നഴ്സിങ്ങ് പ്രൊഫഷനായി തിരഞ്ഞെടുക്കുന്ന
ബഹുഭൂരിപക്ഷത്തിന്‍റേയും ആഗ്രഹം വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ
ജോലിയാണ്. എന്നാലിതിന് നിരവധി കടമ്പകളുണ്ട്. രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്‍സിങ്ങ്
യോഗ്യതാ പരീക്ഷകളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് CGFNS പരീക്ഷ.
CGFNS എന്നാല്‍ Commission
of Graduates of Foreign Nursing Schools. അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലേച്ഛ കൂടാതെ
ആരോഗ്യരംഗത്തെ സാങ്കേതിക വിദഗ്ദരുടെ വിദ്യാഭ്യാസം, രജിസ്ട്രേഷന്‍, ലൈസന്‍സിങ്ങ്
മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണിത്. അമേരിക്ക ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന CGFNS ന്‍റെ ഓഫീസ് ഫിലാഡല്‍ഫിയിലാണ്.
ആര്‍ക്കാണ് CGFNS
അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍
നിന്നും നഴ്സിങ്ങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ CGFNS യോഗ്യതാ പരീക്ഷ പാസായാല്‍ മാത്രമേ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുവാന്‍
സാധിക്കു. ചില യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങള്‍ CGFNS പരീക്ഷ നിഷ്കര്‍ഷിക്കാറുണ്ട്.
CGFNS യോഗ്യതാ പരീക്ഷ എഴുതുവാന്‍ ഗവണ്‍മെന്‍റ് അംഗീകാരമുള്ളതോ
അക്രഡിറ്റേഷന്‍ ഉള്ളതോ ആയ സ്ഥാപനങ്ങളില്‍ നിന്നും നഴ്സിങ്ങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം.
പ്രവര്‍ത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇവ ആവശ്യമാണ്. ബി എസ് സി നേഴ്സിങ്ങ്
കഴിഞ്ഞവര്‍ക്ക് CGFNS നിഷ്കര്‍ഷിക്കാറില്ല.
പരീക്ഷ എങ്ങനെ
യോഗ്യതാ പരീക്ഷക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാം
ഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ കോഴ്സ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ
വിലയിരുത്തും. പരീക്ഷക്ക് മൊത്തം മൂന്ന് പേപ്പറുകളുണ്ട്. ജനറല്‍ നേഴ്സിങ്ങ്
അറിവുകള്‍ വിലയിരുത്തുവാന്‍ രണ്ട് ടെസ്റ്റുകളും, മൂന്നാമതായി ഇംഗ്ലീഷ് പ്രാവിണ്യം
വിലയിരുത്തുവാനുള്ള ടെസ്റ്റും. ഇവയെല്ലാം ഒരു ദിവസം തന്നെ നടക്കും. രാവിലെ ആദ്യ ടെസ്റ്റും ഉച്ചക്ക് ശേഷം
രണ്ടാമത്തെ ടെസ്റ്റുമാണ്.
CGFNS ല്‍ Part I, Part II ല്‍ നേഴ്സിങ്ങ്
വൈദഗ്ദ്യം വിലയിരുത്തും. പ്രധാനമായും Behavior,
Bio Chemistry, Circulation, Diabetes,
Gastro Intestinal System, Anatomy, Nutrition, Lymphatic Systems, Pharmacology,
Depression, Respiratory, Integumentary system, Syndromes എന്നിവയുമായി
ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാവും. എല്ലാ ചോദ്യങ്ങളും Objective
type with Multiple choice ആണ്. Part
III ഇംഗ്ലീഷ് പ്രാവീണ്യം അളക്കുവാനുള്ള പരീക്ഷയാണ്. അമേരിക്കയില്‍ TOEFL, iBT (Internet Based Test), TOEIC (Test of English for International Community)
എന്നിവയിലേതെങ്കിലുമൊന്ന് മതിയാകും. യൂറോപ്പില്‍ IELTS വേണം. ഇന്ത്യയില്‍
എഴുത്ത് പരീക്ഷയായും ഓണ്‍ലൈനായും പരീക്ഷ എഴുതാം. പരീക്ഷാ ഫലം 5 – 6 ആഴ്ചകള്‍ക്കകം
അറിയുവാന്‍ സാധിക്കും.
പരീക്ഷ എപ്പോള്‍
സാധാരണയായി ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളിലാണ്
ലോകത്താകമാനം പരീക്ഷ നടക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി രണ്ട് മാസം ഇടവിട്ട്
പരീക്ഷ നടത്തി വരുന്നു. കൊച്ചി, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍
പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പരീക്ഷക്ക് നിരവധി സ്വകാര്യ കോച്ചിങ്ങ് സെന്‍ററുണ്ട്.
ഓണ്‍ലൈനായി പരീക്ഷ എഴുതുവാന്‍ ആദ്യം CGFNS ന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. www.cgfns.org എന്നതാണ് വെബ് സൈറ്റ്.
വിസാ കാര്‍ഡ് വഴി ഫീസടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.testpreview.com/cgfns എന്ന സൈറ്റ് സന്ദര്‍ശിക്കുക. support@cgfns.org, info@cgfjns.org എന്നീ ഇ മെയില്‍
വിലാസത്തില്‍ ബന്ധപ്പെട്ടാലും മതിയാകും.