Friday, 25 April 2014

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച് – സമാനതകളില്ലാത്ത സ്ഥാപനം


ആധുനിക തലമുറക്ക് കരിയർ എന്നാൽ എഞ്ചിനിയറിംഗ് മാത്രമാണോയെന്ന് തോന്നിപ്പൊകുന്ന തരത്തിലാണു കരിയർ ക്ലാസ്സുകളിലെ നേരനുഭവം. അതു കൊണ്ട് തന്നെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിൻറ്റെ സാധ്യതകളും ലോകോത്തര സ്ഥാപനങ്ങളും പലരും ശ്രദ്ധിക്കാറില്ലായെന്നതാണു വസ്തുത. വിഷയത്തിൽ അടിയുറച്ച അറിവ്, ഭാവന, പഠന ഗവേഷണ വിഷയങ്ങളിൽ ആണ്ടു മുഴുകുവാനുള്ള അഭിവാഞ്ച, ഏകാന്തമായി പ്രവർത്തിക്കുവാനും കൂട്ടായ്മയിൽ ചേരാനുമുള്ള സന്നദ്ധത, ലക്ഷ്യ പ്രാപ്തിയിലെത്തും വരെ അക്ഷീണം പരിശ്രമിക്കുവാനുള്ള അഭിപ്രേരണ ഇവയൊക്കെ ശാസ്ത്രം ഗവേഷണത്തിനു അവശ്യം ആവശ്യമാണു.

അടിസ്ഥാന ശാസ്ത്രത്തിലൂന്നിയുള്ള ഗവേഷണത്തിനു പ്രാമുഖ്യം കൊടുക്കുന്ന ലോകോത്തര സ്ഥാപനമാണു അണവോർജ്ജ വകുപ്പിൻറ്റെ കീഴിൽ മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച് (TIFR).  ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് തുടങ്ങിയവയിൽ ഉന്നത ഗവേഷണം നടത്തുകയും ശാസ്ത്രജ്ഞന്മാരായി രൂപാന്തരപ്പെടുവാൻ സൗകര്യമൊരുക്കുകയുമാണിവിടെ. ഇന്ത്യയുടെ ആദ്യ കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തതിവിടെയാണു.  സെൻറ്റർ ഫോർ ബയോളജിക്കൽ സയൻസ് ബാഗ്ലൂർ, നാഷണൽ സെൻറ്റർ ഫോർ റേഡിയോ ആൻഡ് അസ്ട്രോ ഫിസിക്സ് പൂനൈ എന്നിവയും ക്യാമ്പസുകളാണു.  മാഹി, ഊട്ടി, ഗൗരിബിദാനൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫീൽഡ് സ്റ്റേഷനുകളുണ്ട്.  കൂടാതെ ശാസ്ത്രം വിദ്യാഭ്യാസം പ്രൈമറി തലം മുതൽ എങ്ങനെ വേണമെന്ന് ഗവേഷണം നടത്തുകയും ശാസ്ത്രം ഒളിമ്പിക്സുകൾ നടത്തുകയും ചെയ്യുന്ന ഹോമി ഭാമ സെൻറ്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ എന്ന മുംബൈയിൽ മറ്റൊരിടത്തായി പ്രവർത്തിക്കുന്നു.

ബിരുദ പഠനത്തിനു ഇവിടെ അവസരമില്ല. ബിരുദാനന്തര ബിരുദം, ഗവേഷണം, ഗവേഷണ ബിരുദാനന്തര ബിരുദം (Post Doctoral Research) എന്നിങ്ങനെയാണു പഠനാവസരങ്ങൾ. സ്കൂൾ ഓഫ് മാത്തമാറ്റിക്സ്,  സ്കൂൾ ഓഫ് നാച്ചുറൽ സയൻസ്, സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ് ഇന്നിവയാണു ഇവിടുത്തെ വകുപ്പുകൾ.  സ്കൂൾ ഓഫ് നാച്ചുറൽ സയൻസിൽ അസ്ട്രോണമി, അസ്ട്രോ ഫിസിക്സ്, ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ഹൈ എനർജി ഫിസിക്സ്, കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, ന്യൂക്ലിയർ ആൻഡ് അറ്റോമിക് ഫിസിക്സ്, തീയററ്റിക്കൽ ഫിസിക്സ് എന്നീ വകുപ്പുകളാണുള്ളതു.

സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
     ഗണിതത്തിലും എഞ്ചിനിയറിങ്ങിലും ബിരുദം നേടിയവർക്ക് പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്ക് ചേരാം.  എം എസ് സി. എം ടെക് കാർക്ക് പി എച്ച് ഡി ക്ക് നേരിട്ടും.  അസാധാരണ കഴിവുകൾ കാണിക്കുന്ന ബി എ, ബി എസ് സി, ബിടെക്, എം എ ക്കാർക്കും പി എച്ച് ഡിക്ക് ചേരാം. ആൾജിബ്ര, ആൾജിബ്രായിക് ജ്യോമെട്രി, കോമ്പിനെട്ടോറിയൽ മാത്തമാറ്റിക്സ്, ഡിഫറെൻഷ്യൽ ഇക്വേഷൻസ്, ലൈ തിയറി, നംബർ തിയറി എന്നിവയാണു ഇവിടുത്തെ പഠന വിഷയങ്ങൾ.

സ്കൂൾ ഓഫ് നാച്ച്വറൽ സയൻസ്
     ബാച്ചിലർ ഡിഗ്രിക്കാർക്ക് ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്ക് ചേരാം. എം എസ് സി (അഗ്രിക്കൾച്ചർ), ബി വി എസ് സി, ബി ഫാർമ, എം ബി ബി എസ്, ബി ഡി എസ് എന്നിവ നേടിയവർക്ക് പി എച്ച് ഡി ക്ക് ചേരാം. വന സംരക്ഷണം, വന്യ മൃഗ സംരക്ഷണം എന്നിവയിൽ എം എസ് സി പ്രോഗ്രാം ഇവിടെയുണ്ട്.  ഈ രംഗത്ത് സജീവ താല്പര്യമുള്ള ഏതു ബിരുദക്കാർക്കും ഇതിനു ചേരാം.  ഫിസിക്സിലും കെമിസ്ട്രിയിലും ബിരുദം നേടിയവർക്ക് ബയോളജിയിലേക്ക് തിരിയണമെങ്കിലും തിരിച്ചു വേണമെങ്കിലും ഇവിടെ സൗകര്യമുണ്ട്.

സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്
            ബിരുദധാരികൾക്ക് ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്ക് ചേരാം, എം എസ് സി. എം ടെക് കാർക്ക് പി എച്ച് ഡി ക്കും.  ഇതര വിഷയങ്ങളിൽ ബിരുദം നേടിയവർക്കും കമ്പ്യൂട്ടർ സയൻസിൽ മികച്ച പാടവം കാണിക്കുന്നുവെങ്കിൽ ഇവിടെ ചേരുവാൻ കഴിയും.  അൽഗോരിതമിക്സ്, റോബോട്ട് മോഷൻ കമ്പ്യൂട്ടേഷണൽ മാത്സ്, പ്രോഗ്രാം ലോജിക്, സ്പീച്ച് ആൻഡ് സിഗ്നൽ പ്രോസസിങ്ങ് എന്നിവയാണിവിടുത്തെ ഗവേഷണ വിഷയങ്ങൾ
     എല്ലാ പ്രോഗ്രാമുകൾക്കും പ്രവേശന പരീക്ഷയും ഇൻറ്റർവ്യൂവും ഉണ്ട്. ഡിസംബറിലാണു പ്രവേശന പരീക്ഷ.  ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും.  ആഗസ്റ്റിൽ അപേക്ഷ ക്ഷണിക്കും.  കൊച്ചിൻ യൂണിവേഴ്സിറ്റിയടക്കം 22 കേന്ദ്രങ്ങൾ.  2 മണിക്കൂർ ദൈർഖ്യം.  അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

വിസിറ്റിങ്ങ് സ്റ്റുഡൻറ്റ്സ് റിസേർച്ച് പ്രോഗ്രാം (VSRP)
     ഇവിടുത്തെ ഗവേഷണ രീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാനായി ഇതര സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് ഒരു മാസക്കാലം മുംബൈയിലോ പൂനയിലോ ഉള്ള ക്യാമ്പസുകളിൽ കഴിയാം.  ജൂൺ, ജൂലൈ മാസങ്ങളിലാണു ഈ അവസരം. 

