Sunday, 27 August 2017

അച്ചടി പഠിക്കുവാന്‍ പ്രിന്റിങ്ങ് ടെക്നോളജി



മനുഷ്യ പുരോഗതിയുടെ ഗതി വേഗത്തിനൊപ്പം തന്നെ വളര്‍ന്നൊരു തൊഴില്‍ മേഖലയാണ് അച്ചടിയുടേത്. കമ്പോസിങ്ങില്‍ നിന്നും കമ്പ്യൂട്ടറിലെത്തി നില്‍ക്കുന്ന ഈ രംഗം നിരവധി തൊഴിലവസരങ്ങള്‍ തരുന്നയൊന്നും കൂടിയാണ്. സൈബര്‍ വിപ്ലവം അരങ്ങേറുമ്പോള്‍ അച്ചടിക്കും മാറി നില്‍ക്കുവാന്‍ കഴിയില്ലല്ലോ. അതിനാല്‍ത്തന്നെ ആധുനിക സാങ്കേതിക വിദ്യകള്‍ ഈ രംഗത്തെ തൊഴിലവസരങ്ങള്‍ക്കാക്കം കൂട്ടുകയാണുണ്ടായത്. എന്നാല്‍ പണ്ടത്തെ ടെക്നോളജിക്കിവിടെ സ്ഥാനമില്ലായെന്നും നാം ഓര്‍ക്കണം. മാറുന്ന കാലത്തിനനുസരിച്ച് മാറുവാന്‍ തയ്യാറാകുന്നവര്‍ക്കാണിവിടെ അവസരങ്ങളുള്ളത്. ലേ ഔട്ടിങ്ങ്, കളര്‍ വിന്യാസം, ബൈന്‍ഡിങ്ങ്, പാക്കിങ്ങ് തുടങ്ങി എല്ലാ രംഗത്തും മാറ്റങ്ങളുണ്ടായി. അതോടൊപ്പം അച്ചടി കടന്ന് ചെല്ലാത്ത മേഖലകള്‍ കുറവാണ് താനും. കടലാസ്, തുണി, ഫ്ലക്സ്, പോളിത്തീന്‍, റബര്‍ ഷീറ്റ് തുടങ്ങിയെല്ലാ രംഗത്തും അച്ചടി കടന്ന് ചെന്ന് കഴിഞ്ഞു. ഏറെ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കോഴ്സുകളില്ലായെന്നതും ഇതിന്‍റെ സാധ്യത കൂട്ടുന്നു.

കോഴ്സുകള്‍

ഈ രംഗത്ത് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിടെക് കോഴ്സുകളുണ്ട്. Mechanical, Information Technology, Electrical, Electronics, Computer, Chemical, Total Quality Management, Operation Management, Organization Behaviour, Project Management, Technology Management, Security Printing in addition to Physics and Chemistry, Packaging Technology തുടങ്ങിയ വിഷയങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്.  പ്രിന്‍റിങ്ങ് ടെക്നോളജിസ്റ്റുകള്‍ അച്ചടി മഷി, പേപ്പര്‍ ടെക്നോളജി തുടങ്ങിയവയിലും അവഗാഹമുള്ളവരായിരിക്കണം. 

കേരളത്തില്‍ പ്ലസ് ടു പാസായവര്‍ക്കായി Offset Printing Technology യില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് DC School of Management and Technology നടത്തുന്നുണ്ട്. ഒരു വര്‍ഷമാണ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://dcprintingschool.com നോക്കുക. കേരള സര്‍ക്കാര്‍ സ്ഥാപനമായ Kerala State Centre for Advanced Printing & Training ല്‍ ഒരു വര്‍ഷത്തെ പ്രിന്‍റിങ്ങ് ടെക്നോളജി കോഴ്സുണ്ട്. തിരുവനന്തപുരം (0471 2474720), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591) എന്നീ സെന്‍ററുകളിലാണ് കോഴ്സുള്ളത്. എസ് എസ് എല്‍ സിയാണ് യോഗ്യത. പ്ലസ് ടു കാര്‍ക്കായി Offset Printing Technology യില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്. കേരളാ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് http://www.captkerala.com കാണുക.

ഡിപ്ലോമ കോഴ്സുകള്‍ പോളിടെക്നിക്കുകളിലാണ് ഉള്ളത്. എസ് എസ് എല്‍സിയാണ് യോഗ്യത.  കേരളത്തില്‍ ഷൊര്‍ണൂരിലെ Institute of Printing Technology & Govt. Polytechnic College ലാണ് ഈ കോഴ്സുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sigaindia.com സന്ദര്‍ശിക്കുക. 77 സീറ്റുണ്ട്. 

 

മറ്റ് സ്ഥാപനങ്ങള്‍

 

1.     NR Institute of Printing Technology, Teliar Ganj, Allahabad - 4, (UP) (http://nript.ac.in)

2.     Southern Regional Institute of Printing Technology, Adyar, Chennai - 600 113 (TN)

3.     Governement Institute of Printing Technology, Dr Dadabhai Naoroji Rd, Dhobi Talao, Chhatrapati Shivaji Terminus Area, Fort, Mumbai, Maharashtra 400001

4.     Western Regional Institute of Printing Technology, JJ School of Arts Campus, opp VT Station Mumbai, Maharashtra

5.     Maharashtra Institute of Printing Technology, 1786, Sadashiv Peth, Pune, (Maharashtra) (http://www.pvgmipt.ac.in)

6.     Department of Printing Technology, Pusa Polytechnic, Pusa, New Delhi - 110 002 (http://tte.delhigovt.nic.in)

7.     Department of Printing Technology, Govt Polytechnic, Gulzar Bagh, Patna, Bihar

8.     Government Institute of Printing Technology, East Nehru Nagar, Secunderabad, Telungana

9.     Institute of Printing Technology, Sivakasi - 626 123 (Tamil Nadu)

10.                        Government Institute of Printing Technology, Bangalore, Karnataka. (http://www.gipt.ac.in

11.                        Times Institute of Printing Management Times of India Press, Opp. VT Station, Mumbai, Maharashtra.

12.                        Don Bosco School of Printing, Okhla Road, New Delhi - 110 025 (http://www.dbti.in/)

13.                        Salesian Institute of Graphic Arts, 22 A, Taylors Road, Chennai - 600 010, (TN).( http://sigaindia.com)

14.                        Graphic Arts Technology & Education, 12 Shree Mills, Mumbai-Agra Road, Kurla, Mumbai - 400 070, Maharashtra

15.                        Institute of Printing Technology, Tharamani, Chennai, Tamil Nadu 600113

16.                        Government Polytechnic College, Department of Printing Tech, Makhupura, Ajmer, Rajasthan

17.    The Regional Institute of Printing Technology, Jadavpur, Kolkata, West Bengal (http://www.ript.org.in)

പ്രിന്‍റിങ്ങ് ടെക്നോളജിയില്‍ ബി ടെക് ചുരുക്കം സ്ഥാപനങ്ങളിലേയുള്ള. കേരളത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കാമ്പസിലാണുളളത്. വിവരങ്ങള്‍ക്ക്  (http://cuiet.info) നോക്കുക.

 

മറ്റ് സ്ഥാപനങ്ങള്‍

 

1.      Anna University, College of Engineering, Guindy, Chennai-600025 (https://www.annauniv.edu/)

2.      Jadavpur University, Faculty of Engineering and Technology, Raja S.C. Mullick Road, Kolkata-700032, West Bengal (http://www.jaduniv.edu.in/)

3.      Guru Jambeshwar University of Science and Technology Hisar-125 001, Haryana.( http://www.gjust.ac.in/)

4.      Pune Vidyarthi Griha’s (PVG’s) College of Engineering and Technology, 44, Vidyanagari, Shivdarshan Parvati, Pune-411009, Maharashtra.( http://pvgcoet.ac.in)

5.      Kurukshetra University, Kurukshetra, Haryana.( http://www.kuk.ac.in)

6.       Somany Institute of Technology And Management Rewari, Haryana. (http://www.sitmrewari.com/)

 

