Tuesday, 11 July 2017

അതിര്ത്തി കാക്കാന്‍ സശസ്ത്ര സീമാ ബെല്‍ (എസ് എസ് ബി)



ഇന്ത്യയുടെ പ്രതിരോധ സേനക്ക് നിരവധി വിഭാഗങ്ങളുണ്ട്. അതില്‍ത്തന്നെ പ്രധാനപ്പെട്ടയൊന്നാണ് സശസ്ത്ര സീമാ ബെല്‍  എന്ന എസ് എസ് ബി. ഇന്‍ഡോ നേപ്പാള്‍ ബോര്‍ഡറും ഇന്ത്യാ ഭൂട്ടാന്‍ ബോര്‍ഡറും സംരക്ഷിക്കുന്ന സേനയാണ് ഇത്. പ്ലസ്ടു മുതല്‍ എഞ്ചിനിയറിങ്ങ് ഡിഗ്രിക്കാര്‍ക്ക് വരെ ഇവിടെ അവസരമുണ്ട്. 

എങ്ങനെ ചേരാം

ഈ സേനയില്‍ 3 രീതിയിലാണ് ചേരുവാന്‍ കഴിയുന്നത്. 

1.      യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖാന്തിരം - Assistant commandant (Group A) ന്‍റെ പോസ്റ്റിലേക്കാണ് യു പി എസ് സി വഴി നിയമനം നടക്കുക. എത് വിഷയത്തിലുമുള്ള ഡിഗ്രിയാണ് യോഗ്യത. 20 – 25 ആണ് പ്രായപരിധി. എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, അഭിമുഖം, മെഡിക്കല്‍ എന്നിവയുണ്ടാകും.

2.  സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മുഖേന - SIs/GD(DE) and Constables(GD) എന്നീ പോസ്റ്റുകളിലേക്കാണ് SSC മുഖേന അപേക്ഷിക്കാവുന്നത്.

3.    SSB വഴി നേരിട്ട് - Asstt. Comdt. (Vety), Asstt. Comdt/GD(LDCE), SI/GD (LDCE), SI/Min (LDCE), HC/Min(LDCE), SI (Draughtsman), Asstt. Sub. Insp (Steno), Head Const (Min), Sub. Inspector (Tele), Asstt. Sub. Insp (Tele), Head Const (Tele), Const (Tele), Sub Insp (Pioneer), Head Const (Elect), Head Const (Workshop), Head Const (Vety), Constable (Vety), Sub Insp(Staff Nurse), ASI (Pharmacist), ASI (Physiotherapist), ASI (O.T. Technician), ASI (Radiographer), ASI (Dental Tech.), Head Const (Steward), Const (Lab. Asstt.), Const (Nursing Orderly), Const (Ayah) Female, Const (Masalchi), Const (Table Boy), Const (Driver), Const (Cook), Const (Washerman), Const (Barbar), Const (Safaiwala), Const (Water Carrier), Const (Waiter), Const (Mason), Const (Carpenter), Const (Painter), Const (Plumber), Const (Black Smith), Const (Tailor), Const (Cobbler) & Const (Gardener). എന്നീ പോസ്റ്റുകളിലേക്ക് SSB നേരിട്ട് നിയമനം നടത്തുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് http://www.ssb.nic.in/ സന്ദര്‍ശിക്കുക.

No comments:

Post a Comment