വിശദ വിവരങ്ങൾക്ക് http://www.tifr.res.in/

Thursday, 17 April 2014


സ്റ്റാറ്റിസ്റ്റിക്സ് – അപഗ്രഥനത്തിൻറ്റെ മേഖല

സാധ്യതകളുടേയും വിശകലനത്തിൻറ്റേയും പഠനമാണു സ്റ്റാറ്റിസ്റ്റിക്സ്ഗണിത ശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്ന ഇതിൻറ്റെ സാധ്യതകൾ പക്ഷേ പലരും തിരിച്ചറിഞ്ഞിട്ടില്ലായെന്നത് വസ്തുതയാണുഇന്ത്യയിലെ ഏതാണ്ട് എല്ലാ സർവ്വകലാശാലകളിലും ഇത് പഠന വിഷയമാണുപലയിടത്തും ഗവേഷണ പ്രോഗ്രാമുകളുമുണ്ട്സ്ഥിതി വിവര ശേഖരണം, ക്രമീകരണം, അവ എളുപ്പത്തിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിലുള്ള അവതരണം, അപഗ്രഥനം, താരതമ്യം, കൃത്യമായ പ്രവചനം ഇവയൊക്കെ സ്റ്റാറ്റിസ്റ്റിക്സിൻറ്റെ കീഴിൽ വരുന്നവയാണു.

കോഴ്സുകൾ

        ഗണിത ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് സ്റ്റാറ്റിസ്റ്റിക്സിൽ 3 വർഷത്തെ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് 2 വർഷം ദൈർഖ്യമുള്ള ബിരുദാനന്തര ബിരുദത്തിനുംഎം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദത്തിനു ചേരുവാനും അവസരമുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

രംഗത്തെ ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനമാണു കൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, തെസ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സെൻറ്ററുകളും പ്രവർത്തിക്കുന്നുബി സ്റ്റാറ്റ് (ഓണേഴ്സ്), എം സ്റ്റാറ്റ് (ഓണേഴ്സ്), സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിൽ പി ജി ഡിപ്ലോമ തുടങ്ങിയവ ഇവിടുത്തെ പ്രധാന പ്രോഗ്രാമുകളാണുകൂടാതെ ബി മാത്ത് (ഓണേഴ്സ്), എം മാത്ത്, എം ടെക്, എം എസ് തുടങ്ങിയവ ഇവിടെ നടത്തപ്പെടുന്നുകൂടുതൽ വിവരങ്ങൾക്ക് http://www.isical.ac.in/

കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം കാമ്പസിൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകൾ നടത്തപ്പെടുന്നുവിശദ വിവരങ്ങൾക്ക് http://www.keralauniversity.ac.in/  

കൂടാതെ നിരവധി കോളേജുകളിൽ സ്റ്റാറ്റിസ്റ്റിക്സിൽ വിവിധ കോഴ്സുകൾ നടത്തപ്പെടുന്നു.

തൊഴിൽ സാധ്യതകൾ
     
     കേന്ദ്ര, സംസ്ഥാന സർക്കാറുകളിലും, പൊതു മേഖല സ്ഥാപനങ്ങൾ, വലിയ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലും നിരവധി അവസരങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവർക്കുണ്ട്.  Central Statistical Organisation, National Sample Survey Organisation (NSSO), Economics and Statistics Department തുടങ്ങിയവ ഇവയിൽ ചിലതാണു.  കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്കാണു സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവരുടെ മറ്റൊരു പ്രധാന മേഖല.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്  

