Tuesday 11 December 2018

കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങ് - സിസ്കോ സർട്ടിഫിക്കേഷനുകള്‍




ഇന്‍റർനെറ്റ് വർക്കിങ്ങ് രംഗത്തെ ഏറ്റവും അറിയപ്പെടുന്ന കമ്പനി സിഡ്കോ ആണ്. റൌട്ടിങ്ങ്, സ്വിച്ചിങ്ങ് രംഗത്ത് ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് സിഡ്കോ ഉല്‍പ്പന്നങ്ങളാണ്. സർട്ടിഫിക്കേഷനെ ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുവാന്‍ ആദ്യകാലത്ത് തന്നെ വിജയിച്ച കമ്പനിയാണ് സിഡ്കോ. അതിനാല്‍ത്തന്നെ മറ്റ് ഇന്‍റർ നെറ്റ് വർക്കിങ്ങ് കമ്പനികളുടെ സർട്ടിഫിക്കേഷനേക്കാള്‍ വിപണി മൂല്യം സിഡ്കോ സർട്ടിഫിക്കേഷനുകള്‍ക്കുണ്ട്.


എന്‍ട്രി, അസോസ്സിയേറ്റ്, പ്രൊഫഷണല്‍, എക്സ്പേർട്ട്, ആർക്കിടെക്ട് എന്നിങ്ങനെ പലതരത്തിലുള്ള സർട്ടിഫിക്കേഷനുകള്‍ സിഡ്കോ നല്‍കുന്നുണ്ട്. നെറ്റ് വർക്കിന്‍റെ അടിസ്ഥാന അറിവുകള്‍ ലഭ്യമാക്കുന്ന സിഡ്കോ സർട്ടിഫൈഡ് എന്‍ട്രി നെറ്റ് വർക്കിങ്ങ് ടെക്നീഷ്യന്‍ അഥവാ CCENT ആണ് സിസ്കോ സർട്ടിഫിക്കേഷനുകളിലെ പ്രാരംഭ ബിന്ദു. എങ്കിലും അസ്സോസിയേറ്റ് തലം മുതല്‍ തുടങ്ങുക എന്നതാണ് നമുക്ക് നല്ലത്. കാരണം CCENT എന്ന എന്‍ട്രി ലെവല്‍ സർട്ടിഫിക്കേഷന്‍ നിലവില്‍ നെറ്റ് വർക്കിങ്ങ് ധാരണ ഉള്ളവർക്ക് ആവശ്യമില്ല. ആത് കൊണ്ട് തന്നെ CCNA റൂട്ടിങ്ങ് & സ്വിച്ചിങ്ങ് എന്ന പഠന പദ്ധതിയില്‍ നിന്നും തുടങ്ങാം. പ്രായോഗിക തലത്തില്‍ പഠിക്കുകയാണെങ്കില്‍ വളരെയധികം അറിവ് ഇന്‍റർനെറ്റ് വർക്കിങ്ങ് തലത്തില്‍ നേടാന്‍ ഇത് സഹായിക്കും. സിസ്കോയുടെ അസോസിയേറ്റ് ലെവല്‍ സർട്ടിഫിക്കേഷനാണ് CCNA, CCDA എന്നിവ. അഡ്വാന്‍സഡ് നെറ്റ്വർക്കിങ്ങ് ഡിസൈന്‍ എക്സ്പീരിയന്‍സുള്ള വിദ്യാർത്ഥികള്‍ക്കായുള്ളതാണ് പ്രൊഫഷണല്‍ ലെവല്‍ സർട്ടിഫിക്കേഷന്‍. മീഡിയം സൈസിലുള്ള നെറ്റ് വർക്കുകളുടെ ഇന്‍സ്റ്റലേഷന്‍, മാനേജ്മെന്‍റ് ട്രബിള്‍ ഷൂട്ടിങ്ങ് എന്നിവയില്‍ അനുഭവ സമ്പത്ത് ആർജ്ജിക്കുന്ന പ്രൊഫഷണല്‍ തലത്തിലുള്ള വിദ്യാർത്ഥികള്‍ നെറ്റ് വർക്ക് ടെക്നീഷ്യന്‍, സപ്പോർട്ട് എഞ്ചിനിയർ, സിസ്റ്റം എഞ്ചിനിയർ, നെറ്റ് വർക്ക് എഞ്ചിനിയർ തുടങ്ങിയ പദവികളിലേക്കാവശ്യമായ കഴിവുകളുള്ളവരായിരിക്കും. CCNP, CCDP എന്നിവയാണ് സിസ്കോയുടെ പ്രൊഫഷണല്‍ ലെവല്‍ സർട്ടിഫിക്കേഷനുകളിലുള്ളത്. ഇതില്‍‌ CCNP യ്ക്ക് CCNP വോയ്സ്, CCNP വയർലെസ്സ്, CCNP സെക്യൂരിറ്റി, CCNP സർവ്വിസ് പ്രൊവൈഡർ, CCNP ഡേറ്റാ സെന്‍റർ എന്നിങ്ങനെ സ്പെഷ്യലൈസഡ് വേർഷനുകളുമുണ്ട്. അതി സങ്കീർണ്ണമായ കണ്‍വേർജ്ജഡ് നെറ്റ് വർക്കുകള്‍ ഇംപ്ലിമെന്‍റ് ചെയ്യുന്നതിനും, ട്രബിള്‍ ഷൂട്ടിങ്ങ് നത്തുവാനും ആവശ്യമായ കഴിവ് നേടുന്നവരാണ് എക്സ്പേർട്ട് ലെവലില്‍ വരുന്നത്. CCDE, CCIE എന്നിവ ഈ ഗണത്തില്‍‌പ്പെടുന്നു. ഇതില്‍ CCIE യ്ക്ക് സ്വെഷ്യലൈസഡ് വേർഷനുകളുണ്ട്.


