Monday, 15 August 2016

ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്‍റ് – ഒരു ആഗോള കരിയര്‍


ഒരു പക്ഷേ ലോകത്തില്‍ എല്ലായിടത്തും ഒരു പോലെയുള്ള വ്യവസായം ടൂറിസമാണെന്ന് തോന്നുന്നു. മനുഷ്യന്‍ സഞ്ചാരം തുടങ്ങിയ കാലഘട്ടം മുതല്‍ക്കേ ടൂറിസമെന്നത് ഒരു വ്യവസായമായി വളര്‍ന്ന് വന്നിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഗവണ്‍മെന്‍റുകള്‍ ടൂറിസത്തെ ഒരു വ്യവസായമെന്ന നിലയില്‍ കണ്ട് പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങിയതിലൂടെ ഈ രംഗത്ത് തൊഴിലവസരങ്ങള്‍ ഏറെ ഉടലെടുത്തിട്ടുണ്ട്. ലോകത്തിന്‍റെ ഏത് കോണിലും തൊഴില്‍ സാധ്യതകളുണ്ട് എന്നതാണ് ഇതിന്‍റെ ഒരു പ്രത്യേകത. ഏതായാലും ഇന്ന് ടൂറിസമെന്നത് വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണ്. അഡ്വെഞ്ചര്‍ ടൂറിസം, വില്ലേജ് ടൂറിസം, ഹെല്‍ത്ത് ടൂറിസം, ഇന്‍ഡസ്ട്രിയല്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ബിസിനസ്സ് ടൂറിസം, ഇക്കോ ടൂറിസം, റിലീജിയസ് ടൂറിസം, അഗ്രിക്കള്‍ച്ചറല്‍ ടൂറിസം, ഹെറിറ്റേജ് ടൂറിസം, വൈല്‍ഡ് ലൈഫ് ടൂറിസം തുടങ്ങി നിരവധി മേഖലകളുണ്ട്. ആയതിനാല്‍ത്തന്നെ ഈ രംഗത്ത് നിരവധി തൊഴിലവസരങ്ങളുണ്ട്. 2014 ല്‍ ഇന്ത്യ ടൂറിസത്തില്‍ നിന്ന് നേടിയത് 57000 കോടി രൂപയാണെന്നറിയുമ്പോള്‍ ഈ രംഗത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാമല്ലോ. ഇന്ന് ഈ രംഗത്ത് നിരവധി കോഴ്സുകളുമുണ്ട്.

കോഴ്സുകള്‍

സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകളായ എം ടി എ (മാസ്റ്റര്‍ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷന്‍), എം ബി എ ടൂറിസം മാനേജ്മെന്‍റ് തുടങ്ങിയവ വരെയുണ്ട്. ഗവേഷണത്തിനും അവസരമുണ്ട്. രാജ്യത്ത് ചുരുക്കം ചില സര്‍വകലാശാലകള്‍ മാത്രമാണ് ഈ രംഗത്ത് കോഴ്സുകള്‍ നടത്തുന്നത്. കൂടുതലും സ്വാശ്രയ സ്ഥാപനങ്ങളിലും. എന്നാല്‍ ടൂറിസം, ട്രാവല്‍ മേഖലകളിലെ ജോലി ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഒപ്പം ഇഷ്ടപ്പെട്ട ടൂറിസം വിഷയങ്ങളിലേതെങ്കിലും ഡിപ്ലോമയുമുണ്ടുവെങ്കില്‍ ഈ മേഖലയിലേക്ക് കടക്കാം. ബി ടി എ (ബാച്ചിലര്‍ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷന്), ബി ടി എസ് (ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ്) എന്നിവ ഈ മേഖലയിലെ ഡിഗ്രി കോഴ്സുകളാണ്. ഏത് പ്ലസ്ടുക്കാര്‍ക്കും പഠിക്കാം.

ജോലി സാധ്യതകള്‍

ആകര്‍ഷകമായ വ്യക്തിത്വവും നല്ല ഭാഷാ പ്രാവീണ്യവും ഇവിടെ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ്. ജോലിയും ശമ്പളവുമെല്ലാം ജോലി ചെയ്യുന്ന കമ്പനികളെ ആശ്രയിച്ചിരിക്കും. സര്‍ക്കാരിന്‍റെ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിലും തോമസ് കുക്ക്, കോക്സ് ആന്‍ഡ് കിങ്ങ്സ്, പ്രൈസ് ലൈന്‍ ഗ്രൂപ്പ്, ലാസ് വേഗാസ് സാന്‍ഡ്സ്, മെയ്ക്ക് മൈ ട്രിപ്പ്  തുടങ്ങിയ വന്‍ കമ്പനികളിലുമെല്ലാം അവസരങ്ങളുണ്ട്. വന്‍ കിട ഹോട്ടലുകള്‍ മറ്റൊരു മേഖലയാണ്. ട്രാവല്‍ ഓപ്പറേറ്റര്‍, ട്രാവല്‍ മാനേജര്‍, ടൂര്‍ ട്രിപ്പ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, ടൂറിസം റിസേര്‍ച്ചര്‍, പ്പറേഷന്‍സ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.
പ്രമുഖ സ്ഥാപനങ്ങള്‍
എം ടി എ എന്ന ബിരുദാനന്തര ബിരുദ കോഴ്സ് കേരളത്തിലെ പല കോളേജുകളിലുമുണ്ട്. ഈ രംഗത്തെ ഏറ്റവും മികച്ച സ്ഥാപനം 1992 ല്‍ ഗ്വാളിയോറില്‍ ആരംഭിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് (http://iittm.net/) ആണ്. ഭൂവനേശ്വര്‍, നോയിഡ, നെല്ലൂര്‍, ഗോവ എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്.

MBA (Tourism) Courses in

i.                    Tourism and Travel, (Gwalior & Bhubaneswar)
ii.                  Tourism and Leisure, (Noida)
iii.                Tourism Service, (Gwalior)
iv.                International Tourism, (Gwalior, Noida, Bhubaneswar & Goa)
v.                  Tourism and Cargo, (Nellore)

BBA (Tourism and Travel)

എന്നിവ ഇവിടുത്തെ കോഴ്സുകളാണ്. ഗവേഷണത്തിനും അവസരമുണ്ട്.  
കേരളത്തിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ആഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്. സര്‍ക്കാര്‍ ഓട്ടോണമസ് സ്ഥാപനമാണിത്.

ടൂറിസം കോഴ്സുകള്‍

P G Diploma in Public Relations and Tourism – ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രി ആണ് യോഗ്യത

MBA in Travel & Tourism – 2 വര്‍ഷം, ഡിഗ്രിയാണ് യോഗ്യത

BBA (Tourism Management) – 3 വര്‍ഷം, 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വേണം
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രാവല്‍ കണ്‍സള്‍ട്ടന്‍സി - 3 മാസം, പ്ലസ്ടുവാണ് യോഗ്യത
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രാവല്‍ & ടൂറിസം കണ്‍സള്‍ട്ടന്‍സി - 4 മാസം, പ്ലസ്ടുവാണ് യോഗ്യത

കൂടുതല്‍ വിവരങ്ങള്‍ക്ക് http://kittsedu.org/ സന്ദര്‍ശിക്കുക.

മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍

PG Courses

1.      Awadhesh Pratap Singh, University, Rewa, Madyapradesh (http://apsurewa.ac.in/)
2.      SRM University, Chennai (http://www.srmuniv.ac.in/)
3.      Amity University, Noida (http://www.amity.edu/)
4.      Jiwaji University, Gwaliar (http://www.jiwaji.edu/)
5.      Pondichery University (http://www.pondiuni.edu.in/)
6.      Himachal Pradesh University (http://mtashimla.org/)
7.     Dr. Babasaheb Ambedkar Marathwada University, Aurangabad (http://bamu.ac.in/)
8.  Institute of Tourism and Hotel Management Bundelkhand University, Kanpur Road, Jhansi, Uttar Pradesh (https://www.bujhansi.org)

Degree Courses

1.      Christ University Bangalore (http://www.christuniversity.in/)
2.      Jiwaji University, Gwaliar (http://www.jiwaji.edu/)

3.      Punjab University (http://uihtm.puchd.ac.in/

No comments:

Post a Comment