രാജ്യത്തിൻറ്റെ സുപ്രധാന സാമ്പത്തിക നയതീരുമാനങ്ങൾ കൈക്കൊള്ളുന്ന സംഘത്തിൽ അംഗമാകാൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സര്‍വീസ് (.എസ്.എസ്.) അവസരമൊരുക്കുന്നുസിവിൽ സര്‍വീസസിന് സമാനമായ സേവന, വേതന വ്യവസ്ഥകളാണ് ഇവിടെയും. കേന്ദ്രസര്‍ക്കാർ സര്‍വീസിൽ ഗ്രൂപ്പ് എ ഓഫീസര്‍മാരായിട്ടാവും നിയമനം. ആസൂത്രണക്കമ്മീഷൻ, ആസൂത്രണ ബോര്‍ഡ്, ധന മന്ത്രാലയം, ദേശീയ സാമ്പിൾ സര്‍വേ ഓർഗനൈസേഷൻ തുടങ്ങിയവയിലൊക്കെ അവസരങ്ങളുണ്ടാകും. ഡല്‍ഹി, സംസ്ഥാന തലസ്ഥാനങ്ങൾ, മെട്രോ നഗരങ്ങൾ തുടങ്ങിയ ഇവിടങ്ങളിലൊക്കെയാവും നിയമനം. അതത് മേഖലയിലെ സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി ഭരണാധികാരികളുടെയും ചുമതല വഹിക്കേണ്ടി വരും. തുടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടർ/റിസര്‍ച്ച് ഓഫീസർ തസ്തികയിലാവും നിയമനം. സ്ഥാനക്കയറ്റ സാധ്യതകൾ ഏറെ. മികവു കാട്ടുന്നവര്‍ക്ക് മന്ത്രാലയങ്ങളിലെ സെക്രട്ടറി തലം വരെയെത്തുവാനും കഴിയും.

സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു വിഷയമായി പഠിച്ചുള്ള ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷവുമുള്ള ഒഴിവുകൾ പരിമിതമായിരിക്കും. അതുകൊണ്ടു തന്നെ കടുത്ത മത്സരമുള്ള പരീക്ഷയാണിത്. സിവിൽ സര്‍വീസ് പരീക്ഷ പോലെ നേരത്തേയുള്ള ഒരുക്കവും പരിശീലനവുമൊക്കെ അനിവാര്യം. രണ്ട് ഘട്ടങ്ങളടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യഘട്ടത്തിൽ എഴുത്തു പരീക്ഷ, രണ്ടാം ഘട്ടത്തിൽ ഇന്റര്‍വ്യൂവും.  വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.htm.






Friday, 11 April 2014

ലൈബ്രറി സയൻസ് - പുസ്തകങ്ങളുടെ ലോകത്തൊരു കരിയർ


പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?  ശാസ്ത്രീയമായി പുസ്തകങ്ങളുടെ പരിപാലനം പ്രൊഫഷനാക്കുവാൻ താൽപര്യപ്പെടുന്നുണ്ടോ?  എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനുള്ള കരിയറാണു ലൈബ്രറി സയൻസ്.  ഗ്രാമീണ വായന ശാലകൾ മുതൽ ഉന്നത അക്കാദമിക് സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ വരെ നീണ്ടു കിടക്കുന്നതാണു ലൈബ്രേറിയന്മാരുടെ തസ്തിക.  ലൈബ്രറി സയൻസിലെ ബിരുദം/ബിരുദാനന്തര ബിരുദമാണു ലൈബ്രേറിയനായി നിയമിക്കപ്പെടുവാനുള്ള യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും സാധ്യതയുണ്ട്. 

കോഴ്സുകൾ

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണു ബി എൽ ഐ എസ് സി യുടെ യോഗ്യത. ഒരു വർഷമാണു കാലവധി.  ബി എൽ ഐ സി കഴിഞ്ഞവർക്ക് ഒരു വർഷത്തെ എം എൽ ഐ എസ് സി ക്കു ചേരാം. ഇവ രണ്ടും ചേർത്ത് രണ്ട് വർഷത്തെ എം എൽ ഐ എസ് സി ഇൻറ്റഗ്രേറ്റഡ് കോഴ്സുമുണ്ട്.  എസ് എസ് എൽ സി പാസായവർക്ക് 6 മാസം ദൈർഖ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിനു (CLISc) ചേരാം.  എം ഫിൽ, പി എച്ച് ഡി കോഴ്സുകളും വിവിധ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്നു.