Institutes offering Masters degree in Printing Technology

 

1        Anna University, College of Engineering Guindy, Chennai-600025 (http://ceg.annauniv.edu)

2        Guru Jambeshwar University of Science and Technology Hisar-125001, Haryana (http://www.gjust.ac.in)

3        Jadavpur University, Faculty Of Engineering and Technology, Raja S.C. Mullick Road, Kolkata-700032, West Bengal (http://www.jaduniv.edu.in/)

4        Pune Vidyarthi Griha’s (PVG’s) College of Engineering and Technology, 44, Vidyanagari, Shivdarshan Parvati, Pune-411009, Maharashtra. (http://pvgcoet.ac.in

 

തൊഴില്‍ സാധ്യതകള്‍

 

1.     Publishing houses under central and State Govt.
2.     Printing Presses under Central and State govt.
3.     Commercial printing presses doing Offset, Flexography, Gravure and Screen printing
4.     Publishing houses in private sector
5.     Pre-press solution for printing Industry
6.     Designing and digital printing
7.     Security printing
8.     Software solution for print industry
9.     Electronic publishing
10.                        Color management solution
11.                        Packaging
12.                        Print finishing and converting
13.                        Machine manufacturing /service
14.                        Marketing/management executive
15.                        Research and development
16.                        Total quality control 

തുടങ്ങിയ എല്ലാ മേഖലകളിലും തൊഴില്‍ സാധ്യതയുണ്ട്. അതി വേഗം വളരുന്നയരു മേഖലയും കൂടിയാണിത്. അധ്യാപന രംഗത്തും അവസരങ്ങളുണ്ട്.

Tuesday, 15 August 2017

ഫാര്മസി പഠിക്കാം ഫാര്മസിസ്റ്റാവാം



ആരോഗ്യ രംഗം ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ്സ് മേഖലകളിലൊന്നാണ്. ആയതിനാല്‍ത്തന്നെ ആഗോളതലത്തിൽ ഫാർമസി മേഖലയിൽ വൻ വളർച്ചാനിരക്ക് കൈവരിച്ചു വരുന്നു. രാജ്യത്ത് ഫാർമസി മേഖലയിലെ വളർച്ചാനിരക്ക് 18–19 ശതമാനത്തിലധികമാണ്. മനുഷ്യ ശരീര പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഗ്രഹിച്ച് ഓരോ രോഗത്തിനും തക്ക ഔഷധങ്ങള്‍ ലഭ്യമാക്കുകയും ഗവേഷണം വഴി പുതിയ മരുന്നുകള്‍ കണ്ടെത്തുകയും ചെയ്യുന്ന ജോലിയും ഫാര്‍മസിസ്റ്റിന്‍റേതാണ്. ആരോഗ്യശാസ്ത്രവും രസശാസ്ത്രവും ചേർന്ന ഒരു സാങ്കേതിക വിജ്ഞാന ശാഖയാണ് ഇത്. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രധമായിട്ടുള്ള ഉപയോഗമാണ് ഇതിന്‍റെ ലക്ഷ്യം. ആരോഗ്യ പരിപാലന രംഗത്തെ ഒരു പ്രധാന ശാഖയാണ് ഇത്. ഡോക്ടറുടെ കുറിപ്പടിക്ക് അനുസരിച്ച് രോഗികൾക്ക് മരുന്നുകളുടെ ഉപയോഗക്രമം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന വിദഗ്ധരും  ഫാർമസിസ്റ്റ് തന്നെയാണ്. ജനിതക എഞ്ചിനിയറിങ്ങിലേയും ബയോടെക്നോളജിയിലേയും കുതിച്ച് ചാട്ടങ്ങള്‍ ഔഷധ നിര്‍മ്മാണ രംഗത്തെ കോടികള്‍ മറിയുന്ന വമ്പന്‍ മത്സര മേഖലയായി പരിവര്‍ത്തനം ചെയ്തിരിക്കുന്നു. 

