ത്തന്നെ ഈ മേഖലയിലെ പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. മലയാളിയായ ശ്രീ. വര്‍ഗീസ് കുര്യന്‍ വഴി മരുന്നിട്ട ധവള വിപ്ലവം ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോല്‍ബലകമായത് ചരിത്രം. ഡയറി പ്ലാന്‍റുകളുടെ ഡിസൈനിങ്ങ്, ഡവലപ്മെന്‍റ്, പ്രവര്‍ത്തനം, വിവിധങ്ങളായ  പാലുല്‍പ്പാദനങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം പാഠ്യ വിഷയങ്ങളാണ്.


400 ലധികം ഡയറി പ്ലാന്‍റുകള്‍ ഇന്ത്യയിലുണ്ട്. ഗവണ്‍മെന്‍റ് മേഖലയിലും പ്രൈവറ്റ് മേഖലയിലും തൊഴിലവസരങ്ങളുണ്ട്. അഗ്രിക്കള്‍ച്ചറല്‍ ബാങ്കപകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഭക്ഷ്യ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവയിലൊക്കെ ജോലി നേടാം. സ്വന്തം സംരംഭങ്ങളാരംഭിക്കുവാനും കഴിയും. അധ്യാപക രംഗത്തും അവസരങ്ങളുണ്ട്. Manager, Educationist, Dairy Technologist, Micro-biologists, Nutritionists, Dairy Scientist, Industry supervisor തുടങ്ങിയവയൊക്കെ വിവിധ തസ്തികകളാണ്.


ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ഹരിയാനയിലെ കര്‍ണാലയിലുള്ള നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.ndri.res.in/) ഈ രംഗത്തെ അതി പ്രശസ്തമായ സ്ഥാപനമാണ്. 1969 ല്‍ ഈ സ്ഥാപനത്തിന് കല്‍പ്പിത സർവകലാശാല പദവി കിട്ടിയിട്ടുണ്ട്. സ്ഥാപനത്തിന് ബാംഗ്ലൂരിലും വെസ്റ്റ് ബംഗാളിലെ കല്യാണിയിലും റീജിയണല്‍ സെന്‍ററുകളുണ്ട്.   


കോഴ്സുകള്‍


ഡയറി സയന്‍സുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകളുണ്ടിവിടെ. ഡിപ്ലോമ മുതല്‍ ഡോക്ടറേറ്റ് വരെ.


1.      Diploma in Dairy Technology
2.      Diploma in Animal Husbandry & Dairying

എന്നിവയാണ് ഡിപ്ലോമ കോഴ്സുകള്‍. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയമാണ് ഈ കോഴ്സുകളുടെ അടിസ്ഥാന യോഗ്യത. 15 നും 21നും ഇടയ്ക്കായിരിക്കണം പ്രായം. സർവീസീലുള്ള വിദ്യാർത്ഥികള്‍ക്ക് 45 വയസ്സാണ് പ്രായ പരിധി. മെയ്/ജൂണ്‍ ദിവസങ്ങളില് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കുക. 3 വർഷമാണ് കാലാവധി.


B.Tech Diary Technology


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് 50 ശതമാനം മാർക്കോടെയുള്ള  പ്ലസ്ടുവാണ് ഈ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത. ന്യൂ ഡല്‍ഹിയിലെ Indian Council of Agricultural Research ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 17നും 23 നും ഇടയ്ക്കായിരിക്കണം പ്രായം.


Masters in Dairying


Karnal സെന്‍ററിലെ കോഴ്സുകള്‍
  1. Dairy Microbiology
  2. Dairy Chemistry
  3. Dairy Technology
  4. Dairy Engineering
  5. Animal Biochemistry
  6. Animal Biotechnology
  7. Animal Genetics & Breeding
  8. Livestock Production & Management
  9. Animal Nutrition
  10. Animal Physiology
  11. Dairy Economics
  12. Dairy Extension Education
  13. Forage Production
  14. Animal Reproduction, Gynaecology and Obstetrics
ബാംഗ്ലൂർ സെന്‍ററിലെ കോഴ്സുകള്‍
  1. Dairy Chemistry
  2. Dairy Technology
  3. Dairy Engineering
  4. Animal Genetics & Breeding
  5. Livestock Production and Management
  6. Animal Nutrition
  7. Dairy Economics
  8. Dairy Extension Education
  9. Food Quality & safety Assurance
കല്യാണി സെന്‍ററിലെ കോഴ്സുകള്‍
  1. Animal Biotechnology
  2. Livestock Production and Management
  3. Animal Nutrition
  4. Dairy Economics
  5. Animal Genetics & Breeding
  6. Dairy Extension Education
  7. Animal Physiology
3 വർഷത്തെ ഡിഗ്രി കഴിഞ്ഞവർക്ക് 3 വർഷവും 2 വർഷത്തെ ഡിഗ്രി കഴിഞ്ഞവർക്ക് 2 വർഷവുമാണ് ഈ കോഴ്സുകളുടെ ദൈർഖ്യം. ഡയറി അനുബന്ധ കോഴ്സുകളിലുള്ള ഡിഗ്രിയാണ് മിനിമം യോഗ്യത. 19 വയസ്സാണ് കുറഞ്ഞ പ്രായപരിധി. കൂടിയ പ്രായം നിഷ്കർഷിച്ചിട്ടില്ല. ന്യൂ ഡല്‍ഹിയിലെ Indian Council of Agricultural Research ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.


പി എച്ച് ഡി കോഴ്സുകള്‍
  1. Dairy Microbiology       
  2. Dairy Chemistry
  3. Dairy Technology  
  4. Dairy Engineering
  5. Animal Biochemistry
  6. Animal Biotechnology
  7. Animal Genetics & Breeding
  8. Livestock Production & Management
  9. Animal Nutrition
  10. Animal Physiology
  11. Dairy Economics
  12. Dairy Extension Education
  13. Agronomy (forage Production)
  14. Animal Reproduction, Gynaecology and Obstetrics
തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി ചെയ്യുവാനിവിടെ സൌകര്യമുണ്ട്. ഇതില്‍
  1. Dairy Chemistry
  2. Dairy Technology
  3. Animal Genetics & Breeding
  4. Livestock Production & Management
  5. Dairy Economics
  6. Dairy Extension
  7. Dairy Engineering
  8. Animal Nutrition
എന്നീ വിഷയങ്ങളില്‍ ബാംഗ്ലൂർ സെന്‍ററിലും
  1. Animal Nutrition
  2. LPM
  3. Animal Biotechnology
എന്നിവയില്‍ കല്യാണ്‍ സെന്‍ററിലും സൌകര്യമുണ്ട്. 3 വർഷത്തെ ഡിഗ്രിക്കാർക്ക് 4 വർഷവും 4 വർഷ ഡിഗ്രിയും പി ജിയുമുള്ളവർക്ക് 3 വർഷവുമാണ് കുറഞ്ഞ കാലാവധി. ഡയറി അനുബന്ധ വിഷയങ്ങളില്‍ പി ജിയാണ് അടിസ്ഥാന യോഗ്യത വേണ്ടത്. കുറഞ്ഞ പ്രായ പരിധി 21 വയസ്സ്.  കൂടിയ പ്രായം നിഷ്കർഷിച്ചിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ndri.res.in നോക്കുക.