Monday, 29 June 2015

ആഴക്കടലിനെ പ്രണയിക്കുന്നവര്‍ക്കായൊരു കരിയര്‍ - ഓഷ്യാനോഗ്രാഫി





ജീവിതത്തിലെന്നും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ തിരഞ്ഞെടുക്കുന്ന ജോലിയൊ അല്ലായെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് എത്തിപ്പെടുന്ന ജോലിയോ ആവര്‍ത്തന വിരസമായിരിക്കാം. എന്നാല്‍ അതില്‍ നിന്നോക്കെയും വ്യത്യസ്തമാണ് ഗവേഷണ രംഗം. ദിനംപ്രതി പുതിയ കാര്യങ്ങളെ പഠിക്കുവാനും കണ്ടെത്തുവാനും കഴിയുന്ന മേഖല. അതില്‍ത്തന്നെ പ്രാമുഖ്യമുള്ളയൊന്നാണ് ഓഷ്യാനോഗ്രഫി. ആഴക്കടലിനെക്കുറിച്ചറിയുവാനും ആ അറിവുകള്‍ സമൂഹ നന്‍മയ്ക്കായി ഉപയുക്തമാക്കുവാനും കഴിയുന്ന പഠന ശാഖ. പെട്ടന്ന് ജോലി കിട്ടണമെന്ന ചിന്താഗതിക്കാര്‍ക്കല്ല മറിച്ച് ആഴത്തിലുള്ള ഗവേഷണത്തിനായി മനസ്സും ശരീരവും സമര്‍പ്പിക്കുന്നവര്‍ക്കാണീ പ്രൊഫഷനിണങ്ങുക. ആയതിനാല്‍ത്തന്നെ വര്‍ഷങ്ങള്‍ നീളുന്ന ഗവേഷണത്തിന് താല്‍പര്യമുള്ളവര്‍ മാത്രം ഈ വഴി തിരഞ്ഞെടുത്താല്‍ മതിയാകും. 

എന്താണ് ജോലി

തിരമാലകള്‍, കടലിലെ ജീവി വര്‍ഗ്ഗങ്ങളുടെ ജീവിത രീതി, കടലിലെ ധാതു വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വിവര ശേഖരണം, അപഗ്രഥനം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. പഠനത്തിന്‍റെ ഭാഗമായി കടലില്‍ സഞ്ചരിക്കേണ്ടതായി വന്നേക്കാം. 

വ്യത്യസ്ത പഠന ശാഖകള്‍

ഓഷ്യാനോഗ്രഫി ഇന്ന് വൈവിധ്യമാര്‍ന്നയൊരു പഠന മേഖലയാണ്. ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, കെമിക്കല്‍ ഓഷ്യാനോഗ്രഫി, ബയോളജിക്കല്‍ ഓഷ്യാനോഗ്രഫി, ജിയോളജിക്കല്‍ ഓഷ്യാനോഗ്രഫി, മറൈന്‍ ജിയോളജി തുടങ്ങി വിവിധങ്ങളായ ഉപശാഖകളുണ്ടിതിന്. 

ബയോളജിക്കല്‍ ഓഷ്യാനോഗ്രഫി

കടലിനടിയിലെ ജീവി വര്‍ഗ്ഗങ്ങളുടെ ജീവിത രീതി, അവയുടെ പ്രത്യേകതകള്‍ എന്നവയെല്ലാം ഇവര്‍ പഠന വിധായമാക്കേണ്ടതുണ്ട്. ഫിഷറീസ് സയന്‍സിന് ഏറ്റവും ആവശ്യമായ വിവരങ്ങളാണിത്. 

കെമിക്കല്‍ ഓഷ്യനോഗ്രഫി

കടല്‍ വെള്ള‍ത്തിലുള്ള വിവിധ കെമിക്കലുകളുടെ കോണ്‍സന്‍ട്രേഷന്‍, അവയുടെ കരയിലേക്കുള്ള ആഗമനം, മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പഠന ശാഖയില്‍ വരും.