കോഴ്സുകള്‌‍

പ്രധാനമായും ഡിപ്ലോമ (ഡി ഫാം), ബിരുദ (ബി ഫാം), ബിരുദാനന്തര ബിരുദ (എം ഫാം), പി എച്ച് ഡി തലങ്ങളിലാണ് ഫാര്‍മസി കോഴ്സുകളുള്ളത്. 

ഡി ഫാം
 
ഫാർമസി രംഗത്തെ അടിസ്ഥാന കോഴ്സാണ് ഫാർമസി ഡിപ്ലോമ അഥവാ ഡി.ഫാം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഫാര്‍മസി കോളേജുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനനടപടികള്‍. രണ്ടുവർഷമാണ് കോഴ്സ് കാലാവധി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടുവോ തത്തുല്യപരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35 വയസ്. 2020 ആകുമ്പോഴേക്കും ഡി.ഫാം കോഴ്സുകൾ നിർത്തലാക്കാൻ ഫാർമസി കൗണ്സിൽ ഓഫ് ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. ഡി.ഫാം പഠിച്ചവർക്ക് രണ്ടു വർഷത്തെ ബാച്ചിലർ ഓഫ് ഫാർമസി പ്രാക്ടീസ് എന്ന ബ്രിഡ്ജ് കോഴ്സ് നടത്താനും ഫാർമസി കൗണ്സിൽ തീരുമാനിച്ചിട്ടുണ്ട്. ഡി.ഫാം പഠിച്ചവർ 2020ന് ശേഷം ജോലി ചെയ്യണമെങ്കിൽ ഈ ബ്രിഡ്ജ് കോഴ്സ് കൂടി പാസായിരിക്കണം.

എവിടെ പഠിക്കാം

തിരുവനന്തപുരം (http://copsmctvm.tripod.com)  (20 സീറ്റ്), ആലപ്പുഴ (http://www.tdmcalappuzha.org/)  (40 സീറ്റ്), കോട്ടയം (http://www.kottayammedicalcollege.org/) (30 സീറ്റ്), കോഴിക്കോട് (http://calicutmedicalcollege.ac.in) (50 സീറ്റ്) എന്നീ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളില്‍ ഡി. ഫാം കോഴ്‌സ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആണ് സര്‍ക്കാര്‍ തലത്തില്‍ ഡി.ഫാം കോഴ്‌സ് നടത്തുന്ന മറ്റൊരു സ്ഥാപനം. ഇവിടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മുകളില്‍ പറഞ്ഞ അഞ്ച് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതിനുപുറമെ എല്ലാ ജില്ലകളിലും സ്വകാര്യസ്ഥാപനങ്ങളില്‍ ഡി.ഫാം കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. 
ജോണ്‍ എനോക് കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം  (http://jecollegeofpharmacy.com) (100 സീറ്റ്), ആയിഷ മജീദ് കോളേജ് ഓഫ് ഫാര്‍മസി, കരുനാഗപ്പള്ളി (90 സീറ്റ്), കോളേജ് ഓഫ് ഫാര്‍മസി, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് (60), ജെ.ഡി.റ്റി. ഇസ്‌ലാം കോളേജ്, കോഴിക്കോട് (http://jdtpharmacy.org) (60 സീറ്റ്), എ.ജെ. കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (http://ajcpkerala.org)  (60 സീറ്റ്), കാരത്താസ് കോളേജ് ഓഫ് ഫാര്‍മസി കോട്ടയം (60 സീറ്റ്), ലിസി കോളേജ് ഓഫ് ഫാര്‍മസി എറണാകുളം (60 സീറ്റ്), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് തിരുവനന്തപുരം (60 സീറ്റ്), നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, കോഴിക്കോട് (http://www.nationalcollegeofpharmacy.org/)  (60 സീറ്റ്), ശ്രീ വിദ്യാധിരാജ ഫാര്‍മസി കോളേജ്, നേമം തിരുവനന്തപുരം (60), ക്രെസന്റ് കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂര്‍ (http://www.crescentbpharm.com)  (60 സീറ്റ്), ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മലപ്പുറം (http://www.jamiasalafiyapharmacycollege.com/)  (60 സീറ്റ്), സെന്‍റ് ജോസഫ് കോളേജ് ഓഫ് ഫാര്‍മസി ചേര്‍ത്തല, ആലപ്പുഴ (http://www.sjpharmacycollege.com)  (60 സീറ്റ്), ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഫാര്‍മസി കോളേജ്, തുറവൂര്‍ (http://www.sngmc.org) (60 സീറ്റ്), അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറം (http://www.alshifacollegeofpharmacy.ac.in)  (60 സീറ്റ്),  എഴുത്തച്ഛന്‍ നാഷനല്‍ അക്കാദമി നെയ്യാറ്റിന്‍കര, തിരുവനന്തപുരം (http://www.enapc.ac.in)  (60 സീറ്റ്), ഫാത്തിമ കോളേജ് ഓഫ് ഫാര്‍മസി കൊല്ലം (http://www.fcp.in/) (120 സീറ്റ്), കെ വി എം കോളേജ് ഓഫ് ഫാര്‍മസി ചേര്‍ത്തല, ആലപ്പുഴ (http://www.kvmpharmacycollege.in/) എന്നിവയാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ ഡി.ഫാം കോഴ്‌സ് നടത്തുന്ന സ്വകാര്യ കോളേജുകള്‍.