CCAr സിസ്കോയുടെ പുതിയൊരു സർട്ടിഫിക്കേഷനാണ്. വിദ്യാർത്ഥികളുടെ ആർക്കിടെക്ചർ എക്സപീരിയന്‍സ് തെളിയിക്കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്നതായ സർട്ടിഫിക്കേഷനാണ്. വളരെ സങ്കീർണ്ണമായ നെറ്റ് വർക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നെറ്റ് വർക്ക് ഡിസൈനർമാരെയാണിത് ലക്ഷ്യമിടുന്നത്.


സിസ്കോ സബ്ജക്ട് ഏരിയ


റൂട്ടിങ്ങ് & സ്വിച്ചിങ്ങ്, ഡിസൈന്‍, നെറ്റ് വർക്ക് സെക്യൂരിറ്റി, സർവ്വീസ് പ്രൊവൈഡർ, സ്റ്റോറേജ് നെറ്റ് വർക്കിങ്ങ്, വോയ്സ്, വയർലെസ്സ്, വീഡിയോ, ഡേറ്റാ സെന്‍റർ എന്നിവയിലാണ് സിസ്കോയുടെ പ്രധാന സർട്ടിഫിക്കേഷന്‍ ട്രാക്കുകള്‍. സിസ്കോ സർട്ടിഫിക്കേഷനുകള്‍ക്ക് ട്രെയിനിങ്ങ് നല്‍കുവാനുള്ള സിസ്കോയുടെ പോർട്ടലാണ് നെറ്റ് വർക്കിങ്ങ് അക്കാദമി.


CCNA


സിസ്കോ സർട്ടിഫൈഡ് നെറ്റ് വർക്ക് അസ്സോസിയേറ്റ് എന്നതാണ് CCNA കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോഴിത്  CCNA റൂട്ടിങ്ങ് & സ്വിച്ചിങ്ങ് എന്നാണ് അറിയപ്പെടുന്നത്. സിസ്കോയുടെ ഏറ്റവും പ്രശസ്തമായ സർട്ടിഫിക്കേഷന്‍ ആണിത്. മീഡിയം സൈസഡ് റൂട്ടിങ്ങ്, സ്റ്റിച്ചിങ്ങ് നെറ്റ് വർക്കുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, കോണ്‍ഫിഗർ ചെയ്യുന്നതിനും ഓപ്പറേറ്റ് ചെയ്യുന്നതിനും ട്രബിള്‍ ഷൂട്ടിങ്ങ് നടത്തുന്നതിനുമൊക്കെയുള്ള കഴിവാണ് ഈ സർട്ടിഫിക്കേഷനിലൂടെ വിലയിരുത്തപ്പെടുന്നത്. കൂടാതെ വൈഡ് ആരിയ നെറ്റ് വർക്കിലൂടെ (WAN) റിമോട്ട് ഏരിയകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അറിവും, കഴിവും ഉള്ളതിനോടൊപ്പം അടിസ്ഥാന സുരക്ഷാ ഭീഷണികള്‍ പരിഹരിക്കുവാനും CCNA സർട്ടിഫൈഡ് പ്രൊഫഷണലുകള്‍ക്ക് കഴിയും.