പ്രധാന സ്ഥാപനങ്ങൾ കേരളത്തിൽ

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കേരളാ യൂണിവേഴ്സിറ്റി       
      കോഴ്സുകൾ:  MLISc (Intagrated), MPhil, PhD

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കേരളാ യൂണിവേഴ്സിറ്റി  (http://www.ideku.net/)
കോഴ്സുകൾ:  BLISc, MLISc

സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ സയൻസ്, എം ജി യൂണിവേഴ്സിറ്റി         (http://mgu.ac.in/)
കോഴ്സുകൾ:  BLISc, MLISc
ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കാലിക്കറ്റ്                   യൂണിവേഴ്സിറ്റി  
കോഴ്സുകൾ: MLISc, M.phil, PhD
ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്,                             (http://www.kannuruniversity.ac.in/)  കണ്ണൂർ  
യൂണിവേഴ്സിറ്റി
കോഴ്സുകൾ: MLISc

കോളേജുകൾ
                SB College Changanachery, Kottayam (http://www.sbcollege.org/) – BLISc, MLISc
      Ettumanoorappan College, Ettumanoor, Kottayam (http://www.ettumanoorappancollege.edu.in/) – BLISc, MLISc
      Rajagiri College of Social Science, Kalamassery Ernakukalm (http://rcss.rajagiri.edu/) – BLISc
MES College of Advanced Studies, Edathala North, Ernakulam (http://www.mescas.org/ - MLISc
Farook College, Calicut (http://www.farookcollege.ac.in/) – BLISc
KE College Mannanam (http://www.kecollege.in/)  – BLISc
Majlis Arts & Science College, Valanchery (http://majliscomplex.org/) – MLISc

ഇതു കൂടാതെ ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ലൈബ്രറി സയൻസിൽ ബിരുദ, ബിരുദാന്തര കോഴ്സുകൾ നടത്തുന്നുണ്ട്.  ഡിസ്റ്റൻസ് ഏഡ്യുക്കേഷൻ കൗൺസിലിൻറ്റെ അംഗീകാരമുള്ള കോഴ്സുകളാണിവ.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് (CLISc) നടത്തുന്നുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://www.statelibrary.kerala.gov.in/go.htm

    കേരളാ യൂണിവേഴ്സിറ്റിയുടെ തുടർ വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്തെ കാഞ്ഞിരം കുളത്തുള്ള കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്.  വിദൂര പഠനം വഴിയാണിത്.  യോഗ്യത എസ് എസ് എൽ സി. 

വിലാസം:കോ ഓർഡിനേറ്റർ, കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ യൂണിറ്റ്, കാഞ്ഞിരംകുളം, തിരുവനന്തപുരം.

                      

Monday, 7 April 2014

ഫിസിയോതെറാപ്പി – പുനരധിവാസത്തിൻറ്റെ കരിയർ



ഇന്ന് ഡോക്ടർമാർക്ക് സ്വന്തം കഴിവുകൾ മാത്രം ഉപയോഗിച്ച് എല്ലാ രോഗികളേയും സുഖപ്പെടുത്താനാവില്ല.  അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനും ആത്മവിശ്വാസം നൽകുവാനും ഒരു ഫിസിയോതെറാപ്പിസ്റ്റിൻറ്റെ സേവനം കൂടിയേ തീരു. അപകടത്തിൽ കൈകാലുകൾക്ക് ക്ഷതമേറ്റവർ, അംഗവൈകല്യം സംഭവിച്ചവർ, സംസാരശേഷി നഷ്ടപ്പെട്ടവർ നഷ്ടപ്പെട്ടവർ തുടങ്ങി പുനരധിവാസം ആവശ്യപ്പെടുന്ന എല്ലാ രോഗികൾക്കും ഒരു തെറാപ്പിസ്റ്റിൻറ്റെ സേവനം ആവശ്യമാണു. ഡോക്ടർമാർ, നേഴ്സുമാർ, സാമൂഹിക പ്രവർത്തകർ, ടെക്നീഷ്യൻസ്, മനശാസ്ത്രജ്ഞർ തുടങ്ങി ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ സംഘത്തിൻറ്റെ ഭാഗമാണു ഫിസിയോതെറാപ്പിസ്റ്റുകൾ.
 
രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബഹുമുഖമായ ചികിത്സാ രീതികൾ അവർ സ്വീകരിക്കും. നമ്മുടെ നാട്ടുചികിത്സാ രീതിയിൽ ഉണ്ടായിരുന്ന തിരുമ്മൽ സമ്പ്രദായമാണിതെന്നുള്ള ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ അത് പൂർണ്ണമായും ശരിയല്ല. തിരുമ്മൽ പ്രക്രിയ ഈ ചികിത്സാരീതിയിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. നേർത്ത വൈദ്യുത പ്രവാഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സർസൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോതെറാപ്പി, ഐസിന്‍റെ ഗുണങ്ങൾ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികൾ അടങ്ങിയതാണ് ഫിസിയോതെറാപ്പിയെന്ന ചികിത്സാരീതി. നമ്മുടെ പാരമ്പര്യ ചികിത്സാരീതിയിൽപ്പെട്ട ഒന്നല്ല ഫിസിയോതെറാപ്പി. വിദേശരാജ്യങ്ങളിൽ ഉടലെടുത്ത ഈ രീതി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. രോഗകാരണമായ ഘടകത്തെ മാറ്റുകയോ ആ ഘടകത്തിൻറ്റെ പിന്നീടുള്ള പ്രവർത്തനം തടയുകയോ ആണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്.  

ആളുകളുമായി ഇടപെടാനുള്ള കഴിവ്, പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള സാമർത്ഥ്യം, കാരണം കണ്ടെത്താനുള്ള അപഗ്രഥന പാടവം, ദീർഘനേരം ജോലി ചെയ്യുവാനുള്ള സന്നദ്ധത, സഹാനുഭൂതി തുടങ്ങിയവ ഫിസിയോതെറാപ്പിസ്റ്റിനു ഏറെ ആവശ്യമാണു.

കോഴ്സുകൾ

1.     ഡിപ്ലോമ: ബയോളജി, ഇംഗ്ലീഷ് എന്നിവയോടെ പ്ലസ്ടു വാണു യോഗ്യത.
2.     ബിരുദം (ബി. പി. ടി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെയുള്ള പ്ലസ്ടു.
3.     പി. ജി (എം. പി. ടി): ഫിസിയോതെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദം.

പഠനം കേരളത്തിൽ

1. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൻറ്റെ നിയന്ത്രണത്തിൽ സ്വകാര്യ അംഗീകൃത സ്ഥാപനങ്ങളിലായി ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി. പി. ടി) കോഴ്സ് നടത്തുന്നുണ്ട്. കാലാവധി നാലര വർഷം. 
കൂടുതൽ വിവരങ്ങൾക്ക്:  The Director, Directorate of Medical Education, Medical College P.O,
                    Thiruvanathapuram

2.   തിരുവന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിൽ യോഗക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബി പി ടി കോഴ്സ് നടത്തുന്നുണ്ട്.  കാലാവധി നാലര വർഷം.  ആകെ 30 സീറ്റുകൾ.  കൂടാതെ 2 വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തുള്ള 2 വർഷത്തെ എം. പി. ടി കോഴ്സുമിവിടെയുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്: http://www.bncptvm.ac.in/home/

3.   എം ജി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ ബി പി ടി കോഴ്സുകൾ നടത്തി വരുന്നു.  കോട്ടയം, തേവര, അങ്കമാലി കേന്ദ്രങ്ങളിലാണു കോഴ്സുള്ളത്.  കോട്ടയത്ത് എം പി ടി കോഴ്സുമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://sme.edu.in/

4.      കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ബി എസ് സി ഫിസിയോ തെറാപ്പി കോഴ്സുണ്ട്. ആകെ 8 സെൻറ്ററുകൾ.  ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കിൽ കുറയാതെ നേടിയ പ്ലസ്ടു.  കൂടുതൽ വിവരങ്ങൾക്ക് The Director, School of health Sciences, University of Calicut, Calicut University P.O, Kerala - 673635

5.     കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരത്തോട് കൂടി എ ഡബ്ല്യു എച്ച് സ്പെഷ്യൽ കോളേജ് ബി പി ടി കോഴ്സ് നടത്തുന്നുണ്ട്.  ആകെ 50 സീറ്റ്. വിശദ വിവരങ്ങൾക്ക് http://www.awhspecialcollege.info/