ബി.ഫാം

ഫാർമസിയിലെ ബിരുദകോഴ്സായ ബി.ഫാമിന് നാലു വർഷം ദൈർഘ്യമുണ്ട്. ബയോളജിക്ക് 50 ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാതെ ഡി.ഫാം പരീക്ഷ ജയിച്ചവർക്കും ബി.ഫാം കോഴ്സിന് അപേക്ഷിക്കാം.
ബി.ഫാം കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഉന്നതപഠനത്തിനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കുന്നവർക്ക് ഗേറ്റ് പരീക്ഷയെഴുതി ഫെലോഷിപ്പോടെ രണ്ടു വർഷത്തെ എം.ഫാം കോഴ്സിന് ചേരാം. എം.ടെക് (ബയോ ടെക്നോളജി/ബയോ ഇന്ഫർമാറ്റിക്സ്), എം.ബി.എ. (ഫാർമ മാർ ക്കറ്റിങ്) എന്നീ കോഴ്സുകള്ക്കും ബി.ഫാം ബിരുദക്കാർക്ക് പ്രവേശനം ലഭിക്കും.

എവിടെ പഠിക്കാം

സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്‌സ് നടക്കുന്നുണ്ട്. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (http://www.tdmcalappuzha.org/)  (20 സീറ്റ്), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുളള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (http://calicutmedicalcollege.ac.in) (20 സീറ്റ്), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (http://www.kottayammedicalcollege.org/) (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (http://copsmctvm.tripod.com)  (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്‌സ് നടക്കുന്നത്. 

ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പല സ്വകാര്യ കോളേജുകളിലും സ്വാശ്രയാടിസ്ഥാനത്തില്‍ ബി.ഫാം കോഴ്‌സ് നടത്തുന്നുണ്ട്. 

1.      Dale View Pharmacy College, Poovacha Trivandrum (http://www.daleviewcollege.com) (60 Seats)
2.      Ezhuthachan Pharmacy College, Neyyattinkara,
Thiruvananthapuram (http://www.enapc.ac.in/)
3.      Mar Dioscorus Pharmacy College, Sreekariyam, Thiruvananthapuram (http://www.mardioscoruscollegeofpharmacy.org/)
4.      Sree Krishna Pharmacy College, Parassala,
Thiruvananthapuram (https://skcprc.org/)
5.      College of Pharmacy, Pushpagiri, Thiruvalla (http://collegeofpharmacy.pushpagiri.in/)
6.      Mount Zion College of Pharmacy,Adoor (http://www.mountzionpharmacycollege.com/)
7.      Nazarathu Pharmacy, Thiruvalla, (http://www.nazarethpharmacycollege.in) (60 Seats)
8.      DR. Joseph Mar Thoma Institute Of Pharmaceutical Sciences& Research (http://marthomapharmacycollege.com)
9.      K.V.M College Of Pharmacy, Cherthala, Alappuzha (http://www.kvmpharmacycollege.in/)
10. ST. Joseph college of Pharmacy, Dharmagiri campus (http://www.sjpharmacycollege.com/) (60 Seats)
11. College of Pharmaceutical Science, Cheruvandoor, Ettumanoor, Kottayam (http://www.mgupharma.edu.in)
12. Department of Pharmaceutical Science, RIMSR, SME Kottayam (http://sme.edu.in/departments/department-of-pharmaceutical-science/)
13. St.John’s College of Paramedical Sciences, Kattappana South, Idukki (http://sjcpsr.org/)
14. School of Medical Education, Gandhinagar, MG University (http://sme.edu.in/)
15. Chemists College of Pharmacy Puthecruz (http://chemistscollege.com)
16. Nirmala College of Pharmacy Muvattupuzha (http://nirmalacp.org/)
17. ELiMS College of Pharmacy Ramavaramapurram, Thrissur (http://www.elimspharmacycollege.com)
18. Nirmala College of Health Science,Kunnappilly P.O.,Meloor (http://nirmalacollege.in/healthscience/)
19. Nehru College of Pharmacy, Thiruvilwamala (http://ncp.net.in/)
20. St. James College of Pharmaceutical Science, Chalakudy (http://stjamespharmacycollege.in/)
21. Ahalia school of pharmacy, Kozhippara, Palakkad (http://www.ahaliaschoolofpharmacy.org/)
22. Grace College of Pharmacy,Kodunthirapully  (http://www.gracecollegeofpharmacy.com/)
23. Karuna College Of Pharmacy,Thirumittacode, Pattambi (http://www.karunacollegeofpharmacy.org)
24. KTN College of Pharmacy, Chalavara, Ottappalam, Palakkad (http://www.ktncollegeofpharmacy.net/)
25. Prime college of pharmacy, Erattayal, Palakkad (http://www.primecollegeofpharmacy.com/)
26. Sanjo college of pharmaceutical studies, Kuzhalmannam,
Palakkad
 (http://www.sanjocps.com/)
27. Al-Shifa Pharmacy College, Malappuram (http://www.alshifacollegeofpharmacy.ac.in)
28. Devaki Amma Pharmacy College, Malappuram (http://www.devakiammamemorial.org)
29. Moulana College of Pharmacy, Perintalmanna, Malappuram (http://www.minpspharmacy.com/)
30. Jamia Salafia Pharmacy College, Kozhikkode (http://www.jamiasalafiyapharmacycollege.com/)
31. JDT Islam College of Pharmacy, Kozhikkode (https://www.jdtislam.org//)
32. KMCT College of Pharmaceutical Sciences, Malappuram (http://www.kmct.edu.in)
33. Academy of pharmaceutical Studies, Pariyaram, Kannur (http://www.mcpariyaram.com)
34. Ayurveda College, Parassinikkavu, Kannur (http://www.mcpariyaram.com/)
35. College of pharmacy, Kannur medical college (http://anjarakandy.in/)
36. Crescent Pharmacy College, Mottambram, Kozhikkode (http://www.crescentbpharm.com/)
37. Malik Deenar College of Pharmacy, Sreethangoly, Kasargode (http://www.crescentbpharm.com)
38. Rajiv Gandhi College of Pharmacy Trikaripur, Kasargode (http://www.rgminstitute.org/

എം.ഫാം

ഫാർമസി പഠനശാഖയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയായ എം.ഫാം. പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാർക്കോടെ ബി.ഫാം പരീക്ഷ പാസായവർക്ക് എം.ഫാമിന് അപേക്ഷിക്കാം. എം.ഫാമിന് കേരളത്തിന് പുറത്തുള്ള പഠനമാണ് ഉത്തമം .കേരളത്തിൽ എം ഫാമിന് കോളേജുകൾ കുറവാണ്.

