Saturday 1 December 2018

കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങ് - റെഡ്ഹാറ്റ് സർട്ടിഫിക്കേഷന്‍



നെറ്റ് വർക്കിങ്ങ് രംഗത്തെ സർട്ടിഫിക്കേഷനുകളില്‍ MCSE യുടെ അതേ ശ്രേഷിയില്‍ ചിന്തിക്കാവുന്നതാണ് റെഡ്ഹാറ്റ് എന്ന കമ്പനി അവരുടെ ലിനക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സർട്ടിഫിക്കേഷന്‍ ആയ RHCSA/RHCE എന്നിവയാണ്.



ഡെസ്ക്ടോപ്പ് വിപണിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് പ്രോഡക്ടുകള്‍ ആണെങ്കിലും നെറ്റ് വർക്ക് സർവ്വർ വിപണിയില്‍ വളരെയധികം മുന്‍തൂക്കം ലിനക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ട്.  മാത്രമല്ല സ്റ്റോറേജ്, വെർച്വലൈസേഷന്‍, ഫയർവാള്‍ പോലെയുള്ള മേഖലയിലെ പല പ്രോഡക്ടുകളും ആധിഷ്ടിതമായിരിക്കുന്നത് ലിനക്സിലാണ്. ആയതിനാല്‍ത്തന്നെ ലിനക്സിന്‍റെ പഠനം നെറ്റ് വർക്കിന്‍റെ രംഗത്ത് ഏറെ അത്യന്താപേക്ഷിതമാണ്. ലിനക്സ് രംഗത്ത് പല കമ്പനികള്‍ ഉണ്ടുവെങ്കിലും സർട്ടിഫിക്കേഷന്‍ രംഗത്ത് പ്രശസ്തരായവർ റെഡ്ഹാറ്റ് എന്ന കമ്പനിയാണ്. ലിനക്സ് നെറ്റ് വർക്കിങ്ങ് മേഖലയില്‍ ഏറ്റവും പ്രശസ്തം RHCE അഥവാ റെഡ്ഹാറ്റ് സർട്ടിഫൈഡ് എഢ്ചിനിയർ ആണ്. മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രാക്ടിക്കല്‍ അധിഷ്ടിത പരീക്ഷയാണ് റെഡ്ഹാറ്റിന്‍റേത്. RHCSA (System Admin), RHCE എന്നീ ക്രമത്തിലാണ് റെഡ്ഹാറ്റിന്‍റെ സർട്ടിഫിക്കേഷനുകള്‍. മറ്റു പല മേഖലയിലും സർട്ടിഫിക്കേഷനുകള്‍ ഉണ്ടെങ്കിലും RHCE ആണ് ഏറ്റവും പ്രശസ്തം. മറ്റു പല മേഖലയിലും സർട്ടിഫിക്കേഷനുകളുടെ കൂടെ ഒരു വാല്യു അഡിഷന്‍ ആയിട്ടാണ് RHCE കൂടുതലും യോജിക്കുക. കാരണം അടിസ്ഥാന നെറ്റ് വർക്കിങ്ങ് ആശയങ്ങള്‍ RHCE യിലെ ആശയങ്ങള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല.


നെറ്റ് വർക്കിങ്ങ് ഓപ്പറേറ്റിങ്ങ് സിസ്റ്റം രംഗത്തെ അറിവുകള്‍ ആർജ്ജിച്ച് കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം ഇന്‍ർ - നെറ്റ് വർക്കിങ്ങ് രംഗത്തെ കഴിവുകള്‍ നേടുകയാണ്. ഈ രംഗത്ത് പലപ്പോഴും സംഭവിക്കാറ് ഹാർഡ് വെയർ നെറ്റ് വർക്കിങ്ങ് രംഗത്ത് പരിചയം ഇല്ലാതെ ഇന്‍റർനെറ്റ് വർക്ക് രംഗത്ത് പരിചയം ഇല്ലാതെ ഇന്‍റർനെറ്റ് വർക്കിങ്ങ് രംഗത്തെ കോഴ്സുകളിലേക്ക് നേരിട്ട് എത്തുന്നതാണ്. രണ്ട് കമ്പ്യൂട്ടറുകള്‍ കണക്ട് ചെയ്യുന്നത് നെറ്റ് വർക്ക് ആണെങ്കില്‍ രണ്ട് നെറ്റ് വർക്കുകള്‍ തമ്മില്‍‌ ബന്ധിപ്പിക്കുന്നതാണ് ഇന്‍റർനെറ്റ് വർക്കിങ്ങ്. അതായത് നെറ്റ് വർക്ക് എന്താണെന്ന് അറിയാത്തവർക്ക് അതിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ വഴങ്ങണമെന്നില്ല.

1 comment: