Tuesday, 17 October 2017

COMBINED DEFENCE SERVICES - പ്രതിരോധ സേനയിലേക്കൊരു ഉത്തമ കവാടം



രാജ്യ സുരക്ഷക്കായി ജോലി ചെയ്യുവാനുള്ള അവസരമാണ് പ്രതിരോധ സേനയിലെ ജോലി. ഏത് വിദ്യാഭ്യാസ നിലവാരമുള്ളവര്‍ക്കും ഇവിടെ അവസരമുണ്ട്. ആയതിനാല്‍ത്തന്നെ പ്രതിരോധ സേനയില്‍ ജോലി ലഭിക്കുവാന്‍ എന്ത് പഠിക്കണമെന്ന ചോദ്യം അപ്രസക്തമാവുമ്പോള്‍ത്തന്നെ ഏത് വിഭാഗത്തില്‍ ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ യോഗ്യതയാണ്  എന്ന് പറയാം. അതില്‍ത്തന്നെ ബിരുദധാരികള്‍ക്ക് കര-നാവിക-വ്യോമ സേനയില്‍ ഓഫീസറായി ജോലി ചെയ്യുവാന്‍ അവസരമൊരുക്കുന്നതാണ് കംബൈനഡ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്‍. 

ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐ എം എ), ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമി (ഒ ടി എ), ഇന്ത്യന്‍ നാവിക അക്കാദമി (ഐ എന്‍ എ), ഇന്ത്യന്‍ വ്യോമ അക്കാദമി (ഐ എ എ) തുടങ്ങിയ സൈനീക പരിശീലന സ്ഥാപനങ്ങളിലേക്കാണ് ഈ പരീക്ഷയിലൂടെ തിരഞ്ഞെടുപ്പ് നടത്തുക. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് (യു പി എസ് സി) ഈ പരീക്ഷ നടത്തുന്നത്. 

യോഗ്യത

1.       Indian Military Academy, Dehradun - അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം വേണം.
2.       Officers’ Training Academy Chennai - (https://indianarmy.nic.in/) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം വേണം.
3.       Indian Naval Academy Ezhimala (http://ina.gov.in/)  ഏതെങ്കിലും എഞ്ചിനിയറിങ്ങ് ശാഖയിലുള്ള ബിരുദം
4.       Indian Air Force Academy, Hyderabad (http://indianairforce.nic.in/show_page.php?pg_id=80) - ഏതെങ്കിലും എഞ്ചിനിയറിങ്ങ് ശാഖയിലുള്ള ബിരുദം അല്ലെങ്കില്‍ ഫിസിക്സിലോ ഗണിതത്തിലോ ഉള്ള ബിരുദം.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായ പരിധിക്ക് അതാത് വര്‍ഷത്തെ നോട്ടിഫിക്കേഷന്‍ നോക്കുക. പെണ്‍കുട്ടികള്‍ക്ക് Officers’ Training Academy യിലെ ഷോര്‍ട്സ് സര്‍വീസ് കമ്മീഷനിലേക്കാണ് അവസരം. 

എങ്ങനെ അപേക്ഷിക്കാം

www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. സാധാരണയായി ഒരു വര്‍ഷം മുന്‍പ് തന്നെ അപേക്ഷ ക്ഷണിക്കാറുണ്ട്. 

പരീക്ഷാ രീതി

Indian Military Academy, Indian Naval Academy and Air Force Academy എന്നിവയിലേക്ക് English, General Knowledge, Elementary Mathematics എന്നിവയാണ് ഉണ്ടാവുക. 100 മാര്‍ക്കിന്‍റെ 2 മണിക്കൂര്‍ വീതമുള്ള പരീക്ഷയാണ് ഓരോന്നും. Officers’ Training Academy യിലേക്ക് English, General Knowledge എന്നിവ മാത്രമാണുണ്ടാവുക. 100 മാര്‍ക്കിന്‍റെ 2 മണിക്കൂര്‍ വീതമുള്ള പരീക്ഷയാണ് ഓരോന്നും. തുടര്‍ന്ന് SSB നടത്തുന്ന അഭിമുഖവുമുണ്ടാകും. വിശദാംശങ്ങള്‍ക്ക് http://www.upsc.gov.in/ സന്ദര്‍ശിക്കുക.

No comments:

Post a Comment