1.      Dale View Pharmacy College, Poovacha Trivandrum (http://www.daleviewcollege.com) (Pharmaceutics -  10 Seats,  Pharmaceutical Chemistry - 10 Seats)
2.      Ezhuthachan Pharmacy College, Neyyattinkara,
Thiruvananthapuram (http://www.enapc.ac.in/) (Pharmaceutical Chemistry   - 18 Seats, Pharmaceutics – 18 Seats, Pharmacology – 18 Seats)
3.      Govt. Medical College, Thiruvananthapuram (http://tmc.kerala.gov.in/)
4.      Mar Dioscorus Pharmacy College, Sreekariyam, Thiruvananthapuram (http://www.mardioscoruscollegeofpharmacy.org/)
5.      Sree Krishna Pharmacy College, Parassala,
Thiruvananthapuram (https://skcprc.org/)
(Pharmaceutics, Pharmacy Practice, Pharmacology, Pharmaceutical Chemistry, Pharmacognosy and Phytomedicine, Pharmaceutical Analysis, Pharmaceutical Biotechnology)
6.      College of Pharmacy, Pushpagiri, Thiruvalla (http://collegeofpharmacy.pushpagiri.in/)
7.      College of Pharmaceutical Science, Cheruvandoor, Ettumanoor, Kottayam  (http://mgupharma.edu.in/) (Pharmacognosy, Pharmaceutics)
8.      Department of Pharmaceutical Science, RIMSR, Thalappady, Kottayam  (http://sme.edu.in/departments/department-of-pharmaceutical-science/)
9.      Nirmala College of Pharmacy Muvattupuzha (http://nirmalacp.org/) (Pharmaceutics)
10. Nehru College of Pharmacy, Thiruvilwamala (http://ncp.net.in/) (Pharmaceutic – 18 Seats, Pharmacy Practice – 18, Pharmacognosy – 18 Seats,  Pharmacology – 18 Seats, Pharmaceutical Chemistry – 18 Seats, Pharmaceutical Analysis – 18 Seats)
11. St. James College of Pharmaceutical Science, Chalakudy (http://stjamespharmacycollege.in/)
12. Grace College of Pharmacy,Kodunthirapully  (http://www.gracecollegeofpharmacy.com/) (Pharmaceutics – 10 seats, Pharmacy Practice – 10 seats, Pharmaceutical Chemistry – 10 seats, Pharmaceutical Analysis – 10 seats)
13. Al-Shifa Pharmacy College, Malappuram (http://www.alshifacollegeofpharmacy.ac.in) (Pharmaceutics – 18 seats, Pharmacy Practice     – 10 seats, Pharmaceutical Chemistry – 10 seats, Pharmaceutical Analysis -  18 seats)
14. Devaki Amma Pharmacy College, Malappuram (http://www.devakiammamemorial.org) (Pharmaceutical Chemistry , Pharmaceutical Analysis, Pharmaceutics and Pharmacology.)
15. Jamia Salafia Pharmacy College, Kozhikkode (http://www.jamiasalafiyapharmacycollege.com/) (Pharmacognosy)
16. JDT Islam College of Pharmacy, Kozhikkode (https://www.jdtislam.org/)
17. KMCT College of Pharmaceutical Sciences, Malappuram (http://www.kmct.edu.in)  (Pharmaceutical Analysis, Pharmaceutical Chemistry, Pharmaceutics, Pharmacy Practice)
18. Medical College, Kozhikode (http://calicutmedicalcollege.ac.in/)
19. Academy of pharmaceutical Studies, Pariyaram, Kannur (http://www.mcpariyaram.com)  Pharmaceutics – 10 Seats, Pharmacology – 12 Seats,  Pharmacognosy and Phytochemistry – 12 Seats)
20. Crescent Pharmacy College, Mottambram, Kozhikkode (http://www.crescentbpharm.com/)
21. Rajiv Gandhi College of Pharmacy Trikaripur, Kasargode (http://www.rgminstitute.org/) (Pharmaceutics, Pharmaceutical Analysis)
22. College of pharmacy, Kannur medical college (http://anjarakandy.in/) (Pharmaceutical Chemistry, Pharmacology)

