+2
വിനു ശേഷം എഞ്ചിനിയറിങ്ങും മെഡിസിനും നേഴ്സിങ്ങും മാത്രമേ ഇപ്പോഴും ബഹു ഭൂരിപക്ഷത്തിൻറ്റേയും
മനസിലുള്ളുവെന്നതാണു ഒരു വർത്തമാന കാല യാഥാർത്ഥ്യം. എളുപ്പത്തിൽ ജോലി കിട്ടുക എന്നതാണു പലരുടേയും ലക്ഷ്യം.
അതിനാൽ തന്നെ പ്രതിഭയുള്ള പലരും അവർ അർഹിക്കുന്ന നിലവാരത്തിലെത്തുന്നില്ലായെന്ന് കാണാം.
ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ജോലി സാധ്യതയെക്കാളേറെ
അഭിരുചിക്കാണു പ്രാധാന്യമെന്ന യാഥാർത്ഥ്യം പലപ്പോഴും നാം ഓർക്കാറില്ല. എന്നാൽ ഗവേഷണ ത്വരയുള്ളവർക്കു മുൻപിൽ പുത്തൻ വാതയാനങ്ങൾ
തുറന്നിടുന്നവയാണു ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ.
കേരളത്തിൽ അത്ര സർവ്വ സാധാരണയല്ലാത്തതിനാലാവാം നാം മലയാളികൾ ഇതിനെപ്പറ്റി വേണ്ടത്ര
ശ്രദ്ധിക്കാത്തതെന്നു തോന്നുന്നു.
ഇന്നു രാജ്യത്തെ മുൻ നിര സ്ഥാപനങ്ങൾ പലതും ഇത്തരം
കോഴ്സുകൾ നടത്തുന്നുണ്ടു. ഗവേഷണത്തിനു മുൻ
തൂക്കം കൊടുക്കുന്നവയാണു എല്ലാം തന്നെ. അതിനാൽ
തന്നെ പ്രതിഭയുള്ളവർക്ക് ഈ മേഖലയിലേക്ക് തിരിയാവുന്നതാണു. +2 കഴിഞ്ഞിട്ടുള്ളവർക്കും ബിരുദം കഴിഞ്ഞിട്ടുള്ളവർക്കുമുള്ള
പ്രത്യേകം കോഴ്സുകൾ ലഭ്യമാണു.
+2 കഴിഞ്ഞുള്ള കോഴ്സുകൾ
+2
കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി യും
ഇൻറ്റഗ്രേറ്റഡ് എം എ യും ഐ ഐ ടികൾ നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളിൽ +2 കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ്
എം എസ് സി ക്ക് ചേരാം. ഏതു വിഷയത്തിൽ +2 പാസായവർക്കും ഇൻറ്റഗ്രേറ്റഡ് എം
എ ക്കും ചേരാം. ദേശീയ തലത്തിലാണു പ്രവേശന പരീക്ഷ.
കൂടാതെ
നൈസർ (NATIONAL INSTITUTE OF SCIENCE EDUCATION AND RESEARCH), ഐസർ (INDIAN INSTITUTE OF SCIENCE
EDUCATION AND RESEARCH), കൊച്ചിൻ
യൂണിവേഴ്സിറ്റി തുടങ്ങിയ മുൻ നിര സ്ഥാപനങ്ങളും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇൻറ്റഗ്രേറ്റഡ്
എം എസ് സി കോഴ്സുകൾ നടത്തുന്നുണ്ട്. യോഗ്യത
മേൽ പറഞ്ഞവ തന്നെ. .
ടാറ്റാ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് +2 കഴിഞ്ഞവർക്കായി ഇൻറ്റഗ്രേറ്റഡ് എം എ നടത്തുന്നുണ്ടു.
5
വർഷമാണു എല്ലാത്തിൻറ്റേയും കാലാവധി. ഐ ഐ സി (INDIAN INSTITUTE OF SCIENCE BANGALORE) യിൽ +2 സയൻസ് കാർക്കായി 4 വർഷത്തെ ബി എസ് ഡിഗ്രി
കോഴ്സുമുണ്ട്.
ഇൻഡോർ ഐ ഐ എം +2 ക്കാർക്കായി ഇൻറ്റഗ്രേറ്റഡ് മാനേജ്മെൻറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും
ഇൻഡോർ ഐ ഐ എം +2 ക്കാർക്കായി ഇൻറ്റഗ്രേറ്റഡ് മാനേജ്മെൻറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും
ഡിഗ്രി കഴിഞ്ഞുള്ള കോഴ്സുകൾ
ബി
എസ് സി യോ ബി ടെകോ എം ബി ബി എസോ കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി - പി എച്ച്
ഡി പ്രോഗ്രാമുകൾക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്കു ഇൻറ്റഗ്രേറ്റഡ് എം എ
- പി എച്ച് ഡി പ്രോഗ്രാമിനും ചേരുവാൻ കഴിയും.
വിവിധ ഐ ഐ ടികളും, നൈസർ, ഐസർ, ഐ ഐ സി, മണിപ്പാൽ യൂണിവേഴ്സിറ്റി, ടാറ്റാ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച്, വിവിധ കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ
മുൻ നിര സ്ഥാപനങ്ങളിൽ ഇവ നടത്തപ്പെടുന്നുണ്ട്. വ്യത്യസ്ത സ്ഥാപനങ്ങളിൽ പ്രവേശനത്തിനു
മാന ദണ്ഡങ്ങളിൽ അല്പ വ്യത്യാസമുണ്ടാവാമെന്നോർക്കുക. വിവിധ സ്കോളർഷിപ്പുകളും ലഭ്യമാണു.
ദേശീയ
തലത്തിലുള്ള പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടാവും. 5 വർഷമാണു കാലാവധി. ഒരു വർഷം നേരത്തെ പി എച്ച് ഡി തീർക്കാമെന്നുള്ളതാണു
ഒരു ഗുണം. പഠനം മുൻ നിര സ്ഥാപനങ്ങളിലായതിനാൽ
നല്ലയൊരു കരിയറിനായി അധികം കാത്തിരിക്കേണ്ടി
വരില്ല.
നിങ്ങൾ
അസാധാരണ ബുദ്ധി വൈഭവമുള്ളവരാണെങ്കിൽ തിരിയേണ്ടത് ഗവേഷണത്തിലേക്കാണു. അതും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ. അതു വഴി രാജ്യത്തെ
പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരമാണു സംജാതമാവുക. രാജ്യത്തിൻറ്റെ
ശാസ്ത്ര സാങ്കേതിക വളർച്ചയിൽ പങ്കാളിയാകുവാനും കഴിയും. രാജ്യത്തെ മുൻ നിര സ്ഥാപനങ്ങൾ പ്രതിഭയുള്ളവരെ കാത്തിരിക്കുന്നു.
No comments:
Post a Comment