സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളേക്കേള്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നവയാണ്
കേന്ദ്ര ഗവണ്‍മെന്‍റില ഉന്നത തസ്തികകള്‍. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പോലുള്ള
ഏജന്‍സികള്‍ ഉണ്ടുവെങ്കിലും ദേശീയ തലത്തില്‍ മികവുറ്റ തൊഴിലുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ
തിരഞ്ഞെടുക്കുന്ന ഭരണഘടനാ സ്ഥാപനമാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി
എസ് സി). ന്യൂ ഡല്‍ഹിയാണ് ആസ്ഥാനം.
ഇന്ത്യന്‍ സിവില്‍ സര്‍വീസ്, ഇന്ത്യന്‍ എഞ്ചിനിയറിങ്ങ് സര്‍വീസ്,
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍, ഇക്കണോമിക്സ് സര്‍വീസുകള്‍, ഇന്ത്യന്‍
ഫോറസ്റ്റ് സര്‍വീസ് തുടങ്ങി ആകര്‍ഷകമായ തൊഴിലുകളിലേക്കുള്ള മത്സര പരീക്ഷകളും
അഭിമുഖവുമെല്ലാം നടത്തുന്നത് യു പി എസ് സിയാണ്.
പ്ലസ് ടുവിന് മാത്തമാറ്റിക്സ് എടുക്കുന്നവര്‍ക്ക് റെയില്‍വേയിലേക്കുള്ള
സ്പെഷ്യല്‍ ക്ലാസ് റെയില്‍വേ അപ്രന്‍റിഷിപ്പ് പരീക്ഷ യു പി എസ് സി നടത്തുന്ന
മികച്ച പരീക്ഷകളിലൊന്നാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള പരീക്ഷയും ഭരണഘടനാപരമായി രൂപം കൊടുത്ത
മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പാര്‍ലമെന്‍റിന്‍റെ ആക്ട് അനുസരിച്ച് നിലവില്‍ വന്ന
സ്ഥാപനങ്ങള്‍ മുതലായവകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് യു പി എസ് സിയുടെ നിര്‍ദ്ദേശപ്രകാരം
മാത്രമേ നടത്തുവാന്‍ പാടുള്ളു.
യു പി എസ് സിയുടെ വിജ്ഞാപനങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ വഴി അറിയുവാന്‍
സാധിക്കും. വെബ്സൈറ്റിലും പരസ്യങ്ങളുണ്ടാവും. ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ അഡ്മിറ്റ്
കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കും. വൈബ്സൈറ്റ് http://www.upsc.gov.in/ എന്നതാണ്.
No comments:
Post a Comment