ഫാം.ഡി

ഫാർമസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്സാണ് ഡോക്ടർ ഓഫ് ഫാർമസി അഥവാ ഫാം.ഡി. ആറുവർഷം ദൈർഘ്യമുള്ള കോഴ്സാണിത്. എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവർക്ക് ആദ്യ വർഷങ്ങളിൽ പഠിക്കാനുണ്ടാകുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ്/മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്കോടെയും ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ് എന്നിവയിൽ 50 ശതമാനം മാർക്കോടെയും പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഡി.ഫാം പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. കേരളത്തിന് പുറത്ത് നിന്ന് ഫാം.ഡി കോഴ്സ് പഠിക്കുന്നതാണ് നല്ലത് .കൂടാതെ വിദേശത്തുനിന്നും ഫാം.ഡി പഠിക്കാവുന്നതാണ്. വിദേശത്തുനിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരിയറിൽ മികച്ച നിലയിലെത്താൻ കഴിയും. താഴെപ്പറയുന്ന സ്ഥാപനങ്ങളില്‍ ഫാം ഡി കോഴ്സ് ഉണ്ട്. 

1.        Ezhuthachan Pharmacy College
2.        Sree Krishna Pharmacy College
3.        College of Pharmacy, Pushpagiri, Thiruvalla
4.        Nirmala College of Pharmacy Muvattupuzha
5.        Nehru College of Pharmacy, Thiruvilwamala
6.        St. James College of Pharmaceutical Science, Chalakudy
7.        Grace College of Pharmacy,Kodunthirapully
8.        Al-Shifa Pharmacy College
9.        Devaki Amma Pharmacy College
10.     National College of Pharmacy

തൊഴില്‍ സാധ്യതകള്‍

ഫാർമസി രംഗത്ത് ജനറ്റിക് ആശയം പ്രാവർത്തികമാകുന്നതോടെ തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്നു. ഡോക്ടര്മാരുടെയും രോഗികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും എണ്ണം പെരുകിയതോടെ ഫാർമസിസ്റ്റുകളുടെയും പ്രിയം കൂടി. എല്ലാ മെഡിക്കൽ ഷോപ്പിലും ഫാർമസിസ്റ്റിന്റെ സേവനം നിയമപരമായി നിർബന്ധമാണ്. അവിടെ ജോലി ചെയ്യുന്ന ഫാർമസിസ്റ്റിന്റെ സർട്ടിഫിക്കറ്റ് കടയിൽ വരുന്നവരുടെ ശ്രദ്ധ പതിയുന്ന തരത്തിൽ ചില്ലു ഫ്രെയിമിലാക്കി പ്രദർശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. മരുന്നുഷോപ്പുകളിൽ മാത്രമല്ല ഡിസ്പെന്സറികളിലും ആശുപത്രികളിലുമൊക്കെ ഫാർമസിസ്റ്റുകൾക്ക് തൊഴിൽ ഉറപ്പാണ്. ഫാർമസി കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് ഗൾഫ് അടക്കമുളള വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങൾ ഏറെയാണ്.

ഫാർമസി ലൈസൻസിങ് പരീക്ഷയെഴുതി ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ കൂടി പൂർത്തിയാക്കിയാൽ വിദേശത്ത് ഫാർമസിസ്റ്റാകാം. ഫാർമസി മേഖലയിൽ ഗവേഷണം നടത്തുകയും ചെയ്യാം.‌ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഫാം.ഡി പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാം.

ഫാം.ഡി പൂർത്തിയാക്കുന്നവർക്കു ഫാർമസി മേഖലയിൽ റിസർച്ച് ആൻഡ് ഡവലപ്മെന്റ്, വിദേശത്ത് ഫാർമസിസ്റ്റ്, ഡ്രഗ് അനലിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കാം. ഫാർമസി നഴ്സിങ്, മെഡിക്കൽ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനുളള അവസരങ്ങൾ ലഭിക്കും