പരീക്ഷ എങ്ങനെ


LAN/WAN ഡിസൈന്‍, ഐ പി അഡ്രസ്സിങ്ങ്, റൂട്ടറുകള്‍, റൂട്ടിങ്ങ് പ്രോട്ടോക്കോളുകള്‍, നെറ്റ് വർക്ക് സെക്യൂരിറ്റി & മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായി 90 മിനിട്ട് ദൈർഖ്യമുള്ള പരീക്ഷയായിരിക്കും CCNA സർട്ടിഫിക്കേഷനായിട്ടുള്ളത്.


ജോലി സാധ്യതകള്‍


നെറ്റ് വർക്കിങ്ങ് അഡ്മിനിസ്ട്രേഷന്‍, നെറ്റ് വർക്കിങ്ങ് സ്പെഷ്യലിസ്റ്റ്, നെറ്റ് വർക്ക് സ്പോട്ട് പ്രൊഫഷഷല്‍ തുടങ്ങി നെറ്റ് വർക്കിങ്ങ് മേഖലയില്‍ വിവിധ തലത്തിലുള്ള ജോലികള്‍ നേടാം.


കാലാവധി


സിസ്കോ സർട്ടിഫൈഡ് നെറ്റ് വർക്ക് അസ്സോസിയേറ്റ് (CCNA) എക്സാം പാസാകുന്നതിലൂടെയോ, ഇന്‍റർ കണക്ടിങ്ങ് സിസ്കോ നെറ്റ് വർക്കിങ്ങ് ഡിവൈസസ്സ് പാർട്ട് (ICNDI) എക്സാം,  ഇന്‍റർ കണക്ടിങ്ങ് സിസ്കോ നെറ്റ് വർക്കിങ്ങ് ഡിവൈസസ്സ് പാർട്ട് 2 CCNA സർട്ടിഫിക്കേഷന്‍ കരസ്ഥമാക്കാം. 3 വർഷമായിരിക്കും സർട്ടിഫിക്കേഷന്‍റെ കാലാവധി. തുടർന്ന് റീ സർട്ടിഫൈ ചെയ്യുന്നതിന് ICND2 എക്സാം അല്ലെങ്കില്‍ CCNA, CCDA പരീക്ഷകളിലേതെങ്കിലും തുടങ്ങി സിസ്കോ നിർദ്ദേശിച്ചിരിക്കുന്ന പരീക്ഷകളിലേതിലേതെങ്കിലും പാസാകേണ്ടതുണ്ട്.


CCENT


സിസ്കോ സർട്ടിഫൈഡ് എന്‍ട്രി നെറ്റ് വർക്കിങ്ങ് ടെക്നീഷ്യന്‍ എന്നാണിത് കൊണ്ടർത്ഥമാക്കുന്നത്. സിസ്കോയുടെ സർട്ടിഫിക്കേഷന്‍ സിസ്റ്റത്തിലെ ആദ്യ ഘട്ടമാണിത്. നെറ്റ് വർക്കിലെ അടിസ്ഥാന അറിവുകള്‍ പ്രദാനം ചെയ്യുന്ന കോഴ്സാണിത്. CCNA നേടുവാനുള്ള ആദ്യ പടിയായി പരിഗണിക്കാവുന്ന എന്‍ട്രി ലെവല്‍ ഐ പി നെറ്റ് വർക്കിങ്ങ് സർട്ടിഫിക്കേഷനാണ് CCENT.  ICNDI എക്സാം പാസാകുന്നതിലൂടെ നേടാവുന്ന CCENT സർട്ടിഫിക്കേഷന്‍റെ കാലാവധിയും മൂന്ന് വർഷമാണ്. നെറ്റ് വർക്കിങ്ങിലെ അടിസ്ഥാന വിവരങ്ങള്‍, WAN ടെക്നോളജികള്‍, ബേസിക് സെക്യൂരിറ്റി & വയർലെസ്സ് കണ്‍സെപ്റ്റ്സ്, റൂട്ടിങ്ങ് & സ്വിച്ചിങ്ങ് അടിസ്ഥാനങ്ങള്‍, ലളിതമായ നെറ്റ് വർക്കുകളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും CCENT കരിക്കുലം. എന്‍ട്രി ലെവല്‍ നെറ്റ് വർക്ക് സപ്പോർട്ട് എഞ്ചിനിയർ, ഹെല്‍പ്പ ഡസ്ക്, നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റേഴ്സ് എന്നി മേഖലകളിലേക്ക് അത്യാലശ്യമായ കഴിവുകളാണ് CCENT സർട്ടിഫിക്കേഷനിലൂടെ വിലയിരുത്തപ്പെടുക. ചെറുകിട എന്‍റർപ്രൈസ് ബ്രാഞ്ച് നെറ്റ് വർക്കുകളുടെ ഇന്‍സ്റ്റലേഷന്‍, ഓപ്പറേഷന്, ട്രബിള്‍ ഷൂട്ടിങ്ങ് എന്നിവയ്കായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.