 ഫിസിക്കല്‍ ഓഷ്യാനോഗ്രഫി

തിരമാല, കടലിലെ ഊഷ്മാവ് തുടങ്ങി ഫിസിക്കലായിട്ടുള്ള മാറ്റങ്ങള്‍ വരെ പഠന വിഷയമാക്കുന്ന ഈ ശാസ്ത്ര ശാഖയില്‍ സാറ്റലൈറ്റുപയോഗിച്ചുള്ള റിമോട്ട് സെന്‍സിങ്ങ് വഴിയാണ് വിവര ശേഖരണം നടത്തുന്നത്. 

ജിയോളജിക്കല്‍ ഓഷ്യാനോഗ്രഫി

കടലിനടിത്തട്ടും ധാതു നിക്ഷേപങ്ങളും, ഭൂമിയുടെ ചലനം കൊണ്ട് കടലിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. 

മറൈന്‍ ജിയോളജി

കടലിനടിയിലെ പെട്രോളിയത്തിന്‍റെ നിക്ഷേപം, അവയുടെ പരിസ്ഥിതി ബന്ധം തുടങ്ങിയവയെല്ലാം ഇവിടെ പഠന വിധേയമാക്കപ്പെടുന്നു.

കോഴ്സുകള്‍

പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണ് കൂടുതലും പഠന സൌകര്യങ്ങളുള്ളത്. എം എസ് സി, എം ടെക് കോഴ്സുകളാണുള്ളത്. ഗവേഷണത്തിനും അവസരമുണ്ട്. പ്ലസ്ടുവിന് മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന സയന്‍സ് ഗ്രൂപ്പിന് ശേഷം എഞ്ചിനിയറിങ്ങ്, മറെന്‍ ജിയോളജി, മറൈന്‍ ജിയോ ഫിസിക്സ് തുടങ്ങിയവയ്ക്ക് ശേഷം ഓഷ്യാനോഗ്രാഫിക്ക് ചേരാം.

പ്രധാന സ്ഥാപനങ്ങള്‍

1.       കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെകനോളജി (http://www.cusat.ac.in/)
2.       ഐ ഐ ടി ഡല്‍ഹി (http://cas.iitd.ac.in)
3.       ഐ ഐ ടി ചെന്നൈ (http://www.doe.iitm.ac.in/)
4.       ബെര്‍ഹാംബുര്‍ യൂണിവേഴ്സിറ്റി ഒറീസ്സ (http://www.buodisha.edu.in/)
5.       ഗോവ യൂണിവേഴ്സിറ്റി (www.unigoa.ac.in) (മറൈന്‍ സയന്‍സാണിവിടെയുള്ളത്)
6.       കര്‍ണാടക യൂണിവേഴ്സിറ്റി (http://www.kud.ac.in) (മറൈന്‍ സയന്‍സാണിവിടെയുള്ളത്)
7.       ചെന്നൈ യൂണിവേഴ്സിറ്റി (http://www.unom.ac.in)
8.       അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ (https://www.annauniv.edu)
9.       ആന്ധ്രാ യൂണിവേഴ്സിറ്റി (http://www.andhrauniversity.edu.in)

തുടങ്ങിയവ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്

 തൊഴില്‍ സാധ്യതകള്‍

ഗവേഷണ രംഗത്താണ് അവസരങ്ങളേറെയും. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (http://www.nio.org) പ്രശസ്തമായ ഗവേഷണ സ്ഥാപനമാണ്. Indian National Centre for Ocean Information Service Hyderabad (http://www.incois.gov.in),  Central Institute of Fisheries Education Mumbai (http://www.cife.edu.in),  Bhabha Atomic Research Centre Environmental Assessment Division Mumabi (http://www.barc.gov.in),  Central Institute of Brackish water Aquaculture Chennai (http://www.ciba.res.in/), Central Salt and Marine Chemicals Research Institute, Gujarat (http://www.csmcri.org/), National Institute for Ocean Technology Chennai (https://www.niot.res.in/തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. കൂടാതെ ONGC (http://www.ongcindia.com)വിദേശ രാജ്യങ്ങള്‍ തുടങ്ങിയിടത്തും അവസരങ്ങളുണ്ട്.

1 comment: