ഫാഷൻ ഡിസൈനപ്പുറം രൂപകൽപ്പനയുടെ സാധ്യതകൾ
ആരായുമ്പോഴാണു നാം വൈവിധ്യമാർന്ന ഡിസൈൻ കോഴ്സുകളിലേക്കെത്തിപ്പെടുന്നത്. സ്പെഷ്യലൈസേഷൻറ്റെ
ഈ കാലഘട്ടത്തിൽ ഉയർന്ന് വന്ന ഒരു ഡിസൈൻ കോഴ്സാണു ജ്വല്ലറി ഡിസൈനും രത്നക്കല്ലുകളെക്കുറിച്ചുള്ള
പഠനമായ ജെമ്മോളജിയും. ഒരിക്കലും ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു പ്രൊഫഷനല്ലായിത്. അത്രയും ആഭരണ പ്രിയരാണല്ലോ നാം.
രത്നങ്ങളെ തിരിച്ചറിയുക, ഗുണനിലവാരം
പരിശോധിക്കുക, മുറിച്ച് മാറ്റി രൂപപ്പെടുത്തുക, പോളിഷ് ചെയ്യുക, കൃത്രിമമായ രത്നങ്ങളുണ്ടാക്കുക
തുടങ്ങിയവയാണു ഒരു ജെമ്മോളജിസ്റ്റിൻറ്റെ ജോലി. വ്യത്യസ്ത ഫാഷനിലുള്ള ആഭരണങ്ങൾ ഭാവനയിൽ
നിന്നും രൂപകൽപ്പന ചെയ്യുകയെന്നതാണു ഒരു ജൂവലറി ഡിസൈനറുടെ വെല്ലുവിളി. അതിനാൽ തന്നെ
സർട്ടിഫിക്കറ്റുകൾക്കപ്പുറം ജന്മസിദ്ധമായ കഴിവ് പ്രധാനമാണെന്നോർക്കുക.
കോഴ്സുകൾ
ജ്വല്ലറി ഡിസൈനിൽ ഡിഗ്രി പഠനം നടത്തുവാൻ
ഒട്ടേറേ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. മൂന്ന് വർഷ കോഴ്സാണിത്. പ്ലസ്ടുവാണു പ്രവേശന യോഗ്യത. കൂടാതെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്.
ഇതിനും പ്ലസ്ടുവാണു യോഗ്യത. ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണു ജെമ്മോളജിയിൽ
ഉള്ളത്. പ്ലസ്ടുവാണു അടിസ്ഥാന യോഗ്യത. കുറഞ്ഞ
പ്രായപരിധി 18 വയസ്സ്. ജിയോളജി, കെമിസ്ട്രി, ഫിസിക്സ് ബിരുദധാരികൾക്ക് ജെമ്മോളജിയിൽ
ഗവേഷണ കോഴ്സുകൾക്ക് അപേക്ഷിക്കാം.
പ്രമുഖ സ്ഥാപനങ്ങൾ
ഡെൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഫാഷൻ (www.nift.ac.in/) ഡിസൈനിൽ
ആക്സസറി ഡിസൈനിൽ B.Des ചെയ്യാം. ജ്വല്ലറി ഡിസൈൻ
ഒരു വിഷയമായി പഠിക്കാം. പ്ലസ്ടു വാണു യോഗ്യത. ദേശീയ തലത്തിലുള്ള മൽസര പരീക്ഷയുണ്ടാവും.
Gem Identification And Colored Stones Course,
Diamonds And Diamond Grading Course, Advanced Gem Identification Course, Gem Testing And Grading Services എന്നിങ്ങനെയുള്ള ഹ്രസ്വ കാല കോഴ്സുകൾ ഡെൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ജെമ്മോളജിയിലുണ്ട് (www.iigdelhi.com). പ്ലസ്ടുവാണു ഇവിടുത്തേയും പ്രവേശന യോഗ്യത.
മുംബൈയിലെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക
ഇൻഡ്യയിൽ (www.giaindia.in) ജെമ്മോളജിയിൽ ഡിപ്ലോമ
കോഴ്സുകളും, ജൂവലറി ഡിസൈൻ കോഴ്സുകളുമുണ്ട്. ഹൃസ്വകാല പ്രോഗ്രാമുകളാണിത്. മുംബൈയിലെ
തന്നെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (http://giionline.com) ജെമ്മോളജി, ഡയമണ്ട്
ഗ്രേഡിങ്ങ്, ജൂവലറി ഡിസൈൻ എന്നിവയിൽ കോഴ്സുകളുണ്ട്.
നോയിഡയിലെ ജൂവലറി ഡിസൈൻ ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ
(www.jdtiindia.com) 2 വർഷത്തേയും ഒരു
വർഷത്തേയും ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. ജൂവലറി ഡിസൈൻ കോഴ്സാണിത്.
കൂടാതെ 1, 2, 3, 6 ആഴ്ച, ഒരു മാസം, 3 മാസം, 6 മാസം ദൈർഖ്യമുള്ള ഡിസൻ കോഴ്സുകളുമുണ്ട്.
നമ്മുടെ ആവശ്യങ്ങളനുസരിച്ച് സിലബസ് തയ്യാറാക്കി പഠിപ്പിക്കുന്ന ഒരു കോഴ്സ് ഇവിടുത്തെ
ഒരു പ്രത്യേകതയാണു. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള 6 മാസത്തെ കോഴ്സും ഇവിടെയുണ്ട്.