CCNP                                                          


സിസ്കോ സർട്ടിഫൈഡ് നെറ്റ് വർക്ക് പ്രൊഫഷണല്‍, നെറ്റ് വർക്ക് എഞ്ചിനിയർ, സിസ്റ്റം എഞ്ചിനിയർ, നെറ്റ് വർക്ക് സപ്പോർട്ട് എഞ്ചിനിയർ, നെറ്റ് വർക്ക്  അഡ്മിനിസ്ട്രേറ്റർ, നെറ്റ് വർക്ക് കണ്‍സള്‍ട്ടന്‍റ്, സിസ്റ്റം ഇന്‍റഗ്രേറ്റർ തുടങ്ങിയ പ്രൊഫഷണല്‍ തലത്തിലുള്ള ജോലികള്‍ക്ക് അനുയോജ്യമായ. വിദ്യാർത്ഥികളെയാണ് CCNP ലക്ഷ്യമിടുന്നത്. CCNP ROUTE (ഇംപ്ലിമെന്‍റിങ്ങ്, ഐ പി റേറ്റിങ്ങ്, CCNP SWITCH (ഇംപ്ലിമെന്‍റിങ്ങ്, ഐ പി സ്വിച്ചിങ്ങ്) CCNP TSHOOT (Maintaining and Trouble Shooting IP Networks) എന്നിങ്ങനെ മൂന്ന് കോഴ്സുകള്‍ ഉള്‍പ്പെട്ടതാണ് CCNP യൂടെ കരിക്കുലം. 2 മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷകളായിരിക്കും. CCNP നേടുന്നതിന് CCNA റൂട്ടിങ്ങ് & സ്വിച്ചിങ്ങ് കരസ്ഥമാക്കിയിക്കണം.


CCIE


CCIE എന്നാല്‍ സിസ്കോ സർട്ടിഫൈഡ് ഇന്‍റർനെറ്റ് വർക്ക് എക്സപേർട്ട് എന്നാണ്. നെറ്റ് വർക്കിങ്ങിലെ PhD എന്നും വിശേഷിപ്പിക്കാവുന്ന ഒന്നാണ് CCIE. സിസ്കോ പ്രദാനം ചെയ്യുന്ന ചെക്നിക്കല്‍ സർട്ടിഫിക്കേഷനുകളില്‍ ഏറ്റവും ഉയർന്ന തലത്തിലുള്ളതാണ് CCIE.  സിസ്കോയുടെ ഏറ്റവും പ്രശസ്തമായ സർട്ടിഫിക്കേഷനുകളില്‍ ഒന്നാണിത്. പല തരം CCIE കരിയർ പാത്തുകള്‍ ഉണ്ടെങ്കിലും CCIE റൂട്ടിങ്ങ് & സ്വിച്ചിങ്ങ് ആണ് ഏറ്റവും പ്രചാരത്തിലുള്ളത്.  CCIE ആകുന്നതിന് മുന്നോടിയായി CCNA, CCNP എന്നി കോഴ്സുകള്‍ പാസാവണമെന്ന് നിബന്ധനയില്ലെങ്കിലും നിലവില്‍ ഈ രംഗത്ത് മുന്‍ധാരണ ഇല്ലാത്തവർ CCIE ക്ക് ശ്രമിക്കാതിരിക്കുകയായിരിക്കും നല്ലത്. നെറ്റ് വർക്കിങ്ങ് മേഖലയിലെ വളരെ സ്പെസിഫിക്കായ കഴിവുകളാണ് CCIE യിലൂടെ സർച്ചിഫെ ചെയ്യപ്പെടുന്നത്. CCIE കൊളാബറേഷന്‍, CCIE സർവ്വീസ് പ്രൊവെഡർ, CCIE ഡേറ്റാ സെന്‍റർ, CCIE റൂട്ടിങ്ങ് & സ്വിച്ചിങ്ങ്, CCIE സെക്യൂരിറ്റി, CCIE സർവ്വീസ് പ്രൊവൈഡർ, CCIE സർവ്വീസ് പ്രൊവൈഡർ ഓപ്പറേഷന്‍സ്, സ്റ്റോറേജ് നെറ്റ് വർക്കിങ്ങ് (CCIE SAN), CCIE വോയ്സ്, CCIE വയർലെസ്സ് എന്നിങ്ങനെ ഒന്‍പതോളം ട്രാക്കുകളായി വിഭജിച്ചിട്ടുള്ള CCIE പ്രോഗ്കാമില്‍ ഏത് CCIE ട്രാക്കിലാണ് സർട്ടിഫൈഡ് ആകുന്നതിനനുസരിച്ചാണ് പ്രാഗത്ഭ്യം തെളിയിക്കപ്പെടുക.


