ഹയര്‍ സെക്കന്‍ഡറി പഠിക്കുന്നതോടൊപ്പം തൊഴില്‍
പരിശീലനവും നേടണമെന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വി
എച്ച് എസ് സി തിരഞ്ഞെടുക്കാം. പത്താം ക്ലാസ് യോഗ്യതയാണ് ആവശ്യം. പലപ്പോഴും പ്ലസ്
ടു വിന് അഡ്മിഷന്‍ കിട്ടാത്ത കുട്ടികളാണ് ഈ കോഴ്സുകള്‍ക്ക് ചേരുന്നതെങ്കിലും ഗവണ്‍മെന്‍റ്
ഉദ്ദേശിക്കുന്നത് അതല്ല. മിടുക്കരായ കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ത്തന്നെ
പ്രായോഗിക തൊഴില്‍ പരിചയം നേടുകയും അത് വഴി ജോലിക്ക് മാത്രമല്ല സ്വന്തം
സംരംഭങ്ങളാരംഭിക്കുവാന്‍ പോലും അവരെ പ്രാപ്തരാക്കുക എന്നതാണ്.
പ്രത്യേകതകള്‍
രണ്ട് വര്‍ഷത്തെ കോഴ്സ് പാസാകുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറിക്ക്
സമാനമായ സര്‍ട്ടിഫിക്കറ്റിന് പുറമേ ഒരു ട്രേഡ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കും. ഐ
ടി ഐ, കെ.ജി.സി.ഇ, കെ.ജി.ടി.ഇ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തത്തുല്യമായ അംഗീകാരമുള്ള
സര്‍ട്ടിഫിക്കറ്റാണിത്. പല ജോലികള്‍ക്കുമായി 12 ട്രേഡുകളിലുള്ള വി എച്ച് എസ് സി സര്‍ട്ടിഫിക്കറ്റുകള്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ വര്‍ഷം മുതല്‍ നാലു
സെമസ്റ്ററാക്കി കോഴ്സ് തിരിച്ചിട്ട് ഓരോ സെമസ്റ്ററിലും ഓരോ സ്കില്‍സ്
പഠിപ്പിക്കുകയും അങ്ങനെ 2 വര്‍ഷം കഴിയുമ്പോള്‍ 4 സ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികമായി
ലഭിക്കുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സുകള്‍ക്കും വി
എച്ച് എസ് സിക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്.
സ്കൂള്‍ ലാബുകളിലെ പരിചയത്തിന് പുറമേ ബന്ധപ്പെട്ട
വ്യവസായ ശാലകളില്‍/തൊഴില്‍
മേഖലകളില്‍ 16 ദിവസം നീളുന്ന ‘ഓണ്‍
ജോബ്’
പരിശീലനവും ഉറപ്പ് വരുത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിന്‍റെ
ബാലപാഠങ്ങള്‍ പഠിപ്പിക്കുവാനായി സംസ്ഥാന വ്യവസായ വകുപ്പിന്‍റെ സഹായത്തോടെയുള്ള ‘എന്‍റര്‍പ്രണര്‍ഷിപ്പ്
ഡവലപ്പമെന്‍റ് ക്ലബും’ പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴ്സുകള്‍
Group I
|
|
Engineering
Technology Courses
|
|
1
|
Civil Construction and Maintenance
|
2
|
Maintenance and Repairs of Two Wheelers and Three
Wheelers
|
3
|
Maintenance and Repairs of Automobiles
|
4
|
Maintenance and Repairs of Radio and Television
|
5
|
Maintenance and Repairs of Domestic Appliances
|
6
|
Mechanical Servicing (Agro-machinery)
|
7
|
Refrigeration and Air-conditioning
|
8
|
Printing Technology (Pre-Press Operation)
|
9
|
Printing Technology (Press work and finishing)
|
10
|
Rubber Technology
|
11
|
Textile Dyeing and Printing
|
12
|
Textile Weaving
|
13
|
Data Processing and Console Operation
|
14
|
Computer Application
|
15
|
Computer Programming
|
Group II
|
|
I. Agricultural Courses
|
|
1
|
Agriculture (Plant Protection)
|
2
|
Agriculture (Fruits and Vegetables)
|
3
|
Agriculture (Nursery Management and Ornamental
Gardening)
|
4
|
Agriculture (Sericulture)
|
II.
Animal Husbandry Courses
|
|
1
|
Livestock Management (Dairy Husbandry)
|
2
|
Livestock Management (Poultry Husbandry)
|
3
|
Dairying (Milk Products)
|
III.
Fisheries Courses
|
|
1
|
Fisheries (Aquaculture)
|
2
|
Fisheries (Fishing Craft and Gear Technology)
|
3
|
Fisheries (Maintenance and Operation of Marine
Engines)
|
4
|
Fisheries (Fish Processing Technology)
|
IV. Paramedical
|
|
1
|
Medical Laboratory Technician
|
2
|
Maintenance and Operation of Biomedical
Equipments
|
3
|
ECG and Audiometric Technician
|
4
|
Domestic Nursing
|
5
|
Dental Technology
|
6
|
Physiotherapy
|
7
|
Ophthalmic Technician
|
V. Physical
Education
|
|
1
|
Physical Education
|
VI. Home
Science
|
|
1
|
Clothing and Embroidery
|
2
|
Cosmetology and Beauty Parlour Management
|
3
|
Crèche and Preschool Management
|
Group
III
|
|
Humanities
|
|
1
|
Travel and Tourism
|
Group IV
|
|
Business and
Commerce
|
|
1
|
Office Secretaryship
|
2
|
Accountancy and Auditing
|
3
|
General Insurance
|
4
|
Marketing and Salesmanship
|
5
|
Reception, Bookkeeping and Communication
|
6
|
Catering and Restaurant Management
|
7
|
Banking Assistance
|
സ്ഥാപനങ്ങള്‍
സംസ്ഥാനത്തൊട്ടാകെ 389 വി എച്ച് എസ് സി
സ്കൂളുകളാണുള്ളത്. 261 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്. ബാക്കിയുള്ളവ എയ്ഡഡ്
മേഖലയിലും. എല്ലാ കോഴ്സുകള്‍ക്കും കൂടി 33000 സീറ്റുകളാണുള്ളത്.
പ്രവേശനം
എസ് എസ് എല്‍ സി പരീക്ഷാ ഫലം വന്നതിന് ശേഷം ഹയര്‍സെക്കന്‍ഡറിക്ക്
സമാനമായി ഓണ്‍ലെനായി ഏകജാലക സംവിധാനത്തിലൂടെയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം
ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vhse.kerala.goc.in സന്ദര്‍ശിക്കുക.
No comments:
Post a Comment