മനുഷ്യന്‍റെ സമസ്ത മേഖലകളിലുമിന്ന് കമ്പ്യൂട്ടര്‍
പിടി മുറുക്കി കഴിഞ്ഞു. അതിനാല്‍ത്തന്നെ അതിനോടനുബന്ധിച്ചുള്ള തൊഴിലവസരങ്ങളും ഏറി.
എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും അത്യാവശ്യം കമ്പ്യൂട്ടര്‍ അറിയാമെന്നതിനാല്‍ ഈ
രംഗത്തെ സ്പെഷ്യലിസ്റ്റുകള്‍ക്കാണിന്ന് സാധ്യത. ഇതില്‍ത്തന്നെ ഏറെ തൊഴില്‍
സാധ്യതകള്‍ ഉള്ള മേഖലയാണ് എത്തിക്കല്‍ ഹാക്കിങ്ങ്. സാധാരണ ഹാക്കിങ്ങ് എന്നത് സൈബര്‍
ലോകത്തെ നെഗറ്റീവ് വാക്കാണെങ്കിലും ഇതിനും ചില എത്തിക്സ് ഉണ്ടെന്നതാണ് വാസ്തവം.
എന്നാല്‍ ഈ രംഗത്ത് വേണ്ടത്ര വിദഗ്ദരെ കിട്ടാനില്ലാത്ത അവസ്ഥയാണിന്നുള്ളത്. സൈബര്‍
ക്രൈമുകള്‍ നിരവധി വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കോഴ്സിന്‍റെ പ്രസക്തി
ഏറെയാണ്.
എന്താണ് ജോലി?
ബിസിനസ് മുതല്‍ ഡിഫന്‍സ്
വരെ നീണ്ട് കിടക്കുന്നതാണ് ഹാക്കര്‍മാരുടെ സേവന മേഖല. സൈബര്‍ സെക്യൂരറ്റിയെ തകര്‍ക്കുന്നവരെ
തകര്‍ത്ത് തരിപ്പണമാക്കുന്ന ആന്‍റി വൈറസ് ഓപ്പറേഷന്‍ നടത്തുകയാണ് യഥാര്‍ഥ ജോലി. ബാങ്കുകള്‍,
ഫിനാന്‍സ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്നിങ്ങനെ മള്‍ട്ടി മില്യണ്‍
ഡോളര്‍ ബിസിനസ്സ് ചെയ്യുന്നവരുടെ സൈറ്റില്‍ കയറി സൈബര്‍ അറ്റാക്ക് നടത്തുന്ന
ക്രാക്കര്‍മാരെ തുരത്തുവാന്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ സേവനം കൂടിയേ തീരു. അന്താരാഷ്ട്ര
സൈബര്‍ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയരായ നുഴഞ്ഞ് കയറ്റക്കാര്‍
തന്നെയാണിവര്‍.
ഹാക്കിങ്ങിലെ വിവിധ
വശങ്ങളും സര്‍സീസും മനസ്സിലാക്കാന്‍ അല്‍പ്പം കൂടുതല്‍ വിവേചന ബുദ്ധി വേണ്ടി വേണ്ടി
വരും. വിവിധ തരത്തിലുള്ള ഹാക്കിങ്ങ് രീതികളാണിവര്‍ പരിശീലിക്കുക. ട്രോജന്‍ വൈറസ്,
ഹൈജാക്കിങ്ങ് ആന്‍ഡ് ഇംപേഴ്സനേഷന്‍, ഡിനൈല്‍ ഓഫ് സര്‍വീസ്, ഫിഷിങ്ങ് എന്നിങ്ങനെ
വിവിധങ്ങളായ ഹാക്കിങ്ങ് രീതികളുണ്ട്.
ഏതാണ്
കോഴ്സുകള്‍?
ഹ്രസ്വകാല കോഴ്സുകള്‍
നിരവധിയുണ്ട്. ഓണ്‍ലൈന്‍ കോഴ്സുകള്‍ അനവധിയുണ്ടെങ്കിലും നേരിട്ടുള്ള കോഴ്സുകള്‍
ചെയ്യുന്നതാണ് അഭികാമ്യം. സൈബര്‍ സെക്യൂരറ്റിയില്‍ എം ടെക് കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍
ഇന്നുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ ടിയിലോ ബി ടെക്/ബി എസ് സി ബിരുദവും ഒപ്പം International Council of
Electronic Commerce Consultants (EC Council) (http://www.eccouncil.org/) എന്ന അന്തര്‍ദേശീയ സ്ഥാപനം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ്
പ്രോഗ്രാം കൂടി ചെയ്താല്‍ ഈ രംഗത്ത് പ്രൊഫഷണലാകാം. അമേരിക്കയിലെ ന്യൂ
മെക്സിക്കോയിലാണ് ഈ സ്ഥാപനം. രാജ്യത്തെ മികച്ച സര്‍ട്ടിഫിക്കേഷന്‍ കോഴ്സ്
നടത്തുന്നത് എന്‍ ഐ ഐ ടി തന്നെയാണ്. ഇ സി കൌണ്‍സിലിന്‍റെ അംഗീകാരമുള്ള
കോഴ്സാണിവിടെ. ചെറുതും വലുതുമായ ഹ്രസ്വകാല പാക്കേജില്‍ ഫുള്‍ടൈം കോഴ്സ് നടത്തുന്ന
അനേകം സ്ഥാപനങ്ങളുണ്ട്.
പ്രധാന സ്ഥാപനങ്ങള്‍
10. Ethickal Hacking Training
Institute, New Delhi
11. NIIT (http://www.niitethicalhacking.com/)
തൊഴില്‍ സാധ്യതകള്‍
നാസ്കോമിന്‍റെ
ഏറ്റവും പുതിയ കണക്കനുസരിച്ച് 2020 ല്‍ രണ്ട് ലക്ഷം എത്തിക്കല്‍ ഹാക്കര്‍മാരെ
ഇന്ത്യക്ക് ആവശ്യമുണ്ട്. ഇപ്പോള്‍ വെറും
15000 പേര്‍ മാത്രമേയുള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ട്ടിഫൈഡ് എത്തിക്കല്‍
ഹാക്കര്‍മാരുടെ ശമ്പളം അവരുടെ കഴിവും പരിചയവും യോഗ്യതയുമനുസരിച്ച്
വ്യത്യസ്തമായിരിക്കും.