CCIE സർട്ടിഫിക്കേഷന്‍ നേടുന്നതിനായി ഒരു എഴുത്ത് പരീക്ഷയും, തിരഞ്ഞെടുത്ത ട്രാക്കിന് പ്രത്യേകമായുള്ള ലാബ് എക്സാമും പാസാകേണ്ടതുണ്ട്. രണ്ട് മണിക്കൂറാണ് എഴുത്ത് പരീക്ഷയുടെ ദൈർഖ്യം. ഇത് പാസായിക്കഴിഞ്ഞാല്‍ 8 മണിക്കൂർ നീളുന്ന ലാബ് പരീക്ഷക്ക് യോഗ്യത ലഭിക്കും. CCIE സർട്ടിഫിക്കേഷന്‍റെ കാലാവധി 2 വർഷമാണ്. ഈ യോഗ്യത നേടുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. സിസ്കോ പഠനത്തിന്‍റെ പഠനത്തില്‍ അടിസ്ഥാന ബൈനറി സംഖ്യാ അറിവ് മുതല്‍ കമാന്‍ഡ് മുതല്‍ കമാന്‍ഡ് പ്രോംപ്റ്റ് സ്കില്‍സ് വരെ വളരെയധികം ഘടകങ്ങള്‍ ഒത്ത് ചേരുന്നുണ്ട്. അത് കൊണ്ട് അല്‍പ്പം ബുദ്ധിമുട്ടുള്ള പഠനമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. പക്ഷേ ഈ രംഗത്തോടുള്ള താല്‍പ്പര്യവും കുറച്ച് പ്രയത്നവും വഴി നേടാവുന്ന അറിവാണിത്.


തൊഴില്‍‌ സാധ്യതകള്‍


കുറച്ച് കമ്പ്യൂട്ടറുകള്‍ മാത്രമുള്ള ഒരു ചെറുകിട സ്ഥാപനത്തിന് ആവശ്യമുള്ള മാന്‍പവർ അല്ല സിസ്കോ പ്രൊഫഷണല്‍ മറിച്ച് ഇന്‍റർനെറ്റ് വർക്കിങ്ങ് മേഖലയില് പ്രവർത്തിക്കുന്ന കമ്പനികള്‍ക്കായിട്ടുള്ളതാണ്. ബി എസ് എന്‍ എല്‍, ഏഷ്യാനെറ്റ് തുടങ്ങിയ ഇന്‍റർനെറ്റ് സർവ്വീസ് പ്രൊവൈഡേഴ്സിന് ഏറ്റവും ആവശ്യ ഘടകങ്ങളാണ് സിസ്കോ രംഗത്ത് അറിവുള്ളവർ. അത് കൂടാതെ ബാങ്കിങ്ങ് സെക്ടർ, പത്ര സ്ഥാപനങ്ങള്‍ തുടങ്ങിയവർക്കും ടെക്നോപാർക്ക്, ഇന്‍ഫോപാർക്ക് തുടങ്ങിയവയിലെ മള്‍‌ട്ടി നാഷണല്‍ കമ്പനികള്‍ക്കും ഈ യോഗ്യത ഉള്ളവരെ അവശ്യമായി വരും. വിദേശത്തെ മിക്ക നെറ്റ് വർക്കിങ്ങ് തൊഴിലവസരങ്ങള്‍ക്കും പ്രതീക്ഷിക്കുന്ന അടിസ്ഥാന അറിവുകളിലൊന്ന് സിസ്കോ നെറ്റ് വർക്കിങ്ങ് കഴിവുകളാണ്.

4 comments: